For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എൻ്റെ മകളെ തെമ്മാടിക്കുഴിയില്‍ അടക്കാന്‍ സമ്മതിക്കില്ല; പാര്‍വതിയോട് മതം മാറാന്‍ പറഞ്ഞു, ജഗതിയെ കുറിച്ച് മകന്‍

  |

  ജഗതി ശ്രീകുമാറിന്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ സിനിമയിലേക്ക് വരുമെന്ന പല അഭ്യൂഹങ്ങളും വന്നു. ഒടുവില്‍ സിബിഐ സീരിസിലെ അഞ്ചാം ഭാഗത്തില്‍ ജഗതിയെ അഭിനയിപ്പിച്ചിരിക്കുകയാണ്.

  വീണ്ടും തിയറ്ററുകളില്‍ ജഗതിയുടെ മുഖം തെളിഞ്ഞപ്പോള്‍ കൈയ്യടികളുടെ ആരവമാണ് ഉയര്‍ന്നത്. ജീവിതത്തില്‍ ജഗതി ശ്രീകുമാര്‍ എന്ന പിതാവിന്റെ ഇടപെടലുകളെ കുറിച്ചും നിലപാടിനെ കുറിച്ചുമൊക്കെ പറയുകയാണ് താരപുത്രന്‍ രാജ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

  പാര്‍വതിയും ഷോണ്‍ ജോര്‍ജും പ്രണയത്തിലാണെന്ന് വീട്ടില്‍ അറിഞ്ഞപ്പോള്‍ പപ്പ ഒന്നേ പറഞ്ഞുള്ളു. 'മറ്റൊരു മതത്തിലേക്ക് വിവാഹം ചെയ്ത് പോയാല്‍ പിന്നീടുള്ള കാര്യങ്ങളൊക്കെ നിന്റെ ഉത്തരവാദിത്തമാണ്. പാര്‍വതി മതം മാറണം. അത് നിര്‍ബന്ധമായി ചെയ്യണമെന്ന്' പിസി ജോര്‍ജ് സാറിനെ വിളിച്ച് പറഞ്ഞത് പപ്പയാണ്. 'എന്‍െ മകളെ തെമ്മാടിക്കുഴിയില്‍ അടക്കാന്‍ ഞാന്‍ സമ്മതിക്കില്ലെന്നായിരുന്നു' പപ്പയുടെ നിലപാട്.

  Also Read: എന്നെ പ്രണയിച്ചിരുന്ന സമയത്തും അവന് വേറെ ബന്ധങ്ങളുണ്ടായിരുന്നു; വേണ്ടെന്ന് വച്ച് താനെന്ന് അഞ്ജലി അമീര്‍

  എല്ലാ ദൈവങ്ങളെയും ഒരുപോലെ വിശ്വാസമായിരുന്നു പപ്പയ്ക്ക്. അമ്മയ്ക്ക് ജാതകത്തില്‍ വലിയ വിശ്വാസം വന്നത് അപകടശേഷമാണഅ. പപ്പയ്ക്ക് വലിയൊരു അപകടം പറ്റുമെന്ന് ജാതകത്തില്‍ എഴുതിയിട്ടുണ്ടായിരുന്നു പോലും.

  Also Read: അവള്‍ക്ക് ഇഷ്ടമുണ്ടെന്ന് തോന്നിയിട്ടുണ്ട്; നമിതയുമായുള്ള പ്രണയത്തെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍

  പപ്പയുടെ പഴയ കാലത്തെ കുറിച്ച് രാജ് പറയുന്നതിങ്ങനെ..

  സിനിമാക്കാരനാകാന്‍ വേണ്ടി നാടുവിട്ട പപ്പ മെഡിക്കല്‍ റെപ്പായി ജോലി ചെയ്തിരുന്നു. അന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് മദ്രാസില്‍ ജീവിച്ചത്. ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട് തിരിച്ച് വന്നപ്പോഴാണ് അമ്മയുമായിട്ടുള്ള കല്യാണം. ഈ കഥകളൊക്കെ അപ്പൂപ്പന്‍ പറഞ്ഞ് കേട്ടതാണ്.

  Also Read: സുരേഷ് ഗോപിയ്ക്ക് കൊടുത്തതാണ്; മകള്‍ അന്ത്യവിശ്രമം കൊള്ളുന്ന ഷര്‍ട്ടിന്റെ കഥ പറഞ്ഞ് ഇന്ദ്രന്‍സ്

  സേതുരാമായ്യർക്കൊപ്പം വിക്രം ആയി ജഗതി കൂടെ ചാക്കോയും

  ഞങ്ങളുടെ കാര്യത്തില്‍ പപ്പയെക്കാളും മേല്‍നോട്ടം അപ്പൂപ്പനായിരുന്നു. ഷൂട്ടിങ്ങ് തിരക്കിനിടെ വല്ലപ്പോഴുമേ പപ്പ വീട്ടില്‍ വരാറുള്ളു. ചിട്ടകള്‍ തെറ്റിക്കുന്നത് ഇഷ്ടമല്ല. ടെലഫോണിന്റെ അടുത്തുള്ള ഡയറിയിലെ പേന എടുത്തിട്ട് തിരികെ വയ്ക്കാത്തതിന്റെ പേരിലാണ് ഞാന്‍ വഴക്ക് കേട്ടിരുന്നതെന്ന് രാജ് പറയുന്നു.

  English summary
  Jagathy Asked Parvathy To Change Her Relegion, Brother Rajkumar Opens Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X