twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2019ല്‍ ഗള്‍ഫില്‍ നിന്നും എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയായി ലൂസിഫര്‍,മറ്റു ചിത്രങ്ങള്‍ ഇവ

    By Midhun Raj
    |

    മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ പുറത്തിറങ്ങിയൊരു വര്‍ഷമായിരുന്നു 2019. സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമടക്കം വിജയ സിനിമകള്‍ ലഭിച്ചു. മോഹന്‍ലാലിന്റെ ലൂസിഫറാണ് ഇക്കൊല്ലം ബോക്‌സോഫീസില്‍ നിന്നും വലിയ നേട്ടമുണ്ടാക്കിയത്. മികച്ച പ്രതികരണത്തോടൊപ്പം 200 കോടി കളക്ഷനും നേടിയാണ് സിനിമ മുന്നേറിയത്‌.

    പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം കൂടിയായ ലൂസിഫറിന് ഇന്ത്യക്ക് പുറത്തും മികച്ച പ്രതികരണമാണ് ലഭിച്ചത്. വമ്പന്‍ റിലീസായി എത്തിയ സിനിമ നേരത്തെ നിരവധി വിദേശരാജ്യങ്ങളിലും എത്തിയിരുന്നു. 2019 അവസാനിക്കാറായതോടെ ഇനി ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ലൂസിഫര്‍. ഗള്‍ഫില്‍ നിന്നും ഇക്കൊല്ലം എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമകളില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ചിത്രം. ലൂസിഫറിനൊപ്പം ലിസ്റ്റിലുളള മറ്റു ചിത്രങ്ങളെക്കുറിച്ചറിയാം. തുടര്‍ന്ന് വായിക്കൂ...

    ലൂസിഫര്‍

    മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രം ഇക്കൊല്ലം മാര്‍ച്ച് 28നാണ് പുറത്തിറങ്ങിയത്. വമ്പന്‍ താരനിര അണിനിരന്ന സിനിമ പൊളിറ്റില്‍ ആക്ഷന്‍ ത്രില്ലറായിരുന്നു. 5.654 മില്യണ്‍ ഡോളര്‍(39 കോടിക്ക് മുകളിലാണ്) ലൂസിഫര്‍ ഗള്‍ഫില്‍ നിന്നും നേടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓവര്‍സീസ് മാര്‍ക്കറ്റില്‍ നിന്നും അമ്പത് കോടി കളക്ഷന്‍ നേടുന്ന ആദ്യത്തെ മലയാള ചിത്രമാണ് ലൂസിഫര്‍.

    വാര്‍

    ഹൃത്വിക്ക് റോഷനും ടൈഗര്‍ ഷ്‌റോഫും ഒന്നിച്ച വാര്‍ ഇക്കൊല്ലം ബോളിവുഡില്‍ റിലീസ് ചെയ്ത വിജയചിത്രങ്ങളിലൊന്നാണ്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ആക്ഷന്‍ ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. ജിസിസി കളക്ഷനില്‍ ലൂസിഫറിന് പിന്നില്‍ രണ്ടാമതാണ് വാര്‍ എത്തിയിരിക്കുന്നത്. ഗള്‍ഫ്‌ മാര്‍ക്കറ്റില്‍ നിന്നായി 4.74 മില്യണ്‍ ഡോളറാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. 450 കോടിക്ക് മുകളിലാണ് വാറിന്റെ ആഗോള കളക്ഷന്‍.

    ഭാരത്

    വാറിന് പിന്നാലെ സല്‍മാന്‍ ഖാന്‍ നായകനായ ഭാരത് എന്ന ചിത്രമാണ് ജിസി കളക്ഷനില്‍ മൂന്നാമത് എത്തിയിരിക്കുന്നത്. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത സിനിമ 4.44 മില്യണ്‍ ഡോളറാണ് ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നായി നേടിയിരിക്കുന്നത്. മൂന്നൂറ് കോടിക്ക് മുകളിലാണ് സിനിമയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍.

    സഹോ

    ബാഹുബലി സീരിസിന് പിന്നാലെ ഇറങ്ങിയ പ്രഭാസിന്റെ സാഹോയാണ് ലിസ്റ്റില്‍ നാലാമത് എത്തിയിരിക്കുന്നത്. 350 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച സിനിമ 2.78 മില്യണ്‍ ഡോളറാണ് ജിസിസിയില്‍ നിന്നും നേടിയിരിക്കുന്നത്. സുജിത് സംവിധാനം ചെയ്ത സിനിമയില്‍ ശ്രദ്ധ കപൂറായിരുന്നു നായിക. 400 കോടിയിലധികമാണ് സിനിമ വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിയത്.

    ജയസൂര്യയുടെ ആക്ഷൻ പൂരം, രതീഷ് വേഗയുടെ കുടമാറ്റം; കുറച്ചുകൂടി കളർ ആവാമായിരുന്നു - ശൈലന്റെ റിവ്യൂജയസൂര്യയുടെ ആക്ഷൻ പൂരം, രതീഷ് വേഗയുടെ കുടമാറ്റം; കുറച്ചുകൂടി കളർ ആവാമായിരുന്നു - ശൈലന്റെ റിവ്യൂ

    ബിഗില്‍

    ദളപതി വിജയുടെ ദീപാവലി റിലീസ് ചിത്രം ബിഗില്‍ ലിസ്റ്റില്‍ അഞ്ചാമത് എത്തിയിരിക്കുന്നു. അറ്റ്‌ലീ സംവിധാനം ചെയ്ത സിനിമയില്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര ആയിരുന്നു നായിക. ജിസിസി സെന്ററുകളില്‍ നിന്നായി 2.64 മില്യണ്‍ ഡോളറാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മൂന്നുറു കോടിക്ക് മുകളിലാണ് സിനിമയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍.

    സാരിയിൽ തലയിൽ മുല്ലപ്പൂവ് ചൂടി കീർത്തി! ചിത്രം പകർത്തി മേനകയും സുരേഷും, ദേശീയ പുരസ്കാര വിതരണംസാരിയിൽ തലയിൽ മുല്ലപ്പൂവ് ചൂടി കീർത്തി! ചിത്രം പകർത്തി മേനകയും സുരേഷും, ദേശീയ പുരസ്കാര വിതരണം

    English summary
    Highest Grossing Indian Films From Gcc In 2019
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X