twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുട്ടിച്ചന് ലഭിക്കുന്നത് ഗംഭീര പ്രതികരണങ്ങൾ. ഫിൽമി ബീറ്റിനോട് വിശേഷങ്ങൾ പങ്കുവെച്ച് കോട്ടയം നസീർ

    |

    മിമിക്രി, സ്റ്റേജ് രംഗത്ത് നിന്ന് ടെലിവിഷനിലേക്കും പിന്നീട് അഭിനേതാവായി സിനിമയിലും സാന്നിധ്യമറയിച്ച കോട്ടയം നസീർ ഒരു മികച്ച ചിത്രകാരൻ കൂടിയാണ് . മൂന്ന് പതിറ്റാണ്ടിനോടടുക്കുന്ന കലാ ജീവിതത്തിൽ ഷോർട്ട് ഫിലിം സംവിധായകനായും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നസീർ.

    കുമ്പളങ്ങിയിലെ സജി തന്റെ ആത്മസുഹൃത്ത്! പട്ടിണിക്കാലത്ത് ഭക്ഷണം തന്നത് അവനാണ്: ശ്യാം പുഷ്‌കരന്‍കുമ്പളങ്ങിയിലെ സജി തന്റെ ആത്മസുഹൃത്ത്! പട്ടിണിക്കാലത്ത് ഭക്ഷണം തന്നത് അവനാണ്: ശ്യാം പുഷ്‌കരന്‍

    ജാഫർ ഇടുക്കി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടിച്ചൻ എന്ന ഷോർട്ട് ഫിലിമിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളിൽ താൻ ഏറെ സന്തുഷ്ടനാണെന്ന് ഫിൽമി ബീറ്റിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഗോപി സുന്ദർ സംഗീതമൊരുക്കിയ കുട്ടിച്ചനിൽ മാലാ പാർവതിയും ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു

    ഹൃദ്യമായ അഭിനന്ദനങ്ങൾ

    ഹൃദ്യമായ അഭിനന്ദനങ്ങൾ

    കലാകാരൻ എന്ന നിലയിൽ ഏറെ അഭിമാനവും സന്തോഷവും നൽകുന്നതാണ് കുട്ടിച്ചന് ലഭിക്കുന്ന അഭിനന്ദനങ്ങൾ. സിനിമാ രംഗത്ത് നിന്ന് അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും അടക്കം ഒരുപാട് പേർ വളരെ നല്ല അഭിപ്രായം പറഞ്ഞു. സുഹൃത്തുക്കളിൽ നിന്നും അപരിചിതരായ ആളുകളിൽനിന്നുമൊക്കെ പ്രായഭേദമന്യേ മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നു. പലരും പറഞ്ഞത് കുട്ടിച്ചനെ കണ്ടപ്പോൾ തങ്ങളുടെ പ്രായമായ അച്ഛനമ്മമാരേയും ബന്ധുക്കളേയും ഒക്കെ ഓർമവന്നു എന്നാണ്. ഭക്ഷ്യവസ്തുക്കളിലെ വിഷം, അമിത മദ്യപാനം സൃഷ്ടിക്കുന്ന സാമൂഹ്യ പ്രശ്നങ്ങൾ തുടങ്ങിയ ചില കാലിക പ്രസക്തമായ വിഷയങ്ങൾ ഈ ഹ്രസ്വ ചിത്രത്തിൽ പറയാൻ ശ്രമിച്ചിട്ടുണ്ട്. വളരെ പോസിറ്റിവായ പ്രതികരണങ്ങങ്ങളാണ് ലഭിക്കുന്നത്. ചില ഒറ്റപ്പെട്ട അഭിപ്രായങ്ങൾ വിമർശന രൂപത്തിലും ലഭിച്ചു. അത്തരം അഭിപ്രായങ്ങളേയും സ്വീകരിക്കുന്നു.

    ലോക്കൽ സൂപ്പർ ഹീറോകളെ ആളുകൾക്ക് എക്കാലവും ഇഷ്ടം

    ലോക്കൽ സൂപ്പർ ഹീറോകളെ ആളുകൾക്ക് എക്കാലവും ഇഷ്ടം

    സിനിമകളിലെ സൂപ്പർ ഹീറോകളെ ആരാധിക്കുന്നവരാണ് ഭൂരിപക്ഷം പ്രേക്ഷകരും. ജീവിതത്തിൽ നമുക്ക് സാധികാത്ത കാര്യങ്ങൾ വെള്ളിത്തിരയിൽ ചെയ്തുകാണിക്കുന്ന കഥാപാത്രങ്ങളെ നമുക്ക് ഇഷ്ടമാണ്. പല പ്രദേശങ്ങളിലും ഇത്തരം സൂപ്പർ ഹീറോകളുടെ കഥകൾ നാം കേൾക്കാറുമുണ്ട്. നാട്ടുകാർ കാലങ്ങളായി പറയുന്ന വീരകഥകളിലൂടെ തലമുറകൾ കഴിഞ്ഞും ജീവിക്കുന്ന അനേകരുണ്ട്. കുട്ടിച്ചന്റെ കഥയിലൂടെ ഇത്തരക്കാരുടെ ജീവിതത്തിലെ അധികം കണ്ടു പരിചിതമല്ലാത്ത ചില സന്ദർഭങ്ങളാണ് വരച്ചുകാട്ടിയത്

    പ്രണയവും സൗഹൃദവും കാലാതീതം

    പ്രണയവും സൗഹൃദവും കാലാതീതം

    ലോകത്തെ മഹത്തായ കലാസൃഷ്ടികളിൽ എക്കാലവും ഘടകമായവയാണ് പ്രണയവും സൗഹൃദവും. കാലാതീതമാണ് ഈ വികാരങ്ങൾ.വലുപ്പച്ചെറുപ്പമില്ലാതെ എല്ലാത്തരം ആളുകളിലും ഉള്ള വികാരങ്ങളാണ് പ്രണയവും സൗഹൃദവും. ചങ്കു പറിച്ചു നൽകുന്ന തരം സൗഹൃദങ്ങൾ എനിക്ക് പരിചിതമാണ്. അതുപോലെ തന്നെയാണ് പ്രണയവും. കുട്ടിച്ചനിൽ സൗഹൃദവും പ്രണയവും മറ്റൊരു തലത്തിൽ എല്ലാവർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന വിധം സന്നിവേശിപ്പിക്കാൻ കഴിഞ്ഞുവെന്നാണ് പലരുടേയും അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നത്

    ജാഫർ ഇടുക്കിയുടെ പ്രകടനം

    ജാഫർ ഇടുക്കിയുടെ പ്രകടനം

    സിനിമകളിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ജാഫർ ഇടുക്കി എന്ന കലാകാരന്റെ അതിശയിപ്പിക്കുന്ന പ്രകടനമാണ് കുട്ടിച്ചന്റെ കരുത്ത് എന്ന് പലരും പറഞ്ഞു. നിരവധി വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന പൈലി എന്ന കഥാപാത്രത്തെ തികഞ്ഞ കൈയ്യടക്കത്തോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇത്തരത്തിൽ ഒരു വേഷം അദ്ദേഹത്തിന് നൽകാൻ കഴിഞ്ഞത് അഭിമാനവും സന്തോഷവും പകരുന്നു.അദ്ദേഹത്തിന് സിനിമയിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കുട്ടിച്ചനിലെ പ്രകടനം നിമിത്തം ആകട്ടെ എന്നാണ് പ്രാർത്ഥന.

    സിനിമാ സംവിധാനം

    സിനിമാ സംവിധാനം

    എന്റെ മനസ്സിലുള്ള സിനിമ എങ്ങനെയുള്ളതാണ് എന്നത് കാണിക്കുവാൻ കൂടിയാണ് ഈ ഷോർട്ട് ഫിലിം ചെയ്തത് .കുട്ടിച്ചന്റെ മുഖം ഈ ഷോർട്ട് ഫിലിമിൽ ഒരിടത്തും കാണിക്കുന്നില്ല. അതുകൊണ്ട് തന്നെ കുട്ടിച്ചനെ കാണാൻ ഒരുപാടുപേർക്ക് ആകാംക്ഷയുണ്ട്. ഇത് ചലച്ചിത്ര രൂപത്തിലേക്ക് മാറ്റണമെന്ന് പറയുന്നവരുമുണ്ട്. സിനിമാ സംവിധാനം തീർച്ചയായും മനസ്സിലുണ്ട്. ചില കഥകൾ ചർച്ച ചെയ്തുവരുന്നു. താരങ്ങളുടെ ഡേറ്റ് അടക്കം പല കാര്യങ്ങളെ ആശ്രയിച്ചാണ് സിനിമ സംഭവിക്കേണ്ടത്. എന്തായാലും ഇക്കൊല്ലം തന്നെ ഒരു സിനിമ സംവിധാനം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ

    Read more about: short film
    English summary
    kottayam nazir's shortfilm kuttichan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X