എന്‍റെ ശമ്പളത്തില്‍ നിങ്ങള്‍ക്ക് കഴിയാം; അന്ന് ഭാര്യ പറഞ്ഞതിനെ കുറിച്ച് ജഗദീഷ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജഗദീഷ്. 1984 ൽ പുറത്തിറങ്ങിയ മൈ ഡിയർ കുട്ടിച്ചാത്തനിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് നടനെ തേടി മികച്ച ചിത്രങ്ങൾ എത്തുകയായിരുന്നു. നായകനായും ഹാസ്യതാരമായും ഒരുപോലെ തിളങ്ങാൻ നടന് കഴിഞ്ഞിരുന്നു. ഇപ്പോഴും സിനിമയിൽ സജീവമാണ് ജഗദീഷ്.

Jagadish

കോളേജ് അധ്യാപകനായി ജോലി നോക്കുന്ന സമയത്തായിരുന്നു ജഗദീഷ് സിനിമയിൽ എത്തുന്നത്. തന്റെ ഭാര്യയുടെ ഒറ്റവാക്കാണ് സിനിമയിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് നടന്‍ പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യx വെളിപ്പെടുത്തിയത്. പിന്നീട് തനിക്ക് കോളേജ് പ്രൊഫഷനിലേക്ക് തിരിച്ചു പോകേണ്ടി വന്നിട്ടില്ലെന്നും ജഗദീഷ് കൂച്ചിച്ചേർത്തു. നടന്റെ വാക്കുകൾ ഇങ്ങനെയാണ്

"കോളേജ് അധ്യാപകനായിരിക്കുന്ന സമയത്താണ് 'മൈഡിയര്‍ കുട്ടിച്ചാത്തന്‍' എന്ന സിനിമയില്‍ അഭിനയിക്കുന്നത്. അതില്‍ ഒരു ചെറിയ വേഷം ചെയ്തു. അങ്ങനെ വന്നപ്പോള്‍ ഞാന്‍ വിചാരിച്ചത് വര്‍ഷത്തില്‍ ഒന്ന് രണ്ടു സിനിമ ചെയ്തിട്ട് ജോലിയില്‍ തുടരാമെന്നാണ്. അത് കഴിഞ്ഞു മുകേഷിനും, ശ്രീനിവാസനുമൊപ്പം 'ഓടരുതമ്മാവാ ആളറിയാം' എന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം കിട്ടി. അതിനു ശേഷം കുറച്ചു സിനിമകള്‍ ലഭിച്ചു.

പിന്നീട് കഥാകൃത്ത് എന്ന നിലയിലും അറിയപ്പെട്ടു തുടങ്ങിയപ്പോള്‍ സിനിമയില്‍ പിടിച്ചു നില്‍ക്കാമെന്ന തോന്നലുണ്ടായി. അപ്പോള്‍ ഞാന്‍ ഒരു ലോങ്ങ്‌ ലീവ് എടുക്കാന്‍ തീരുമാനിച്ചു. അങ്ങനെ കാര്യം വൈഫിനോട് പറഞ്ഞു, വൈഫ് സമ്മതിക്കുകയും ചെയ്തു. ശമ്പളമില്ലാത്ത ലീവാണ് എടുക്കുന്നത്. അത് കൊണ്ട് തന്നെ വലിയ റിസ്ക്‌ ആയിരുന്നു. സിനിമയില്‍ ക്ലിക്ക് ആയില്ലേല്‍ ഒരാളുടെ ശമ്പളം വച്ച് നമുക്ക് കഴിയാമെന്ന് വൈഫ് പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്കും ധൈര്യമായി. പക്ഷേ പിന്നീട് എനിക്ക് എന്റെ കോളേജ് പ്രൊഫഷനിലേക്ക് തിരിച്ചു പോകേണ്ടി വന്നിട്ടില്ല". ജഗദീഷ് പറയുന്നു.

More from Filmibeat

Read more about: jagadish ജഗദീഷ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X