»   » ജയസൂര്യയുടെ മിമിക്രിയക്ക് കിട്ടിയ ആദ്യ പ്രതിഫലം 35 രൂപ! അത് കൊടുത്തത് ആരാണെന്ന് അറിയാമോ?

ജയസൂര്യയുടെ മിമിക്രിയക്ക് കിട്ടിയ ആദ്യ പ്രതിഫലം 35 രൂപ! അത് കൊടുത്തത് ആരാണെന്ന് അറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ഇപ്പോഴത്തെ പല താരങ്ങളും സിനിമയിലേക്ക് എത്തിയത് മിമിക്രിയിലൂടെയായിരുന്നു. മിമിക്രിയെ മലയാളികള്‍ ഏറെ സ്‌നേഹിച്ചിരുന്നതിനാല്‍ നല്ല കലാകാരന്മാരുടെ ജനനവും അവിടെ തുടങ്ങി. തമാശകള്‍ കൊണ്ട് ചിരിപ്പിക്കാന്‍ നടന്‍ സലീം കുമാറിനെ കഴിഞ്ഞിട്ടേ ആളുകളുള്ളു. ചിരി മാത്രമല്ല പ്രേക്ഷകരെ അഭിനയം കൊണ്ട് കരയിപ്പിക്കാനും അദ്ദേഹം മിടുക്കനാണ്.

മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലൂസിഫര്‍ നിര്‍മ്മിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ

മിമിക്രി താരമായും നടനായും വളര്‍ന്ന സലിം കുമാറിന്റെ കരിയറില്‍ ആഗസ്റ്റ് 18 വലിയൊരു ദിവസമാണ്. സലിം കുമാര്‍ തിരക്കഥയെഴുതി അഭിനയവും സംഭഷാണവും സംവിധാനവും ചെയ്ത 'കറുത്ത ജൂതന്‍' എന്ന സിനിമ റിലീസ് ചെയ്യുന്ന ദിവസമാണ് ആഗസ്റ്റ് 18. അതിനിടെ താരത്തെ കുറിച്ച് ഒരുപാട് പറയാനുണ്ടെന്ന് പറഞ്ഞ് നടന്‍ ജയസൂര്യ രംഗത്തെത്തിയിരിക്കുകയാണ്.

ജയസൂര്യക്ക് പറയാനുള്ളത്


ഇന്ന മലയാള സിനിമയിലെ പ്രമുഖ താരങ്ങളിലൊരാളാണ് ജയസൂര്യ. മിമിക്രിയിലൂടെയാണ് ജയസൂര്യയും സിനിമയിലേക്കെത്തിയത്. അതിനിടെ നാളെ റിലീസ് ചെയ്യുന്ന കറുത്ത ജൂതന് ആശംസകളുമായിട്ടാണ് ജയസൂര്യ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

സലീമേട്ടനുമായുള്ള ബന്ധം

സലീമേട്ടനുമായുള്ള ബന്ധത്തെ കുറിച്ച് ഒരുപാട് പറയാനുണ്ട്. ഈ ഫ്‌ളാഷ് ബാക്കുകള്‍ എന്നും ഒരു നീണ്ട് പോവുന്നത് കൊണ്ട് അത്രയും പറയുന്നില്ല.

ആദ്യ പ്രതിഫലം


ഞാന്‍ അടുത്ത് പരിചയപ്പെട്ട, എനിയ്ക്ക് ആദ്യമായി മിമിക്രിക്ക് 35 രൂപ പ്രതിഫലം തന്ന എന്റെ ആദ്യ ഗുരുവാണ് സലീം കുമാര്‍.ആ മിമിക്രിക്കാരനില്‍ നിന്ന് സലീമേട്ടന്‍ മികച്ച നടനുള്ള നാഷണല്‍ അവാര്‍ഡ് വാങ്ങിയിരിക്കുന്നു.

കറുത്ത ജൂതന്‍ വരുന്നു


ഇന്നിതാ 'കറുത്ത ജൂതന്‍' എന്ന സിനിമയക്ക് കഥയും, തിരക്കഥയും, സംഭാഷണവും, രചിച്ച് അത് സംവിധാനവും ചെയ്തിരിയ്ക്കുന്നു. ഈ വര്‍ഷത്തെ നല്ല കഥയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡും ഈ ചിത്രത്തിന് തന്നെയാണ്.

അഭിമാനം തോന്നുന്നു

അഭിമാനം തോന്നുന്നു സലീമേട്ടോ.... ഈ മാസം 18 ന് റിലീസ് ചെയ്യാന്‍ പോകുന്ന 'കറുത്ത ജൂതന്' വേണ്ടി ഞങ്ങള്‍ കാത്തിരിയ്ക്കുന്നു എന്നും ജയസൂര്യ പറയുന്നു.

സലീമേട്ടന്റെ സ്വന്തം ജയസൂര്യ

ഇനിയും ഇതുപോലെയുള്ള മികച്ച ചിത്രങ്ങള്‍ സലീമേട്ടന് സംവിധാനം ചെയ്യാന്‍ കഴിയട്ടെ. എന്ന് അതില്‍ എല്ലാം നായകനായി അഭിനിയക്കാന്‍ പോകുന്ന സലീമേട്ടന്റെ സ്വന്തം ജയസൂര്യ.

കറുത്ത ജൂതന്‍

നടന്‍ സലീം കുമാര്‍ തിരക്കഥ, സംഭാഷണം, അഭിനയം, സംവിധാനം എന്നിങ്ങനെ തനിക്കുള്ള കഴിവുകളെല്ലാം പുറത്തെടുത്തിരിക്കുന്ന സിനിമയാണ് കറുത്ത ജൂതന്‍.

നാളെ റിലീസ് ചെയ്യുന്നു


ചിത്രം നാളെ തിയറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്.സംവിധായകന്‍ ലാല്‍ ജോസിന്റെ കീഴിലുള്ള എല്‍ ജെ ഫിലിംസാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം

സലീം കുമാറിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി കൊടുത്ത സിനിമയായിരുന്നു കറുത്ത ജൂതന്‍. കേരളത്തിലെ ജനത ഇനിയും അറിയാന്‍ ബാക്കി നില്‍ക്കുന്ന മൂന്ന് കഥകളാണ് ചിത്രത്തിലൂടെ പറയുന്നത്.

അവാര്‍ഡ് സിനിമയല്ല

കറുത്ത ജൂതന്‍ ഒരു അവാര്‍ഡ് സിനിമയല്ലെന്നും സാധാരണക്കാരന് മനസിലാവുന്ന ഒരു ചിത്രമായിരിക്കുമെന്നും മുമ്പ് സലീം കുമാര്‍ സിനിമയെ കുറിച്ച് പറഞ്ഞിരുന്നു. കുടുബം പശ്ചാതലത്തിലൊരിക്കിയിരിക്കുന്ന സിനിമയാണ് കറുത്ത ജൂതന്‍.

English summary
Jayasurya's Facebook post about Salim Kumar's Karutha Joothan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam