»   » കോപ്പിയടി വിവാദത്തില്‍ കുരുങ്ങിയ ജയറാം സിനിമ, ഒടുവില്‍ ദിലീപും ശ്രീനിവാസനും ഇടപെട്ടു !!

കോപ്പിയടി വിവാദത്തില്‍ കുരുങ്ങിയ ജയറാം സിനിമ, ഒടുവില്‍ ദിലീപും ശ്രീനിവാസനും ഇടപെട്ടു !!

Posted By: Nihara
Subscribe to Filmibeat Malayalam

കോപ്പിയടിയും വിവാദങ്ങളുമൊന്നും മലയാള സിനിമയ്‌ക്കോ സിനിമാ പ്രവര്‍ത്തകര്‍ക്കോ പുത്തരിയല്ല. സിനിമയുടെ പേര്, തിരക്കഥ, ഗാനം, പശ്ചാത്തല സംഗീതം തുടങ്ങി മോഷണം അഥവാ കോപ്പിയടി ഉണ്ടാവാറുണ്ട്. സാധാരണ പ്രേക്ഷകനു പോലും പെട്ടെന്ന് മനസ്സിലാവുന്ന ഇത്തരം കോപ്പിയടികള്‍ പലപ്പോഴും വിവാദമാവാറുണ്ട് .

അത്തരത്തില്‍ കോപ്പിയടി വിവാദത്തില്‍ കുരുങ്ങിയ ജയറാം ചിത്രത്തിന്റെ അണിയറ കഥകളെക്കുറിച്ചറിയാന്‍ കൂടുതല്‍ വായിക്കൂ. സിനിമ തിയേറ്ററിലെത്തിക്കുന്നതിന് മുന്‍പേ തന്നെ സിനിമാക്കാര്‍ ഇക്കാര്യം കണ്ടെത്തി പരിഹരിച്ചിരുന്നു. ജയറാമിന്റെ കരിയറിലെ തന്നെ മികച്ചൊരു ചിത്രമായി മാറി ഈ സിനിമ. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട് ചിത്രത്തിലെ ഗാനങ്ങളും സീനുകളും.

നാട്ടിന്‍ പുറത്തുകാരന്റെ കഥ

നാട്ടിലെ നമ്പര്‍ വണ്‍ പണക്കാരന്‍, അവിവാഹിതന്‍, ഒറ്റത്തടിയായി ജയറാം വേഷമിട്ട ചിത്രമാണ് കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍. പരോപകാരിയായ അപ്പൂട്ടന്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അശ്വതിയെ മെഡിക്കല്‍ പഠനത്തിന് വേണ്ട സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നു. സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ വിഷയം.

കമല്‍ പ്ലാന്‍ ചെയ്ത ചിത്രം

സംവിധായകന്‍ കമലും സി വി ബാലകൃഷ്ണനും ചേര്‍ന്ന് ഇത്തരത്തിലൊരു ചിത്രം പ്ലാന്‍ ചെയ്തിരുന്നു. ഇടയ്ക്ക് ഇവരെ സന്ദര്‍ശിക്കാനെത്തിയ ശ്രീനിവാസനോടും ദിലീപിനോടും ചിത്രത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

നായികയായി നിശ്ചയിച്ചത് ശാലിനിയെ

നായിക കഥാപാത്രമായ ഡോക്ടര്‍ അമ്മുവിനെ അവതരിപ്പിക്കുന്നതിനായി സംവിധായകന്‍ മനസ്സില്‍ കണ്ടിരുന്നത് ശാലിനിയെയായിരുന്നു. സഹപ്രവര്‍ത്തകന്റെ വേഷം ദിലീപിന് വേണ്ടിയും മാറ്റിവെച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് പെട്ടെന്ന് സിനിമ ചെയ്യണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇത് സമയമെടുത്ത് പിന്നീട് ചെയ്യാമെന്ന് പറഞ്ഞ് രണ്ടുപേരും മാറ്റിവെച്ചു.

രാജസേനന്‍ ചിത്രം അനൗണ്‍സ് ചെയ്തു

പിന്നീട് സംഭവിച്ച കാര്യങ്ങളാണ് കോപ്പിയടി വിവാദത്തിലേക്ക് നയിച്ചത്. പുതിയ ചിത്രത്തിന്റെ പേരും കഥയും കമലും സിവി ബാലകൃഷ്ണനും പ്ലാന്‍ ചെയ്തതു പോലെ തന്നെയായിരുന്നു. തന്റെ തിരക്കഥ ചോര്‍ന്നുവെന്ന് സിവി ബാലകൃഷ്ണന് മനസ്സിലായി.

മാക്ടയില്‍ പരാതിപ്പെട്ടു

തങ്ങളുടെ ചിത്രത്തിന്റെ പേരും തിരക്കഥയും കോപ്പിയടിച്ചുവെന്ന് കാണിച്ച് സി വി ബാലകൃഷ്ണന്‍ മാക്ടയില്‍ പരാതി നല്‍കി. തെളിവിനായി ദിലീപിനെയും ശ്രീനിവാസനെയും വിഷയത്തില്‍ ഉള്‍പ്പെടുത്തി. ചെയര്‍മാനായിരുന്ന ഹരിഹരന്റെ നിര്‍ദേശ പ്രകാരം പരാതിയില്‍ തീര്‍പ്പു കല്‍പ്പിക്കുകയും ചിത്രത്തിന്റെ ടൈറ്റിലില്‍ സിവി ബാലകൃഷ്ണന്റെ പേര് ഉള്‍പ്പെടുത്തുകയും ചെയ്തു.

English summary
Story Of The Jayaram's Super Hit Movie Kottaram Veettil Appoottan Was Copied; Court Interfered Last.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam