For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മിയയുടെ മുകളിലേക്ക് വീഴാതെ താങ്ങിപ്പിടിച്ചു, രസകരമായിരുന്നില്ല ആ അനുഭവമെന്ന് ചാക്കോച്ചന്‍!

  |

  തിരശ്ശീലയില്‍ കാണുന്ന പല രംഗങ്ങളും ചിത്രീകരിക്കുന്നതിനായി താരങ്ങള്‍ ചില്ലറ പെടാപ്പാടല്ല അനുഭവിക്കുന്നത്. പ്രണയവും ആക്ഷനും കോമഡിയുമൊക്കെ കണ്ട് പ്രേക്ഷകര്‍ അഭിനന്ദിക്കുമ്പോഴാണ് താരങ്ങള്‍ക്ക് ആശ്വാസമാവുന്നത്. ഒരു രംഗം ചിത്രീകരിക്കുന്നതിന് നടത്തിയ തയ്യാറെടുപ്പുകള്‍ അംഗീകരിക്കപ്പെടുന്നത് അപ്പോഴാണ്. തിയേറ്ററുകളില്‍ നിറഞ്ഞ കൈയ്യടി ലഭിച്ച പല രംഗങ്ങള്‍ക്ക് പിന്നിലും ഇത്തരത്തിലുള്ള പ്രയത്‌നങ്ങളുണ്ട്. കുഞ്ചാക്കോ ബോബനും മിയയും നായികാനായകന്‍മാരായെത്തിയ ചിത്രമായിരുന്നു വിശുദ്ധന്‍. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയില്‍ നേരിടേണ്ടി വന്ന കഷ്ടപ്പാടിനെക്കുറിച്ച് താരം അടുത്തിടെ തുറന്നുപറഞ്ഞിരുന്നു.

  പ്രമേയത്തിലും അവതരണത്തിലുമെല്ലാം വ്യത്യസ്തത പുലര്‍ത്തിയ ചിത്രമായിരുന്നു ഇത്. പ്രേക്ഷകര്‍ക്ക് പ്രവചിക്കാന്‍ പറ്റാത്ത തരത്തിലുള്ള വഴികളിലൂടെയായിരുന്നു ചിത്രം സഞ്ചരിച്ചത്. പേര് പോലെ തന്നെ വിശുദ്ധനായാണ് ചാക്കോച്ചന്‍ ഈ സിനിമയിലെത്തിയത്. അപ്രതീക്ഷിതമായി നടന്ന ചില സംഭവങ്ങളാണ് കഥയെ മുന്നോട്ട് കൊണ്ടുപോവുന്നത്. ഈ സിനിമയെക്കുറിച്ചോര്‍ക്കുമ്പോള്‍ പ്രേക്ഷക മനസ്സില്‍ ആദ്യം തെളിഞ്ഞുവരുന്നൊരു കാര്യമുണ്ട്.

  വിശുദ്ധനിലെ ഗാനം

  വിശുദ്ധനിലെ ഗാനം

  മലയാളികള്‍ക്ക് ഏരെ പ്രിയപ്പെട്ട റൊമാന്റിക് താരമാണ് കുഞ്ചാക്കോ ബോബന്‍. ഒരുകാലത്ത് ചോക്ലേറ്റ് ഹീറോയായി നിറഞ്ഞുനിന്നിരുന്ന താരം അടുത്തിടെയാണ് ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ പ്രാപ്തനാണെന്ന് തെളിയിച്ചത്. ഇടയ്ക്ക് സിനിമയില്‍ നിന്നും ബ്രേക്കെടുത്ത താരം തിരിച്ചുവരവില്‍ ചെയ്ത സിനിമകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. കുഞ്ചാക്കോ ബോബനും മിയയും മികച്ച പ്രണയജോഡികളാണെന്ന് ആരാധകര്‍ വിധിയെഴുതിയ ചിത്രമായിരുന്നു വിശുദ്ധന്‍. ചിത്രത്തിലെ ഒരു മെഴുതിരിയുടെ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  കുഞ്ചാക്കോ ബോബന്‍ പറയുന്നത്

  കുഞ്ചാക്കോ ബോബന്‍ പറയുന്നത്

  ബിഗ്‌സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് കൂടി പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം ഇപ്പോള്‍. സ്‌റ്റേജ് പരിപാടികളിലും റിയാലിറ്റി ഷോയിലും അതിഥിയായി പങ്കെടുക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് താരം ഒരു പരിപാടിയുടെ ഭാഗമായത്. മഴവില്‍ മനോരമയിലെ നായികാനായകന്‍ പരിപാടിയുടെ മെന്ററായാണ് താരം എത്തിയിട്ടുള്ളത്. ലാല്‍ജോസിന്‍രെ പുതിയ സിനിമയിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിന് വേണ്ടി നടത്തുന്ന റിയാലിറ്റി ഷോയാണിത്. സംവൃത സുനിലും മെന്ററായി എത്തിയിട്ടുണ്ട്. ലാല്‍ജോസാണ് വിധികര്‍ത്താവായി എത്തിയത്.

  ചിത്രീകരണത്തിനിടയിലെ ബുദ്ധിമുട്ട്

  ചിത്രീകരണത്തിനിടയിലെ ബുദ്ധിമുട്ട്

  വിശുദ്ധനിലെ ഒരു മെഴുതിരിയുടെ എന്ന ഗാനത്തിനൊപ്പം മത്സരാര്‍ത്ഥികള്‍ ചുവട് വെച്ചപ്പോഴാണ് താരം സിനിമയുടെ ചിത്രീകരണത്തിനിടയിലെ അനുഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്. സ്‌ക്രീനില്‍ കാണുന്നത് പോലെ അത്ര സുഖകരമായിരുന്നില്ല ആ അനുഭവമെന്ന് താരം പറയുന്നു. ചില രംഗങ്ങളില്‍ മിയയുടെ മുകളിലേക്ക് വീഴാതിരിക്കാനായി സംവിധായകന്‍ വൈശാഖ് തന്നെ താങ്ങിനിര്‍ത്തിയിരുന്നു. വളരെ കഷ്ടപ്പെട്ടാണ് ആ രംഗം ചിത്രീകരിച്ചതെന്നും താരം പറയുന്നു.

  നായികാനായകനിലെത്തിയപ്പോള്‍

  നായികാനായകനിലെത്തിയപ്പോള്‍

  അഭിനയത്തിലും നൃത്തത്തിലും മികവ് പ്രകടിപ്പിച്ച് മുന്നേറുന്ന കുഞ്ചാക്കോ ബോബന്‍ ഇതാദ്യമായാണ് ഒരു റിയാലിറ്റി ഷോയിലേക്ക് എത്തിയത്. കരിയറില്‍ ഏറെ വ്യത്യസ്തത നിറഞ്ഞ സംവിധായകനൊപ്പമാണ് താരം എത്തിയിട്ടുള്ളതെന്നതാണ് മറ്റൊരു പ്രത്യേകത. റോഷന്‍, ആന്‍സലീം ഈ മത്സാര്‍ത്ഥികള്‍ വിശുദ്ധനിലെ ഗാനത്തിനൊപ്പമായിരുന്നു ചുവട് വെച്ചത്. ലാല്‍ജോസും സംവൃതയും കുഞ്ചാക്കോ ബോബനും ഇവരെ അഭിനന്ദിച്ചിരുന്നു.

  ചമ്മലായിരുന്നുവെന്ന് സംവൃത സുനില്‍

  ചമ്മലായിരുന്നുവെന്ന് സംവൃത സുനില്‍

  ലാല്‍ജോസ് സംവിധാനം ചെയ്ത രസികനിലൂടെ സിനിമയിലേക്കെത്തിയ താരമാണ് സംവൃത സുനില്‍. ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന നായികയായ താരം വിവാഹത്തോടെയാണ് സിനിമയില്‍ നിന്നും ബ്രേക്കെടുത്തത്. മുന്‍നിര താരങ്ങളുള്‍പ്പടെ നിരവധി പേരോടൊപ്പം അഭിനയിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. പ്രണയരംഗങ്ങളില്‍ അഭിനയിക്കേണ്ടി വന്നപ്പോള്‍ തനിക്ക് ചമ്മല്‍ അനുഭവപ്പെട്ടിരുന്നുവെന്നായിരുന്നു താരത്തിന്‍രെ കമന്റ്. നീണ്ട ഇടവേളയ്ക്ക് ശേഷം ഈ പരിപാടിയിലൂടെ താരം തിരിച്ചെത്തിയിരിക്കുകയാണ്.

  ഗാനം കാണാം

  ചാക്കോച്ചനും മിയയും തകര്‍ത്തഭിനയിച്ച ഗാനം, വീഡിയോ കാണൂ.

  English summary
  Kunchako Boban talking about Vishudhan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X