»   » മോഹന്‍ലാലിനെ വിറപ്പിച്ച റാവുത്തറിന്‍റെ ഇപ്പോഴത്തെ കോലം കണ്ടോ, എവിടെയായിരുന്നു ഇത്രയും നാള്‍?

മോഹന്‍ലാലിനെ വിറപ്പിച്ച റാവുത്തറിന്‍റെ ഇപ്പോഴത്തെ കോലം കണ്ടോ, എവിടെയായിരുന്നു ഇത്രയും നാള്‍?

Posted By:
Subscribe to Filmibeat Malayalam
മലയാളി പ്രേക്ഷകരെ ഞെട്ടിച്ച ഈ വില്ലനെ ഓര്‍മ്മയുണ്ടോ? | filmibeat Malayalam

പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് വിയറ്റ്‌നാം കോളനി. തുടര്‍ച്ചയായി 200 ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമയെന്ന റെക്കോര്‍ഡും ഈ സിനിമയുടെ പേരിലുണ്ട്. മോഹന്‍ലാല്‍, ഇന്നസെന്റ്, കനക, കെപിഎസി ലളിത, ഫിലോമിന തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം 1992ലാണ് പുറത്തിറങ്ങിയത്.

ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഒരു നായിക കൂടി തിരിച്ചുവരവിനൊരുങ്ങുന്നു, എന്താവുമോ? എന്തോ?

സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. പ്രഭുവായിരുന്നു നായകനായി എത്തിയത്. കെപിഎസി ലളിതയും കനകയുമടക്കം നിരവധി പേര്‍ താമസിച്ചിരുന്ന കോളനിയെ വിറപ്പിച്ചിരുന്ന ഗുണ്ടായി വേഷമിട്ട റാവുത്തര്‍ എന്ന കഥാപാത്രത്തെ ചിത്രം കണ്ടവരാരും മറന്നിട്ടില്ല. അദ്ദേഹത്തിന്റെ പുതിയ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

റാവുത്തറിനെ ഓര്‍ക്കാത്ത പ്രേക്ഷകരില്ല

സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വിയറ്റ്‌നാം കോളനിയിലെ റാവുത്തറെന്ന കഥാപാത്രത്തെ ചിത്രം കണ്ടവാരും മറന്നുകാണാനിടില്ല. വിജയ രംഗരാജുവാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.

മോഹന്‍ലാലുമായുള്ള ഫൈറ്റ്

കൃഷ്ണമൂര്‍ത്തിയും റാവുത്തറുമായുള്ള ഫൈറ്റ് ചിത്രത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. വില്ലന്റെ വരവ് കാണുമ്പോള്‍ തന്നെ കോളനി നിവാസികള്‍ നടുങ്ങിയിരുന്നു.

ശബ്ദം നല്‍കിയത്

വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ എന്‍എഫ് വര്‍ഗീസാണ് റാവുത്തറെന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത്. ശരിക്കും റാവുത്തറാണ് സംസാരിക്കുന്നതെന്നായിരുന്നു പ്രേക്ഷകര്‍ വിശ്വസിച്ചിരുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ കണ്ടുമുട്ടി

അവതാരകയായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ജുവല്‍ മേരിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം റാവുത്തറിനെ കണ്ടെത്തിയത്. മിനിസ്‌ക്രീനില്‍ ബിഗസ്‌ക്രീനിലേക്ക് പ്രവേസിച്ച ജുവലിന് നിറയെ സിനിമകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജുവലിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സ്‌നേഹം അറിയിച്ചത്

സോഷ്യല്‍ മീഡിയ ഇല്ലാതിരുന്ന കാലമായിട്ടും മികച്ച ആരാധക പിന്തുണ അദ്ദേഹത്തിന് ലഭിച്ചിരുന്നു. മലയാളികള്‍ അയച്ചിരുന്ന കത്തുകള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നുവെന്നും ജുവല്‍ കുറിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

റാവുത്തര്‍ എന്ന കഥാപാത്രമായി പ്രേക്ഷക ഹൃദയം കീഴടക്കിയ വിജയ ഗോവിന്ദരാജുവിനൊപ്പമുള്ള ചിത്രവും ജുവല്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ജുവലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

English summary
Jewel Mary facebook post about Vietnam Colony villain.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam