For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രതിഫലമല്ല സിനിമയാണ് പ്രധാനം!! ! മോളിവുഡ് താരങ്ങളെല്ലാം ഇങ്ങനെയാണ്, തുറന്ന് പറഞ്ഞ് പ്രഭാസ്

  |

  ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് ലോക സിനിമയിൽ തന്നെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടൻ പ്രഭാസ്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ആഗോള സിനിമ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചർച്ചയാവുകയും ചെയ്തിരുന്നു. 2015ൽ പുറത്തിറങ്ങിയ ആദ്യ ഭാഗത്തിനേക്കാൾ സൂപ്പർ ഹിറ്റായിരുന്നു 2017 ൽ പുറത്തിറങ്ങിയ രണ്ടാം ഭാഗം. സിനിമ സൂപ്പർ ഡ്യൂപ്പർ ഹിറ്റയതു പോലെ നടൻ പ്രഭാസും ഇന്ത്യൻ സിനിമയിലെ മുൻനിര നായകന്മാരുടെ ഇടയിലേയ്ക്ക് ഉയരുകയായിരുന്നു.

  ബാഹുബലി പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ചിത്രത്തിനെ കുിറിച്ചുളള ചർച്ചകൾ സിനിമയിൽ സജീവമാണ്. ബാഹുബലി എന്ന ചിത്രത്തിലൂടെ രാജമൗലി നൽകിയത് മറക്കാനാവാത്ത അനുഭവമാണെന്നും താരം പറഞ്ഞു. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  തെലുങ്ക് ചിത്രമായ ബാഹുബലി മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ബോളിവുഡ് ഭാഷകളിലും പ്രദർശനത്തിനെത്തിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് മോളിവുഡിൽ നിന്ന് ലഭിച്ചത്. മലയാളികളുടെ സ്നേഹത്തിനെ കുറിച്ചും നൽകിയ പിന്തുണയെ കുറിച്ചും പ്രഭാസ് തുറന്നു പറഞ്ഞു. ബാഹുബലിയ്ക്ക് മുൻപ് മലയാളികൾക്ക് എന്നെ അറിയാമായിരുന്നേ എന്ന് അറിയില്ലായിരുന്നു,. എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രമോഷനായി കേരളത്തിൽ എത്തിയപ്പോഴാണ് പലരും തിരിച്ചറിയാന്‍ തുടങ്ങി. എല്ലാവരുടെയും സ്നേഹം അറിയാന്‍ സാധിച്ചു. അതില്‍ വലിയ സന്തോഷം തോന്നുന്നു.

  ഒരു നടൻ എന്ന നിലയിൽ താൻ അധികം വളർന്നിട്ടില്ല. ഇനിയും ഒരുപാട് വളരാനുണ്ട്. എല്ലാ പ്രദേശിക ഭാഷയിലും അഭിനയിക്കാൻ താൽപര്യമുണ്ട്. പ്രതിഫലമല്ല സിനിമയുടെ നിലവാരമാണ് നോക്കുന്നതെന്നും പ്രഭാസ് പറഞ്ഞു. ഏറ്റവും കൂടുതൽ റിയലസ്റ്റിക് ചിത്രങ്ങൾ ഉണ്ടാകുന്നത് മലയാളത്തിൽ നിന്നാണ്. ഇവിടത്തെ അഭിനേതാക്കൾ സ്വാഭാവികമായി അഭിനയിക്കുന്നവരാണ്. ദേശീയ പുരസ്കാരം ലഭിച്ച എത്ര താരാങ്ങളാണ് ഇവിടെയുള്ളതെന്നും പ്രഭാസ് ചോദിക്കുന്നത്.

  തെലുങ്കിലേയും മലയാളത്തിലേയും പ്രേക്ഷകരുടെ ടേസ്റ്റ് വ്യത്യസ്തമാണ്. അതു കൊണ്ട് തന്നെ രണ്ട് ഇൻഡസ്ട്രികളുംന തമ്മിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. എന്നിരുന്നാലും സിനിമ നല്ലതാണെങ്കിൽ എല്ലാ പ്രേക്ഷകരും സ്വീകരിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും പ്രഭാസ് പറയുന്നു. ഭാഷ വ്യത്യാസമില്ലാതെ മികച്ച ചിത്രങ്ങളെ ഇരു കൈകളും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. തെന്നിന്ത്യൻ ബോളിവുഡ് ചിത്രങ്ങളെല്ലാം കേരളത്തിലും മികച്ച വിജയം നേടാറുണ്ട്.

  ബാഹുബലിയ്ക്ക് ശേഷം പുറത്തെത്തുന്ന പ്രഭാസ് ചിത്രമാണ സാഹോ. ആഗസ്റ്റ് 29 ന് ചിത്രം ഇന്ത്യയയിൽ പ്രദർശനത്തിനെത്തുന്നു സാഹോ ഒരു ബിഗ് ബജറ്റ് ചിത്രമാണെന്ന് പ്രഭാസ്. മികച്ച തിരക്കഥയും അഭിനേതാക്കളും അണിയറ പ്രവർത്തകരുമാണ് ചിത്രത്തിൽ പ്രവർത്തിച്ചിരിക്കുന്നത്. ഇവരുടെ കഠിനാധ്വാനമാണ് ചിത്രത്തിന്റ് പ്രധാന അടിത്തറ. സിനിമ ചിത്രീകരിക്കുമ്പോൾ ഞങ്ങൾ ഏറെ സമ്മർദം അനുഭവിച്ചിരുന്നു. എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന പ്രതീക്ഷയും താരം പങ്കുവെച്ചിട്ടുണ്ട്.

  പ്രണയം അവസാനിപ്പിക്കുന്നു? കാമുകന്റെ ഫോട്ടോകള്‍ നീക്കം ചെയ്‍ത് ഇല്യാന

  സാഹോ എന്നാൽ ജയ് ഹോ എന്നാണ് അർഥം. പരീക്ഷണങ്ങളിലൂടെ കടന്നു പോയി വിജയം നേടുന്ന നായകന്റെ കഥയാണിത്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന എല്ലാ ചേരുവകളും ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ശക്തമായ തിരക്കഥയ്ക്കൊപ്പം തീപാറുന്ന സംഘട്ടനങ്ങളും അതിശയിപ്പിക്കുന്ന ടെക്നോളജിയും ചിത്രത്തെ മികച്ചതാക്കുന്നു.

  ബാഹുബലിയ്ക്ക് ശേഷം പുറത്തു വരുന്ന പ്രഭാസിന്റെ ആദ്യ ചിത്രമാണ് സാഹോ. താൻ ഏറെ ആലോചിച്ച് തിരഞ്ഞെടുത്ത ചിത്രമാണ് സാഹോ എന്നും താരം പറയുന്നു. ചിത്രത്തിന്റെ തിരക്കഥയുടെ കരുത്തും കഥാപാത്രത്തിന്റെ പ്രസക്തിയുമാണ് സാഹോ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നും താരം പറഞ്ഞു. ബാഹുബലി നൂറ്റാണ്ടുകള്‍ പുറകിലുള്ള കഥയാണ് പറയുന്നതെങ്കില്‍ സാഹോയിലെ നായകന്‍ ജീവിക്കുന്നത് ഇന്നത്തെ ലോകത്താണ്. വര്‍ഷങ്ങളായി പരിചയമുള്ള ഒരു സംഘമാണ് ഈ ചിത്രത്തിന്റെ അണിയറയിലുള്ളതെന്നും താരം പറഞ്ഞു.

  ഇപ്പോഴും ആ കഥാപാത്രത്തിന്റെ നിഴലിൽ! സാഹോ തനിക്ക് അഗ്‌നിപരീക്ഷ,വെളിപ്പെടുത്തി പ്രഭാസ്

  സാഹോ തനിക്കൊരു അഗ്‌നിപരീക്ഷയാണെന്നും പ്രഭാസ് പറയുന്നു. ഇപ്പോഴുംം ബാഹുബലി ഇമേജിൽ നിന്ന് തനിയ്ക്ക് പുറത്തു കടക്കാൻ സാധിച്ചിട്ടില്ല.
  ബാഹുബലി ആദ്യ ഭാഗം പുറത്തിറങ്ങിയ ശേഷം പൊതു ഇടങ്ങളിലെത്തുമ്പോഴെല്ലാം ആ പേരുകൂട്ടിയാണ് എന്നെ എല്ലാവരും വിളിച്ചിരുന്നത്. സാഹോയിലൂടെ ഈ ഇമേജിൽ നിന്ന് പുറത്തു കടക്കാനുളള ശ്രമകരമായൊരു ദൗത്യമാണ് നടത്തുന്നതെന്നും പ്രഭാസ് പറഞ്ഞു.

  മമ്മൂട്ടിയെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്! ഒരു സിബിഐ ഡയറി കുറിപ്പ് ഇഫക്ടിനെ കുറിച്ച് ചാക്കോച്ചൻ

  ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലാണ് സാഹോ ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദി എഴുതാനും വായിക്കാനും അറിയാം. എന്നാൽ ഒഴുക്കോടെ സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു. കഥാപാത്രത്തിന് സ്വന്തം ശബ്ദം തന്നെ നല്‍കണമെന്നത് തന്റെ ആഗ്രഹമായിരുന്നു. അതിനായി ഡയലോഗുകള്‍ പഠിച്ചെടുത്താണ് ചിത്രത്തിൽ പറഞ്ഞത്. നായിക ശ്രദ്ധകപൂർ ഉൾപ്പെടെയുള്ളവർ തന്നെ സാഹയിച്ചുവെന്നും താരം പറഞ്ഞു. തെലുങ്ക്, ഹിന്ദി ഭാഷകളെ കൂടാതെ
  മലയാളം, കന്നഡ, തമിഴ് ഭാഷകളിലേക്കും ചിത്രം പ്രദർശനത്തിന് എത്തുന്നുണ്ട്.

  English summary
  i like to act malayalam movie says prabhas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X