twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രദ്ധേയമായി എയ്ഞ്ചൽസ് ഹാപ്പിനസ് ഷോർട്ട് ഫിലിം

    By Ajmal
    |

    സുധീഷ് കോട്ടൂരിന്റെ കഥയിൽ വിഷ്ണു മോഹനൻ തിരക്കഥ എഴുതി ജിന്റോ തോമസ് സംവിധാനം ചെയ്ത എയ്ഞ്ചൽസ് ഹാപ്പിനസ് എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാവുന്നു. നീസ്ട്രീം യൂട്യൂബ് ചാനലിലൂടെയാണ് ഏയ്ഞ്ചൽസ് ഹാപ്പിനസ് റിലീസ് ചെയ്തത്. ജോൺ എന്ന ചിത്രകാരന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന എയ്ഞ്ചൽ എന്ന പെൺകുട്ടിയുടെ കഥയാണ് എയ്ഞ്ചൽസ് ഹാപ്പിനസ് പറയുന്നത്.

    കഥപറച്ചിലിന് ഭംഗി കൂട്ടുന്ന ചായഗ്രഹണം എടുത്തു പറയേണ്ടത് തന്നെയാണ്. ചന്തു മേപ്പയൂർ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രഹ്‌ളാദ് പുത്തഞ്ചേരി ആണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. കഥാപശ്ചാത്തലത്തിനു അനുയോജ്യമായ രീതിയിലുള്ള ഗാനം സംഗീതസംവിധാനം ചെയ്തിരിക്കുന്നത് സുനീഷ് നീലാംബരിയാണ്. പശ്ചാത്തല സംഗീതം എടുത്തു പറയേണ്ടത് തന്നെയാണ്മനോഹരമായ പശ്ചാത്തലസംഗീതം ഒരുക്കിയത് സാൻഡി ആണ്.

    angelshappines

    സുധീഷ് കോട്ടൂർ, മിത മിലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപിച്ചിരിക്കുന്നത് .മഹേഷ്‌ നടുവണ്ണൂർ, മുഹമ്മദ്‌ എന്നിവർ മറ്റു കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നു. സിനിമാറ്റിക് രീതിയിൽ ഒരുക്കിയ ഏഞ്ചൽസ് ഹാപ്പിനസ് പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന മികച്ച ഒരു ഫീൽ ഗുഡ് ഷോർട്ട് ഫിലിം ആണ് എന്നത് തീർച്ചയാണ്.

    ചിത്രത്തിന്റെ പ്രിവ്യൂ ഷോ നേരത്തെ നടുവണ്ണൂരില്‍ നടന്നിരുന്നു. ഗ്രീന്‍പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രദർശനം കാണാന്‍ നിരവധി പേരായിരുന്നു എത്തിയത്. കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തിരുന്നു. ജനപ്രതിനിധികളും നാടക-സിനിമ പ്രവർത്തനകനായ മുഹമ്മദ് പേരാമ്പ്രയും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ജോണ്‍ എന്ന ചിത്രകാരന്റെ ജീവിതത്തിലേക്ക് വളരെ അവിചാരിതമായി കടന്ന് വരുന്ന എയ്ഞ്ചല്‍ എന്ന പെണ്‍കുട്ടിയുമായി ഉണ്ടാവുന്ന സൌഹൃദവും ഇരുവരും തമ്മിലുള്ള പ്രണയും തുടർന്നുണ്ടാവുന്ന സംഭവ ബഹുലമായ ജീവിതവുമാണ് 20 മിനുറ്റോളം നീണ്ട് നില്‍ക്കുന്ന ഷോർട്ട് ഫിലിം പറയുന്നത്.

    മലയാളം സിനിമ മേഖലയില്‍ തിരക്കഥാകൃത്തും അസിസ്റ്റന്റ് സംവിധായകനുമാണ് ജിന്റോ തോമസ് കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയാണ്. ജയറാം നായകനായ ലോനപ്പന്റെ മമോദീസ അസിസ്റ്റന്റ് സംവിധായകനായ പ്രധാന സിനിമ‍. 2021ല്‍ ഡോ.സഖില്‍ സുരേന്ദ്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കാടകലം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തു കൂടിയാണ് ജിന്റോ തോമസ്.

    Recommended Video

    എന്ത് ചോദിച്ചാലും തഗ്ഗ്,ഇക്കാ നമിച്ചു, മതിമറന്ന് ചിരിച്ച് മമ്മൂക്ക..Mammooka Interview | Filmibeat

    കാടകലം ബ്രിട്ടനിൽ വച്ചു നടക്കുന്ന ഫസ്റ്റ് ടൈം ഫിലിം മേക്കർ അവാർഡ് ഫെസ്റ്റിവലിലേക്ക് ഒഫീഷ്യൽ സെലക്ഷന്‍ നേടിയിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച പത്തു ചിത്രങ്ങളുടെ പട്ടികയിലേക്കാണ് കാടകലം തിരഞ്ഞെടുത്തിരിക്കുന്നത്. കൂടാതെ ധൻബാദ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം സെലെക്ഷൻ നേടിയിരുന്നു.

    Read more about: short film ott
    English summary
    Malayalam Shortfilm Happy Angels Streamed In Nee Stream Gets A Thumbs up From Audience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X