twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുറച്ച് തെറി കൂട്ടിക്കെട്ടി പറയാന്‍ പറ്റ്വോ, ഞാനൊരു സാധനം അങ്ങിട്ട് കൊടുത്തു; ജാഫര്‍ ഇടുക്കി

    |

    പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രമാണ് ചുരുളി.ജെല്ലിക്കെട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുറത്തു വന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. സിനിമയിൽ മികച്ച പരീക്ഷണങ്ങൾക്ക് തയ്യാറാകുന്ന സംവിധായകനാണ് ലിജോ. തന്റെ ചിത്രങ്ങളിൽ വ്യത്യസ്ത കൊണ്ടു വരാൻ ഇദ്ദേഹം പലപ്പോഴും ശ്രമിക്കാറുണ്ട്. ഇത് തന്നെയാണ് ലിജോ ചിത്രങ്ങളെ എപ്പോഴും വ്യത്യസ്തമാക്കുന്നത്. നാട്ടുമ്പുറത്തിന്റെ കഥകളാണ് ലിജോ തന്റെ ചിത്രങ്ങളിലൂടെ അവതരിപ്പിക്കാറുള്ളത്. . അദ്ദേഹത്തിന്റെ പുതിയ ചിത്രം ചുരുളിയും അങ്ങനെ തന്നെയാണ്.

    പുറത്തു വന് ചുരുളിയുടെ ട്രെയിലറിന് മികിച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ട്രെയിലറിലെ തെറിവിളി ട്രോളന്മാർ ആഘോഷമാക്കിയിരുന്നു. ചിത്രത്തിൽ ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ്, ജാഫർ ഇടുക്കി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിത ചുരുളിയിലെ തെറിവിളിയെ കുറിച്ച് ജാഫർ ഇടുക്കി. സ്റ്റാർ ആന്റ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്

    ട്രെയിലറിൽ ഉളത് ചെറുത്

    ചുരുളിയിലെ തെറി കേട്ട് നിങ്ങള്‍ എല്ലാവരും ഞെട്ടും. ട്രെയിലറില്‍ ഉളളതെല്ലാം ചെറുത്. എന്തായാലും പുതിയൊരു അനുഭവമായിരിക്കും ചുരുളി. ഈ പടത്തില്‍ കുറെ തെറിവാക്കുകളുണ്ട്. ഒരു സിനിമയിലേക്ക് എത്തുമ്പോള്‍ അത് സംവിധായകന്‍ ഉദ്ദേശിച്ച പോലെ ആകണമെങ്കില്‍ ഇത്തിരി കടുപ്പം കൂട്ടി പറയണം - ജാഫർ ഇടുക്കി പറയുന്നു. .ചുരുളിയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ 'ഇക്കാ കുറച്ച് തെറി കൂട്ടിക്കെട്ടി പറയാന്‍ പറ്റ്വോ' എന്ന് ലിജോ ചോദിച്ചിരുന്നു.

      ഞാനൊരു സാധനം അങ്ങിട്ട് കൊടുത്തു

    നമ്മള്‍ ഈ നാട്ടുമ്പുറത്തൊക്കെ കളിച്ച് വളര്‍ന്നതല്ലേ. പുളളി എന്നോട് ചോദിച്ച് നാക്ക് വായിലേക്കിട്ടില്ല. ഞാനൊരു സാധനം അങ്ങിട്ട് കൊടുത്തു. പിന്നെ കുറെ നേരത്തേക്ക് സെറ്റില്‍ കൂട്ടച്ചിരിയായിരുന്നു. ഒരാള്‍ ചെയ്യുമെന്ന് തോന്നിയാല്‍ അയാളെക്കൊണ്ട് പരമാവധി ചെയ്യിപ്പിച്ച് എടുക്കാന്‍ കഴിവുളള സംവിധായകനാണ് ലിജോ. വേറൊന്നും വേണ്ടെന്നെ. പുളളി കാണിച്ച് തരുന്നത് അതേപടി അങ്ങ് ചെയ്താല്‍ മതി. സംഗതി കറക്ടായിരിക്കും. മിടുക്കന്‍മാരായ വലിയ ഒരു സംഘമാണ് ലിജോയ്ക്ക് ഒപ്പമുളളത്. ക്യാമറാമാന്‍ ഗിരീഷിനെ പോലുളളവര്‍ അവരെല്ലാം നിരന്തരം പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

      അത് കഥാപാത്രം  ചെയ്യാനും   മടില്ല

    ലോക്ക്ഡൗണ്‍ കാരണം പത്ത് പതിമൂന്ന് സിനിമ റിലീസാകാതെയുണ്ട്. അതിലൊക്കെ പുതുമയുളള വേഷങ്ങളുണ്ട്. നമുക്ക് വീട്ടിലേക്ക് അരി വാങ്ങാനുളള കാശ് കിട്ടണം. അതുകൊണ്ട് എന്ത് കഥാപാത്രം ചെയ്യാനും മടിയില്ലെന്നും ജാഫര്‍ ഇടുക്കി അഭമുഖത്തിൽ പറഞ്ഞു. ലിജോ ചിത്രമായ ജെല്ലിക്കെട്ടിലും ജാഫർ ഇടുക്കി ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നുയ. താരത്തിന്റെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലബിച്ചിരുന്നത്. ജെല്ലിക്കെട്ടിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു കഥാപാത്രമായിരുന്നു ജാഫർ ഇടുക്കിയുടേത്.

     19 ദിവസത്തെ  ചിത്രീകരണം

    19 ദിവസം കൊണ്ടാണ് ത്രില്ലർ വിഭാ​ഗത്തിലുളള ചുരുളി ലിജോ ജോസ് പെല്ലിശേരി ഷൂട്ട് ചെയ്തത്. ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് നിര്‍മാണം. മധു നീലകണ്ഠനാണ് ക്യാമറ. വിനോയ് തോമസിന്‍റെ കഥയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത് എസ് ഹരീഷ് ആണ്. എഡിറ്റിംഗ് ദീപു ജോസഫ്. ശബ്ദ രൂപകല്‍പ്പന രംഗനാഥ് രവി. ഒറിജിനല്‍ സ്കോര്‍ ശ്രീരാഗ് സജി. കലാ സംവിധാനം ഗോകുല്‍ദാസ്. വസ്ത്രാലങ്കാരം മസ്ഹര്‍ ഹംസ. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍. ഡിസൈന്‍സ് ഓള്‍ഡ് മോങ്ക്സ്.

    Read more about: jaffer idukki
    English summary
    affer Idukki About Lijo Jose Pellissery Movie Churuli Role
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X