twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുബി സുരേഷിന്‍റെ ഭര്‍ത്താവായി ജോണി ആന്‍റണിയെത്തിയപ്പോള്‍ സംഭവിച്ചത്? ഡ്രാമയെക്കുറിച്ച് താരം പറഞ്ഞത്?

    |

    മോഹന്‍ലാല്‍-രഞ്ജിത്ത് ടീമിന്റെ ഏറ്റവും പുതിയ ചിത്രമായ ഡ്രാമ അടുത്തിടെയാണ് തിയേറ്ററുകളിലേക്കെത്തിയത്. ലോഹത്തിന് ശേഷം ഇരുവരും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. ബിലാത്തിക്കഥയാണ് അടുത്ത ചിത്രമെന്നും അനു സിത്താരയും മണിയന്‍പിള്ള രാജുവിന്റെ മകനായ നിരഞ്ജനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെന്നുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്. സിനിമാജീവിതത്തിലെ തിരക്കുകളെല്ലാം മാറ്റി വെച്ച് മമ്മൂട്ടിയോ മോഹന്‍ലാലോ ബിലാത്തിക്കഥയില്‍ അതിഥിയായി എത്തുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ചിത്രീകരണം ലണ്ടനില്‍ വെച്ചായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതിനിടയിലാണ് അപ്രതീക്ഷിതമായ ട്വിസ്റ്റ് അരങ്ങേറിയത്. ബിലാത്തിക്കഥയല്ല സ്വന്തം കഥയുമായാണ് എത്തുന്നതെന്നും മോഹന്‍ലാലാണ് നായകനെന്നും വ്യക്തമാക്കി സംവിധായകനെത്തിയതോടെയാണ് ആരാധകര്‍ക്ക് സന്തോഷമായത്.

    കായംകുളം കൊച്ചുണ്ണിക്കായി ചില്ലറ കാര്യമല്ല നിവിന്‍ ചെയ്തത്! ഇത് കുറച്ചു കടുത്തുപോയില്ലേ അച്ചായാ?കായംകുളം കൊച്ചുണ്ണിക്കായി ചില്ലറ കാര്യമല്ല നിവിന്‍ ചെയ്തത്! ഇത് കുറച്ചു കടുത്തുപോയില്ലേ അച്ചായാ?

    കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കിയൊരുക്കുന്ന സിനിമയുമായാണ് ഇരുവരുമെത്തിയത്. ഹാസ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയ സിനിമ മുന്നേറുകയാണ്. പേരിലെപ്പോലെ തന്നെ വ്യത്യസ്തമായ പ്രമേയത്തെക്കുറിച്ചാണ് ചിത്രം പറഞ്ഞതും. കനിഹ, ആശ ശരത്ത്, സുരേഷ് കൃഷ്ണ, ടിനി ടോം തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ഇതിന് പുറമേയാണ് സംവിധായകരും ക്യാമറയ്ക്ക് മുന്നിലേക്കെത്തിയത്. സംവിധായകനായ ജോണി ആന്റണിയുടെ പ്രകടനം എടുത്തുപറയത്തക്കതാണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. വിജയകരമായി മുന്നേറുന്ന സിനിമയില്‍ തന്റെ പ്രകടനം നന്നായെന്ന് കേള്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് താരം പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഡ്രാമാ അനുഭവങ്ങള്‍ പങ്കുവെച്ചത്.

    സംവിധായകന് മുന്നിലെ സംവിധായകര്‍

    സംവിധായകന് മുന്നിലെ സംവിധായകര്‍

    ക്യാമറയ്ക്ക് പിന്നില്‍ നിന്ന് നയിക്കാന്‍ മാത്രമല്ല കഥാപാത്രങ്ങളായി മാറാനും സംവിധായകര്‍ക്ക് കഴിയുമെന്ന് പലരും തെളിയിച്ചിട്ടുണ്ട്. സംവിധായകനായും കഥാപാത്രങ്ങളായും ഇവരില്‍ പലരുമെത്തിയിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം. അഭിനയത്തിലൂടെ വിസ്മയിപ്പിച്ചവര്‍ നിരവധിയാണ്. ഡ്രാമയിലെ പ്രധാന സവിശേഷതകളിലൊന്നായിരുന്നു സംവിധായകരുടെ കൂടിച്ചേരല്‍. രണ്‍ജി പണിക്കര്‍, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി ഈ നാല് സംവിധായകരാണ് രഞ്ജിത്തിന്റെ ഡ്രാമയില്‍ കഥാപാത്രങ്ങളായെത്തിയത്. താരങ്ങള്‍ക്ക് കഥാപാത്രത്തെ അഭിനയിച്ച് കാണിക്കുന്നതിനിടയില്‍ത്തന്നെ പലരുടെയും കഴിവിനെക്കുറിച്ച് മനസ്സിലായതാണ്.

    ആന്റോയായി ജോണി ആന്റണി

    ആന്റോയായി ജോണി ആന്റണി

    നേരത്തെയും ജോണി ആന്റണി ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുണ്ടെങ്കിലും ഈ ചിത്രത്തിലെ വേഷം പൊളിച്ചുവെന്നാണ് ആരാധകര്‍ പറഞ്ഞത്. അഭിനയത്തെ ഗൗരവമായി സമീപിച്ചതും സീരിയസ്‌നെസ്സുമായി ഒരു കഥാപാത്രത്തെ സമീപിച്ചതും ഇതാദ്യമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ആന്റോ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഭാര്യയുടെ വാക്ക് കേട്ട് ജീവിക്കുന്ന ഭക്ഷണത്തെക്കുറിച്ചും മദ്യത്തെക്കുറിച്ചും മാത്രം ചിന്തിക്കുന്ന ആന്റോയെ അദ്ദേഹം അവിസ്മരണീയമാക്കിയിരുന്നുവെന്നുള്ള വിലയിരുത്തലുകളാണ് സിനിമാലോകത്തുനിന്നും വന്നിട്ടുള്ളത്.

    അഭിനയിച്ചൂടെ എന്ന ചോദ്യം

    അഭിനയിച്ചൂടെ എന്ന ചോദ്യം

    മുന്നിലുള്ള താരങ്ങള്‍ക്കായി താന്‍ അഭിനയിച്ച് കാണിച്ചുകൊടുക്കുന്നത് കണ്ടപ്പോള്‍ നിഷാദ് കോയയാമ് തന്നോട് ആദ്യമായി അഭിനയത്തെക്കുറിച്ച് സൂചിപ്പിച്ചത്. മമ്മൂട്ടി ചിത്രമായ തോപ്പില്‍ ജോപ്പനിടയിലായിരുന്നു ഈ സംഭവം. സിനിമയുടെ തിരക്കഥ തയ്യാറാക്കിയത് അദ്ദേഹമായിരുന്നു. അവന്റെ നിര്‍ബന്ധത്തിന്റെ ബലത്തിലാണ് ശിക്കാരി ശംഭുവില്‍ അഭിനയിച്ചത്. അതായിരുന്നു അഭിനയത്തില്‍ തുടരാന്‍ പ്രേരിപ്പിച്ചത്. പിന്നീട് മറ്റുള്ളവരും ഇത്തരത്തില്‍ ഇതേ ചോദ്യവുമായി തനിക്കരികിലേക്ക് എത്തിയിരുന്നു.

    രഞ്ജിത്ത് പറഞ്ഞത്?

    രഞ്ജിത്ത് പറഞ്ഞത്?

    ഇടയ്ക്ക് രഞ്ജിത്തേട്ടനെ കണ്ടിരുന്നു. അദ്ദേഹമാണ് തന്റെ പുതിയ സിനിമയെക്കുറിച്ചും ഈ ചിത്രത്തില്‍ തനിക്കായി കഥാപാത്രത്തെ മാറ്റി വെച്ചിട്ടുണ്ടെന്നും പറഞ്ഞത്. ലണ്ടനില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണമെന്നും നീ അഭിനയിക്കാന്‍ വരുന്നോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. അധികം ആലോചിക്കാതെ അദ്ദേഹത്തോട് യെസ് പറയുകയും ലണ്ടനിലേക്ക് വെച്ചുപിടിക്കുകയുമായിരുന്നു.

    തുടക്കം തന്നെ പിഴച്ചു

    തുടക്കം തന്നെ പിഴച്ചു

    സിനിമയക്കായി താടിയെടുക്കണമെന്ന് പറഞ്ഞപ്പോള്‍ അതിന് സമ്മതിക്കാന്‍ ആദ്യം തയ്യാറായിരുന്നില്ല. ഹെയര്‍ സ്‌റ്റൈലും മീശയുമൊക്കെ മാറ്റിയതോടെയാണ് കോമഡി ലുക്ക് വന്നത്. ലൊക്കേഷനിലേക്ക് എത്തിയതിന് പിന്നാലെ ഒരു വീഴ്ച കൂടിയായപ്പോള്‍ ഇത് തന്നെ കഥാപാത്രമെന്ന് അവര്‍ ഉറപ്പിക്കുകയായിരുന്നു. തന്നെ നന്നായി അറിയാവുന്ന സംവിധായകന്‍ കൃത്യമായി ഉപയോഗിക്കുന്നത് പോലെയാണ് തോന്നിയതെന്ന് താരം പറയുന്നു. ഈ സിനിമയ്ക്ക് പിന്നാലെ ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിലും ജോണി ആന്റണി അഭിനയിക്കുന്നുണ്ട്.

    സുബിയുടെ ഭര്‍ത്താവായപ്പോള്‍

    സുബിയുടെ ഭര്‍ത്താവായപ്പോള്‍

    സിനിമ കണ്ടതിന് ശേഷം നിരവധി പേരാണ് അഭിപ്രായം അറിയിച്ചത്. ഭാര്യയുടെ അംഗീകാരമാണ് ഏറെ സന്തോഷിപ്പിച്ചത്. സുബിയുടെ ഭര്‍ത്താവായെത്തിയപ്പോള്‍ എമ്മാതിരി പെര്‍ഫോമന്‍സായിരുന്നു നിങ്ങളെന്നായിരുന്നു ഭാര്യ ചോദിച്ചത്. യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ ഇതുപോലെയേ അല്ലെന്നും തനിക്ക് അഭിനയിക്കാന്‍ അറിയാമെന്ന് വ്യക്തമായത് ഇപ്പോഴാണെന്നും അദ്ദേഹം പറയുന്നു.

    English summary
    Johny Antony about drama
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X