For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരിക്കിലെ വിവാഹം! കല്യാണ വീട്ടിലെ വയ്യാവേലികള്‍ തുറന്ന് കാട്ടി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങള്‍

  |

  മലയാളത്തില്‍ ഏറ്റവും വലിയ തരംഗമുണ്ടാക്കി വെബ് സീരിസാണ് കരിക്ക്. വളരെ കുറഞ്ഞ സമയം കൊണ്ട് പ്രേക്ഷക പ്രശംസ നേടിയെങ്കിലും കുറച്ച് കാലമായി കരിക്കിന്റെ പുതിയ എപ്പിസോഡുകളൊന്നും കാണാനില്ലായിരുന്നു. തേരാപാരാ എന്ന എപ്പിസോഡായിരുന്നു ഏറ്റവും ഹിറ്റായത്. പിന്നാലെ പ്ലസ്ടു ക്ലാസും വിജയമായിരുന്നു. ഒടുവില്‍ ഏറെകാലത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ തരംഗം ഉണ്ടാക്കിയിരിക്കുകയാണ് കരിക്കിന്റെ പുതിയ എപ്പിസോഡ്.

  സ്‌മൈല്‍ പ്ലീസ് എന്ന പേരില്‍ പുറത്തിറങ്ങിയ പുതിയ എപ്പിസോഡ് സംവിധാനം ചെയ്തിരിക്കുന്നത് കരിക്കിന്റെ അഭിനേതാക്കളില്‍ മുന്‍പന്തിയിലുള്ള ജീവന്‍ സ്റ്റീഫന്‍ എന്ന താരമാണ്. സംവിധാനത്തിനൊപ്പം പ്രധാനപ്പെട്ടൊരു കഥാപാത്രമായി ജീവന്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കൂട്ടുകാരന്റെ വിവാഹത്തലേന്ന് ആഘോഷ പാര്‍ട്ടിയ്ക്ക് എത്തുന്ന സുഹൃത്തുക്കളും ജോലിസ്ഥാപനത്തിലെ സഹപ്രവര്‍ത്തകരും ഒരു ഹോട്ടലില്‍ റൂമെടുത്ത് പാര്‍ട്ടി നടത്തുന്നതാണ് കഥ.

  karikku-web-series
  യൂട്യൂബ് കീഴടക്കി കരിക്കിലെ പിള്ളേര്‍ | FilmiBeat Malayalam

  ഇരുകൂട്ടര്‍ക്കുമിടയില്‍ ചെന്ന് പ്രശ്‌നങ്ങള്‍ക്ക് തിരികൊളുത്തുന്ന ഒരു വയ്യാവേലി പന്തലു പണിക്കാരനാണ് ഇത്തവണ കൈയടി വാങ്ങിയിരിക്കുന്നത്. കൂട്ടുകാരുടെ കല്യാണത്തിന് പോകുന്ന യുവാക്കള്‍ക്കിടയിലെ നിത്യസംഭവങ്ങളില്‍ ചിലതാണ് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കരിക്ക് ടീം ശ്രമിച്ചിരിക്കുന്നത്. ആയതിനാല്‍ വലിയ പ്രശംസയാണ് ലഭിക്കുന്നത്.

  കരിക്ക് ടീം തന്നെയാണ് വീഡിയോയുടെ കണ്‍സപ്റ്റിനും ഡയലോഗിനും പിന്നിലുള്ളത്. അഭിനേതാവ് കൂടിയായ ആനന്ദ് മാത്യുവാണ് എഡിറ്റിങ് നിര്‍വ്വഹിച്ചത്. കരിക്കിന്റെ നടന്‍ ബിനോയ് ജോണ്‍ ആണ് ക്യാമറയും ഗ്രാഫിക്‌സും ചെയ്തിരിക്കുന്നത്. ശബരീഷ് സജിന്‍, അനു കെ അനിയന്‍. അര്‍ജ്ജുന്‍ രത്തന്‍, ജീവന്‍ സ്റ്റീഫന്‍, ആനന്ദ് മാത്യൂസ്, ഉണ്ണി മാത്യൂസ്, കൃഷ്ണചന്ദ്രന്‍, കിരണ്‍ വിയ്യത്ത്, റീനു സണ്ണി എന്നിവരാണ് പുതിയ എപ്പിസോഡില്‍ അഭിനയിച്ചിട്ടുള്ളത്.

  karikku-web-series

  കരിക്കിന് ഒരു പ്രത്യേകതയുണ്ട്. അവര്‍ അവതരിപ്പിക്കുന്ന എപ്പിസോഡുകളില്‍ തമാശയുടെ അംശം കുറവാണെങ്കില്‍ പോലും അതില്‍ അഭിനയിക്കുന്ന താരങ്ങളുടെ പ്രകടനങ്ങളില്‍ മോശമെന്ന് ഒരിക്കലും പറയാന്‍ പറ്റാത്ത വിധം പെര്‍ഫെക്ഷന്‍ ഉണ്ടാകാറുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇടയ്ക്കുള്ള എപ്പിസോഡുകള്‍ മുന്‍പത്തെ അപേക്ഷിച്ചു താഴോട്ട് പോയെങ്കിലും അവര്‍ പിടിച്ചു നിന്നത് അവിടെയാണെന്നാണ് ഒരു പ്രേക്ഷകന്‍ പറയുന്നത്.

  നമ്മളൊക്കെ കാണുന്ന അല്ലെങ്കില്‍ നമ്മള്‍ക്കൊക്കെ അറിയാവുന്ന കൂട്ടുകാരെയോ അയല്‍ക്കാരെയോ ഒക്കെ സ്‌ക്രീനില്‍ കൊണ്ടു വരുന്ന പോലെയുള്ള നാച്ചുറല്‍ ആക്ടിങ്. ലോലനും ജോര്‍ജും ബാബു നമ്പുതിരിയും ശംഭുവുമൊക്കെ അത്തരത്തില്‍ പ്രേക്ഷകര് കൈനീട്ടി സ്വീകരിച്ച അവരുടെ ചില കഥാപാത്രങ്ങളാണ്. ചിരിപ്പിച്ചും രസിപ്പിച്ചുമൊക്കെ അവര്‍ കയ്യടികള്‍ വാരിക്കൂട്ടുകയാണ്.

  English summary
  Karikku Web Series New Episode Get Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X