twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൊട്ടത്തലയുമായി ഫോട്ടോഷൂട്ട് ചെയ്ത കാലത്താണ് ഡയറ്റ് ചെയ്ത് തുടങ്ങിയത്; വര്‍ക്കൗട്ടിനെ കുറിച്ച് കൃഷ്ണപ്രഭ

    |

    തലമുടി മൊട്ടയടിച്ചും ശരീരഭാരം നിയന്ത്രിച്ചും നടി കൃഷ്ണപ്രഭ ആരാധകരെ ഞെട്ടിച്ചിരുന്നു. സിനിമയിലെ കഥാപത്രങ്ങള്‍ക്ക് വേണ്ടി താരങ്ങള്‍ മേക്കോവര്‍ നടത്താറുണ്ടെങ്കിലും കൃഷ്ണപ്രഭ അങ്ങനെ ആയിരുന്നില്ല. കുടുംബസമേതം ഒരു അമ്പലത്തില്‍ ദര്‍ശനത്തിന് പോയപ്പോഴാണ് മൊട്ടയടിച്ചാലോ എന്ന് തീരുമാനിക്കുന്നത്. അന്ന് തന്റെ വീട്ടിലുള്ളവരും മൊട്ടയടിച്ചതിനെ കുറിച്ച് നടി തന്നെ പുറത്ത് പറഞ്ഞിട്ടുണ്ട്. പിന്നീടാണ് ശക്തമായ വാര്‍ക്കൗട്ടിലൂടെ ശരീരഭാരം കുറച്ച് നടി വാര്‍ത്തകളില്‍ നിറയുന്നത്.

    ഭാരം കുറച്ചതിനൊപ്പം അത് നിലനിര്‍ത്തി പോരാനും കൃഷ്ണപ്രഭ ശ്രമിക്കാറുണ്ട്. ഏറ്റവും പുതിയതായി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ വെയിറ്റ് കുറയ്ക്കാന്‍ തീരുമാനിച്ചതിനുള്ള കാരണത്തെ കുറിച്ച് പറയുകയാണ്. സാധാരണക്കാര്‍ പോലും ചില സമയത്ത് തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതൊക്കെയാണെന്നാണ് നടി വ്യക്തമാക്കുന്നത്.

    krishna-prabha

    'ഡയറ്റ് ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ സെലിബ്രിറ്റികള്‍ പിന്തുടരുന്ന അല്ലെങ്കില്‍ കണ്ടും കേട്ടും വായിച്ചും അറിയുന്ന ഡയറ്റ് പ്ലാനുകള്‍ ഒരിക്കലും അന്ധമായി പിന്തുടരുത്. കാരണം ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമാണ്. ഒരു പ്രൈമറി ഹെല്‍ത്ത് അനാലിസിസിന് ശേഷം സ്വന്തം ആരോഗ്യത്തിനും ശരീരത്തിനും ഉചിതമായ ഒരു ഡയറ്റ് പ്ലാന്‍ ഒരു ഫിറ്റ്‌നെസ് ട്രെയിനറുടെ സഹായത്തോടെ തയ്യാറാക്കുകയും അവര്‍ പറയുന്ന കൃത്യമായ വര്‍ക്കൗട്ട് മുടങ്ങാതെ ചെയ്യുകയും വേണം. എന്നാലേ ആരോഗ്യവും ഒതുക്കവുമുള്ള ശരീരം എന്ന ലക്ഷ്യത്തിലേക്ക് കൃത്യമായി എത്തിച്ചേരാന്‍ സാധിക്കുകയുള്ളുവെന്നാണ് കൃഷ്ണപ്രഭ പറയുന്നത്.

    നടന്മാരെല്ലാം രണ്ടാമതും വിവാഹം കഴിക്കുന്നുണ്ട്; ഭര്‍ത്താവിനെ കുറ്റം പറഞ്ഞവരോട് ധര്‍മേന്ദ്രയുടെ ആദ്യ ഭാര്യനടന്മാരെല്ലാം രണ്ടാമതും വിവാഹം കഴിക്കുന്നുണ്ട്; ഭര്‍ത്താവിനെ കുറ്റം പറഞ്ഞവരോട് ധര്‍മേന്ദ്രയുടെ ആദ്യ ഭാര്യ

    തന്റെ ആഗ്രഹത്തിലേക്കുള്ള യാത്ര തുടങ്ങിയിട്ടും കുറേ ആയെന്ന് നടി സൂചിപ്പിച്ചു. കൃത്യമായി പറഞ്ഞാല്‍ മൊട്ടത്തലയുമായി ഫോട്ടോഷൂട്ട് ചെയ്ത കാലത്താണ് ഞാന്‍ ഡയറ്റ് ചെയ്ത് തുടങ്ങിയത്. അന്നത്തെയും ഇപ്പോഴത്തെയും ചിത്രങ്ങള്‍ കണ്ടാല്‍ മാറ്റം കൃത്യമായി മനസിലാകും. ഇടുപ്പ് ഭാഗത്തെ കൊഴുപ്പകറ്റി ശരീരം കുറച്ച് കൂടി ഒതുക്കമുള്ളതാകണം. ശരീരഭാരം 59 ല്‍ നിന്ന് കുറയണം എന്ന രണ്ട് ലക്ഷ്യങ്ങളുമായിട്ടാണ് ഡയറ്റിങ് ആരംഭിച്ചത്. പാതി വഴിയില്‍ കീറ്റോ ഡയറ്റ് അവസാനിപ്പിക്കേണ്ടി വന്നപ്പോഴാണ് പ്ലാന്‍ ഒന്ന് മാറ്റി പിടിച്ചാലോ എന്ന് ട്രെയിനര്‍ ചോദിക്കുന്നത്.

    krishna-prabha

    അങ്ങനെയാണ് മധുരവും തേങ്ങ ചേര്‍ത്തുള്ള ഭക്ഷണവും കുറച്ച് കൊണ്ട് പുതിയ ഡയറ്റ് പ്ലാന്‍ തുടങ്ങുന്നത്. ബ്ലെഡ് ടെസ്റ്റ് അടക്കം നടത്തി അതിന്റെ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ എന്റെ ശരീരത്തിന് ആവശ്യമായ സംഗതികള്‍ ഉള്‍പ്പെടുത്തിയുള്ള ഡയറ്റ് പ്ലാനിനൊപ്പം കൃത്യമായ വര്‍ക്കൗട്ടും കൂടി ചേര്‍ന്നപ്പോള്‍ ശരീരഭാരം 59 ല്‍ നിന്ന് 56 ആയി കുറഞ്ഞുവെന്നും നടി വ്യക്തമാക്കുന്നു. അതേ സമയം ഡയറ്റ് ചെയ്തിട്ടും ഭാരം കുറയുന്നില്ല എന്ന് പരാതിപ്പെടുന്നവര്‍ക്കുള്ള ചില ടിപ്‌സ് കൂടി കൃഷ്ണപ്രഭ നല്‍കിയിരുന്നു.

    ഇങ്ങനൊരു വില്ലത്തിയാവാന്‍ പറ്റുമോ? സ്വന്തം സുജാതയിലെ റൂബി യഥാര്‍ഥ ജീവിതത്തില്‍ ഇങ്ങനെയാണെന്ന് നടി അനു നായർഇങ്ങനൊരു വില്ലത്തിയാവാന്‍ പറ്റുമോ? സ്വന്തം സുജാതയിലെ റൂബി യഥാര്‍ഥ ജീവിതത്തില്‍ ഇങ്ങനെയാണെന്ന് നടി അനു നായർ

    Recommended Video

    Mohanlal to sing a song for Shane nigam movie

    ഡയറ്റ് ചെയ്ത് സ്വന്തമാക്കിയ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനാണ് എല്ലാവരും ഫോക്കസ് ചെയ്യേണ്ടത്. കഠിനമായ ഡയറ്റ് എടുത്ത് ഭാരം കുറയ്ക്കും. പിന്നെ ഉദാശീനത കാട്ടിയാല്‍ പോയ ഭാരം അതേ പോലെ വരും. അതുകൊണ്ട് കൃത്യമായ ഭക്ഷണശീലങ്ങളും വ്യായാമവും ജീവിതത്തിന്റെ ഭാഗമാക്കുക. ശരീരം ഫിറ്റ് ആയിരിക്കാന്‍ ശ്രദ്ധിക്കുക. ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കാന്‍ സാധിക്കും എന്നതാണ് ഡയറ്റിങ്ങിന്റെ പ്രധാന അജന്‍ഡ'.

    English summary
    Krishna Prabha Opens Up About Her Diet Plan And Workout, Latest Chat Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X