»   » ക്യാന്‍സര്‍ മൂന്നാമത്തെ സ്‌റ്റേജില്‍, 2 വര്‍ഷത്തെ ആയുസ്സേയുള്ളൂ, ഞെട്ടിക്കുന്ന ട്വീറ്റുമായി കെആര്‍കെ

ക്യാന്‍സര്‍ മൂന്നാമത്തെ സ്‌റ്റേജില്‍, 2 വര്‍ഷത്തെ ആയുസ്സേയുള്ളൂ, ഞെട്ടിക്കുന്ന ട്വീറ്റുമായി കെആര്‍കെ

Written By:
Subscribe to Filmibeat Malayalam

പ്രമുഖ താരങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്ത് കുപ്രസിദ്ധി നേിയ കമല്‍ റഷീദ് ഖാന്‍ എന്ന കെആര്‍കെ പുതിയ ട്വീറ്റുമായി രംഗത്തെത്തിയിരിക്കുകയാണ്. സ്വന്തം ജീവിതാവസ്ഥയെക്കുറിച്ചാണ് ഇപ്പോഴത്തെ ട്വീറ്റ്. പുതിയ ട്വീറ്റ് കണ്ടവരെല്ലാം ആകെ അമ്പരപ്പിലാണ്. കുറേ നാളുകളായി അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. വിവാദ പ്രസ്താവനകളുമായി എത്തുന്ന അദ്ദേഹത്തിന്റെ അഭാവത്തെക്കുറിച്ച് സിനിമാലോകവും ശ്രദ്ധിച്ചിരുന്നു. അതിനിടയിലാണ് പുതിയ ട്വീറ്റുമായി അദ്ദേഹം എത്തിയത്.

മമ്മൂട്ടിയും മഞ്ജു വാര്യരും ചാക്കോച്ചനും, നീരജ് മാധവിന്‍റെ വിവാഹ വിരുന്നിലെ ചിത്രങ്ങള്‍ കാണൂ!

മോഹന്‍ലാലിനെ ചോട്ടാബീം എന്ന് വിമര്‍ശിച്ചതും ബാഹുബലിയുടെ സസ്‌പെന്‍സ് പുറത്തുവിടുമെന്നും കെആര്‍കെ ഭീഷണി മുഴക്കിയിരുന്നു. അജിത്തിന്റെ വേഷത്തെ വിമര്‍ശിച്ചും അദ്ദേഹം രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയെ വിലകുറഞ്ഞ താരമെന്ന് വിശേഷിപ്പിച്ചും കെആര്‍കെ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷമായ ആക്രമണത്തിന് വിധേയനായപ്പോള്‍ തന്‍രെ പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം മാപ്പ് ചോദിച്ചിരുന്നു. അതോടെയാണ് വിമര്‍ശകര്‍ അടങ്ങിയത്.

ഞാന്‍ മരിച്ചിട്ടില്ല ജീവിച്ചിരിപ്പുണ്ട്, വ്യാജവാര്‍ത്തക്കെതിരെ പൊട്ടിത്തെറിച്ച് ദീപ്തി എെപിഎസ്!

പുതിയ ട്വീറ്റുമായി കെആര്‍കെ

നീണ്ട ഇടവേളയ്ക്ക് ശേഷം പുതിയ ട്വീറ്റുമായി കെആര്‍കെ രംഗത്തെത്തിയിരിക്കുകയാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ താരങ്ങളെ വിമര്‍ശിക്കുന്ന തരത്തിലല്ല ട്വീറ്റ്. സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹത്തിന്‍രെ ട്വീറ്റ്. വിവാദ പ്രസ്താവനകള്‍ക്കായി മാത്രം വാ തുറക്കുന്ന കെആര്‍കെയുടെ പുതിയ വെളിപ്പെടുത്തലില്‍ എല്ലാവരും നടുങ്ങിയിരിക്കുകയാണ്. അദ്ദേഹത്തിന്‍രെ ട്വീറ്റിന് പിന്നിലെ കൂടുതല്‍ കാര്യങ്ങള്‍ അറിയാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് എല്ലാവരും.

ആമാശയത്തില്‍ ക്യാന്‍സര്‍

വയറ്റില്‍ അര്‍ബുദമാണെന്നും അത് മൂന്നാമത്തെ സ്‌റ്റേജിലെത്തിയെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുള്ളത്. ഇനി ഒന്നോ രണ്ടോ വര്‍ഷത്തെ ആയിസ്സ് കൂടിയേ ശേഷിക്കുന്നുള്ളൂവെന്നും കെആര്‍കെയുടെ ട്വീറ്റില്‍ പറയുന്നുണ്ട്. ആരോഗ്യ സ്ഥിതി അത്ര സുഖകരമല്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ എല്ലാവരും അമ്പരന്നിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ആരും ഒരു തരത്തിലുള്ള സഹതാപവും ചൊരിയേണ്ട, അതിനായി ആരും തന്നെ വിളിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സാധാരണക്കാരനായി കരുതുക

വിമര്‍ശനത്തിന്റെയും പരിഹാസത്തിന്‍രെയും പാത്രമായിരുന്നു കെആര്‍കെ. അങ്ങനെ ചെയ്യുന്നവര്‍ അത് തുടരുക. ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം ആരും മനോഭാവത്തില്‍ മാറ്റമൊന്നും വരുത്തേണ്ടെന്നും കെആര്‍കെ വ്യക്തമാക്കിയിട്ടുണ്ട്. സ്‌നേഹിക്കുന്നവരും വിമര്‍ശിക്കുന്നവരും അത് തന്നെ തുടരുക. തന്നെ ഒരു സാധാരണക്കാരനെപ്പോലെ പരിഗണിക്കുന്നതിനോട് തനിക്ക് താല്‍പര്യമെന്നും അദ്ദഹം കുറിച്ചിട്ടുണ്ട്. സിനിമാലോകത്തെയും വിമര്‍ശകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് പുതിയ വെളിപ്പെടുത്തല്‍.

രണ്ട് ആഗ്രഹങ്ങള്‍ നടക്കാത്തതില്‍ സങ്കടം

ജീവിതത്തിലെ രണ്ട് ആഗ്രഹങ്ങള്‍ നടക്കാത്തതിലാണ് തനിക്ക് സങ്കടമെന്ന് കെആര്‍കെ പറയുന്നു. അത് പൂര്‍ത്തീകരിക്കാന്‍ കഴിയുമോയെന്നറിയില്ലെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ബോളിവുഡിലെ എക്കാലത്തെയും നമ്പര്‍ വണ്‍ താരമായ ബിഗ്ബിക്കൊപ്പം അഭിനയിക്കുക, ഒരു എ ഗ്രേഡ് സിനിമ നിര്‍മ്മിക്കുക, ഈ രണ്ട് കാര്യങ്ങളാണ് തന്റെ ജീവിതത്തില്‍ ഇനിയും ബാക്കി നില്‍ക്കുന്നതെന്നും കെആര്‍കെ വ്യക്തമാക്കിയിട്ടുണ്ട്.

കുടുംബത്തിനോടൊപ്പം

ഇനിയുള്ള കാലം കുടുംബത്തിനോടൊപ്പം സമാധാനപരമായി ചെലവഴിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ട്വീറ്റില്‍ പറയുന്നുണ്ട്. ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള കെആര്‍കെയുടെ വെളിപ്പെടുത്തല്‍ കാണൂ.

മോഹന്‍ലാലിനെ വിമര്‍ശിച്ച് പൊല്ലാപ്പ് പിടിച്ചു

വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബിഗ്ബജറ്റ് ചിത്രമായ രണ്ടാമൂഴത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോഴായിരുന്നു മോഹന്‍ലാലിനെ ചോട്ടാ ഭീമിനോട് ഉപമിച്ച് കെആര്‍കെ രംഗത്തെത്തിയത്. ചോട്ടാ ഭീമിനെപ്പോലെയിരിക്കുന്ന മോഹന്‍ലാല്‍ എങ്ങനെ ഭീമനെ അവതരിപ്പിക്കുമെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. നിമിഷനേരം കൊണ്ട് തന്നെ അദ്ദേഹത്തിന്‍രെ ഈ പ്രയോഗം വൈറലാവുകയും ആരാധകര്‍ രൂക്ഷപ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. ട്വിറ്റര്‍ ഹാക് ചെയ്തതിന് പിന്നാലെയാണ് തന്‍രെ പ്രവൃത്തിയില്‍ ക്ഷമ പറഞ്ഞ് കെആര്‍കെ എത്തിയത്. താങ്കല്‍ ആരാണെന്ന് അറിയില്ലായിരുന്നു, മലയാളത്തിന്‍രെ സൂപ്പര്‍ സ്റ്റാറാണെന്ന് ഇപ്പോള്‍ മനസ്സിലായി, പരിഹസിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍രെ ട്വീറ്റ്.

English summary
Kamaal R Khan aka KRK diagnosed with cancer; issues a statement on Twitter

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X