For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭം​ഗിയുണ്ടോ, ഇം​ഗ്ലീഷ് സംസാരിക്കുമോയെന്ന് മാത്രം നോക്കി, ഞാൻ പ്രസവിച്ചുവെന്ന് ചിലർ കരുതി'; ലക്ഷ്മി നായർ

  |

  പാചക സംബന്ധമായ പരിപാടികളിലൂടെ മലയാളികളുടെ സ്വീകരണമുറിയിലെ സ്ഥിരസാന്നിധ്യമായ വ്യക്തിയാണ് ലക്ഷ്മി നായർ. മാജിക് ഓവൻ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ലക്ഷ്മി നായർ ശ്രദ്ധ നേടുന്നത്. തിരുവനന്തപുരം ലോ അക്കാദമിയിൽ പ്രിൻസിപ്പൽ കൂടിയായ ലക്ഷ്മിയുടെ പാചകവൈദഗ്ധ്യം ഏറെ ശ്രദ്ധ നേടിയതാണ്. ടെലിവിഷൻ പരിപാടികൾക്ക് പുറമെ സ്വന്തമായി യുട്യൂബ് ചാനലും ലക്ഷ്മി നായർക്കുണ്ട്. കുടുംബവിശേഷങ്ങളും പാചക വീഡിയോകളും വ്ലോ​ഗുകളുമെല്ലാമായി യുട്യൂബ് ചാനലിലും ലക്ഷ്മി സജീവമാണ്.

  'പുതിയ ആദി സാർ കൊള്ളാം വെറുപ്പിക്കുന്നില്ല...'; നടൻ അനിൽ മോഹന് അഭിനന്ദനങ്ങളുമായി കൂടെവിടെ ആരാധകർ!

  പാചകത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുള്ള ആളാണ് ലക്ഷ്മി നായർ. കൈരളി ടിവിയിലെ മാജിക് ഓവൻ, ഫ്‌ലേവേഴ്‌സ് ഓഫ് ഇന്ത്യ എന്നിങ്ങനെ നിരവധി പരിപാടികളും ലക്ഷ്മി അവതരിപ്പിച്ചു. ഇപ്പോൾ ലക്ഷ്മി നായർ വ്ലോഗ്സ് എന്ന പേരിലാണ് താരമിപ്പോൾ യൂട്യൂബ് ചാനൽ നടത്തുന്നത്. നിരന്തരമായി ഭർത്താവിനെ കുറിച്ചുള്ള അന്വേഷണങ്ങൾ വന്നപ്പോൾ അടുത്തിടെ ഭർത്താവിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലക്ഷ്മി നായർ പങ്കുവെച്ചത് വൈറലായിരുന്നു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് വിവാഹവിശേഷങ്ങളും ചിത്രങ്ങളും ലക്ഷ്മി നായർ പങ്കുവെച്ചത്.

  'കളിയാക്കിയത് ഇഷ്ടപ്പെട്ടില്ല, ആവർത്തിക്കാതിരിക്കാൻ കൈ പിടിച്ച് തിരിച്ചു'; മോഹൻലാലിനെ കുറിച്ച് ഇന്നസെന്റ്

  വക്കീലായ അജയ് കൃഷ്ണൻ ആണ് ലക്ഷ്മി നായരുടെ ഭർത്താവ്. 1988 മേയ് ഏഴിനായിരുന്നു ഇവരുടെ വിവാഹം. ഇപ്പോൾ മക്കളും കൊച്ചുമക്കളുമെല്ലാമായി സന്തോഷവതിയാണ് ലക്ഷ്മി നായർ. പെട്ടന്നൊരു ദിവസം ഭർത്താവിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ച് വീഡിയോ ചെയ്യാനുണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ ലക്ഷ്മി നായർ. ജിഞ്ചർ‍ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മി നായർ വിശേഷങ്ങൾ പങ്കുവെച്ചത്. 'അധികമൊന്നും ക്യാമറയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാത്ത ആളാണ് ഭർത്താവ്. വിളിച്ചാലും ഓടി മറയാൻ ശ്രമിക്കും. അദ്ദേഹത്തെ അധികം കാണാത്തത് കൊണ്ട് തന്നെ നിരവധി പേർ എപ്പോഴും സോഷ്യൽമീഡിയ വഴി ഭർത്താവിനെ കുറിച്ച് ചോദിക്കും. എല്ലാവർക്കും ഞാൻ ഉത്തരം നൽകുകയും ചെയ്യാറുണ്ട്. അങ്ങനെ മറുപടി കൊടുത്ത് മടുത്തപ്പോഴാണ് എന്നാൽ‍ ഇതിനൊരു ക്ലാരിഫിക്കേഷൻ എല്ലാവർക്കും കൊടുക്കാൻ വീഡിയോ ചെയ്യാമെന്ന് കരുതിയത്.'

  'യുട്യൂബിൽ വീഡിയോ ഇട്ടപ്പോൾ പെട്ടന്ന് വൈറലായി. ഞാൻ പോസ്റ്റ് ചെയ്ത വീഡിയോകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ആ വീഡിയോ ആയിരുന്നു. ഞാൻ ജനിച്ചപ്പോൾ മുതൽ വീട്ടിലും അച്ഛന്റെ ഓഫീസിലും എല്ലാം വക്കീലന്മാരാണ്. കണ്ട് മടുത്തു. അതുകൊണ്ട് തന്നെ എനിക്ക് വക്കീലിനെ കല്യാണം കഴിക്കാൻ താൽപര്യം ഇല്ലായിരുന്നു. ഡിഗ്രി കഴിഞ്ഞപ്പോൾ മുതൽ കല്യാണ ആലോചനകൾ വന്നിരുന്നു. എന്റെ സ്വപ്‌നം കേരളം വിട്ട് വിദേശത്തേക്ക് പോവണമെന്നായിരുന്നു. യുഎസിലേക്ക് പോവണമെന്ന് ആഗ്രഹിച്ചിരുന്നു. അച്ഛന് താൽപര്യമില്ലായിരുന്നു. ഒരു വക്കീലിനെ കൊണ്ട് എന്നെ കെട്ടിക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഞങ്ങളുടെ കോളജിൽ പഠിച്ചയാളാണ് ഭർത്താവ്. ഞാനും അവിടെ വെച്ച് കണ്ടിട്ടുണ്ട്. കല്യാണം നോക്കിയപ്പോൾ ആളെ കുറിച്ച് വീട്ടിൽ എല്ലാവരും പറഞ്ഞു.'

  Recommended Video

  അമ്പോ പൊളി, ഭീഷ്മപർവം കണ്ട് സന്തോഷ വർക്കിയുടെ പ്രതികരണം

  'എന്നോട് പറഞ്ഞപ്പോൾ എനിക്കും ഇഷ്ടമായി. കാരണം ആളെ കാണാൻ സുന്ദരനായിരുന്നു. പിന്നെ നന്നായി ഇം​ഗ്ലീഷ് സംസാരിക്കും. ലാ​​​ഗ്വേജ് നന്നായി ഉള്ള ഒരാളെ കല്യാണം കഴിക്കണമെന്നത് സ്വപ്നമായിരുന്നു. ഭം​ഗിയുള്ള ആളായത് കൊണ്ട് പിന്നെ ഞാൻ വക്കീലാണ് എന്ന കാര്യം അധികം മൈൻഡ് ചെയ്തില്ല. അങ്ങനെയാണ് വിവാഹം നടന്നത്. ഇപ്പോൾ മക്കളും കൊച്ചുമക്കളുമെല്ലാമായി സുഖമായി കഴിയുന്നു. ഭർത്താവിനെ കുറിച്ചുള്ള വീഡിയോ ഇട്ടപ്പോൾ നിരവധി പേർ ആശംസകൾ നേർന്നും സന്തോഷം അറിയിച്ചും സ്നേഹം അറിയിച്ചും കമന്റുകൾ ഇട്ടിരുന്നു. അന്നാണ് ഇത്രയേറെ ആളുകൾ സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ‍ അറിഞ്ഞത്. ഭർത്താവിനെ കുറിച്ചുള്ള വീ‍ഡിയോ ഇട്ടശേഷം വന്ന ഓൺലൈൻ ക്ലിക്ക് ബൈറ്റ് ന്യൂസുകൾ എന്നെ ഒരുപാട് ചിരിപ്പിച്ചു. അതുപോലെ ഒറ്റ പ്രസവത്തിൽ മകൾക്ക് മൂന്ന് കു‍ഞ്ഞുങ്ങളുണ്ടായ വിവരം പങ്കുവെച്ചപ്പോഴും എന്തോ ഞാൻ വീണ്ടും പ്രസവിച്ചുവെന്നപ്പോലെയൊക്കെയാണ് വാർത്തകൾ വന്നത്' ലക്ഷ്മി നായർ പറയുന്നു.

  Read more about: lakshmi nair
  English summary
  Lakshmi Nair Clarifies about the news that came after she shared a video about her Married Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X