twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ ആഗ്രഹം ബാക്കിവെച്ച് ലളിത ചേച്ചി യാത്രയായി; സത്യൻ അന്തിക്കാട്

    |

    സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'മകൾ' തിയേറ്ററിൽ എത്തിയിരിക്കുകയാണ്. മീരാജാസ്മിൻ തിരിച്ചു വരവ് നടത്തിയ ചിത്രത്തിൽ ജയറാം, ദേവിക, ഇന്നസെന്റ്, നസ്ലിൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

    സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിൽ കെ.പി.എ.സി. ലളിതക്ക് ഒരു റോളുണ്ടായിരുന്നെന്നും എന്നാൽ അസുഖം മൂലം അത് ചെയ്യാൻ സാധിച്ചില്ലെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

    ചിത്രത്തിൽ ജയറാമിനും മീര ജാസ്മിനും ശേഷം വിളിച്ച് ബുക്ക് ചെയ്തത് കെ.പി.എ.സി. ലളിതയെ ആയിരുന്നുവെന്ന് സത്യൻ അന്തിക്കാട് വ്യക്തമാക്കി. അതിന് കാരണവും ഉണ്ട്.

    ലളിത ചേച്ചി ചിത്രം തുടങ്ങുന്നതും കാത്ത് തയ്യാറായി ഇരിക്കുകയായിരുന്നു

    സത്യൻ അന്തിക്കാട് ചിത്രങ്ങൾ എന്ന് കേൾക്കുമ്പോഴേ പ്രേക്ഷകരുടെ മനസ്സിൽ ഓടിയെത്തുന്ന ചില അഭിനയതാകളുണ്ട് കെ.പി.എ.സി. ലളിത, ഇന്നസെന്റ്, നെടുമുടി, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ.

    ഇതേപ്പറ്റി സത്യൻ അന്തിക്കാട് അടുത്തിടെ പറയുകയുണ്ടായി.' ഒരു പാടത്ത് ഫ്രെയിം വെച്ചാൽ ഇപ്പോഴും അതിന്റെ വരമ്പിലൂടെ ഒടുവിൽ ഉണ്ണികൃഷ്ണൻ നടന്നു പോകുന്നത് ഓർമ്മവരും' എന്ന്.

    'ലളിത ചേച്ചി ചിത്രം തുടങ്ങുന്നതും കാത്ത് തയ്യാറായി ഇരിക്കുകയായിരുന്നു. ഞാൻ കാരക്ടർ ഒക്കെ പറഞ്ഞുകൊടുത്തു. ചേച്ചി ആ കാരക്ടറിന് വെക്കേണ്ട വിഗ് ഒക്കെ മേക്കപ്പ് മാനോട് പറഞ്ഞു സെറ്റ് ചെയ്തു.

    ലളിത ചേച്ചി ചിത്രത്തിൽ ഉണ്ടാവുമെന്ന് കരുതിയാണ് ഞാൻ ഷൂട്ടിംഗ് തുടങ്ങിയത്

    ഷൂട്ടിംഗ് തുടങ്ങാറായപ്പോഴാണ് എന്നോട് സേതു മണ്ണാർക്കാട് പറയുന്നത് ചേച്ചി സുഖമില്ലാതെ ദയ ഹോസ്പിറ്റലിൽ ആണെന്ന്. അന്നേരം ഞാൻ ചേച്ചിയെ വിളിച്ചപ്പോൾ പറഞ്ഞു എനിക്ക് ഒരു കുഴപ്പവുമില്ല ഞാൻ ബി പി ചെക്ക് ചെയ്യാൻ വന്നതാണ്'.


    ഡേറ്റ് എപ്പോഴാണ് വേണ്ടതെന്ന് പറഞ്ഞാൽ മതി താൻ വരാമെന്നായിരുന്നു ലളിതയുടെ മറുപടി. കെ.പി.എ.സി. ലളിത ചിത്രത്തിൽ ഉണ്ടാവും എന്ന് വിചാരിച്ചിട്ടാണ് താൻ സിനിമയുടെ ഷൂട്ടിങ്‌ തുടർന്നതെന്നും.

    ഷൂട്ടിങ്‌ പകുതിയൊക്കെ ആയപ്പോൾ എന്നാണ് താൻ വരേണ്ടതെന്നു ചോദിച്ചു കെ.പി.എ.സി. ലളിത വിളിക്കുമായിരുന്നെന്നും. അദ്ദേഹം പറഞ്ഞു.

    കെ.പി.എ.സി. ലളിത സുഖമാവുമ്പോൾ തന്നെ വിളിക്കാമെന്ന് പറഞ്ഞിരുന്നതായും സത്യൻ അന്തിക്കാട് ഓർത്തെടുത്തു. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരുന്ന വേളയിൽ കെ.പി.എ.സി. ലളിതയുടെ മകൻ സിദ്ധാർഥ് തന്നെ വിളിക്കുകയും അമ്മക്ക് അഭിനയിക്കാൻ വരാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറയുകയും ചെയ്തതായി സത്യൻ അന്തിക്കാട് പറഞ്ഞു.

    ഓർമ്മ വരുന്ന സമയത്ത് ലളിത ചേച്ചി എന്നെ വിളിക്കുമായിരുന്നു

    ഓർമ വരുന്ന സമയത്ത് കെ.പി.എ.സി. ലളിത സത്യൻ അന്തിക്കാടിന്റെ ഫോണിൽ വിളിക്കുമായിരുന്നുവെന്നും തനിക്ക് ചിത്രത്തിൽ അഭിനയിക്കണമെന്ന ആഗ്രഹം പറയുമായിരുന്നുവെന്നും സത്യൻ അന്തിക്കാട് വ്യക്തമാക്കി.

    'ഇതിൽ അഭിനയിക്കണമെന്ന ആഗ്രഹം ചേച്ചിക്ക് ഉണ്ടായിരുന്നു. പക്ഷെ പിന്നെ എനിക്ക് മനസ്സിലായി ചേച്ചിക്ക് വരാൻ സാധിക്കില്ലെന്ന്.

    അതുകൊണ്ട് കെ.പി.എ.സി. ലളിതയ്ക്ക് ചെയ്യാൻ പറ്റുമെന്ന് കരുതി ഉണ്ടാക്കിയ രംഗങ്ങൾ മാറ്റി. മകളിലേക്ക് ചേച്ചിയെ കൊണ്ടുവരാൻ പറ്റാത്തതിന്റെ സങ്കടമുണ്ട്.

    ചേച്ചി മാത്രമല്ല ശങ്കരാടി, ഒടുവിൽ, ഫിലോമിന, കുതിര വട്ടം പപ്പു, ഇവരെയൊക്കെ നമുക്ക് ഭയങ്കരമായി മിസ് ചെയ്യുന്നുണ്ട് ' സത്യൻ അന്തിക്കാട് പറഞ്ഞു.

    മകൾക്ക് സമ്മിശ്ര പ്രതികരണം

    സത്യൻ അന്തിക്കാടിന്റെ 'മകൾ' എന്ന ഏറ്റവും പുതിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

    സത്യൻ അന്തിക്കാട് - ജയറാം കൂട്ടുകെട്ടിൽ വിരിയുന്ന ചിത്രങ്ങളിൽ നമ്മൾ സ്ഥിരം കാണാറുള്ള ചേരുവകൾ തന്നെയാണ് ഈ ചിത്രത്തിലും ചേർത്തിരിക്കുന്നത്.

    കുടുംബ പ്രേക്ഷകരുടെ നായകനും സംവിധായകനും എന്ന വിശേഷണം വീണ്ടും അടിവരയിട്ട് ഉറപ്പിക്കുകയാണ് ജയറാമും സത്യൻ അന്തിക്കാടും മകളിലൂടെ.

    സത്യൻ അന്തിക്കാടിന്റെ സ്ഥിരം ക്ലിഷേ തമാശകൾ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും അവയ്ക്കൊന്നും പഴയതുപോലെ പ്രേക്ഷകരെ കയ്യിലെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

    മീര ജാസ്മിന്റെ രണ്ടാംവാരവും പ്രേക്ഷകരെ സിനിമയിലേക്ക് ആകർഷിച്ചുവെങ്കിലും വരവ് ഗംഭീരമാക്കുന്ന തരത്തിലുള്ള പ്രകടനങ്ങൾ ഒന്നും തന്നെ താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും അഭിപ്രായങ്ങൾ ഉണ്ട്. എന്തായാലും കുടുംബ പ്രേക്ഷകർക്ക് ചിത്രം നല്ല ഒരു അനുഭവം തന്നെയാണ്.

    Read more about: sathyan anthikad kpac lalitha
    English summary
    KPAC Lalitha wished a lot to act in this movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X