twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്ലാസ്‌മേറ്റ്‌സ് സിനിമ ചെയ്യുമ്പോള്‍ നേരിട്ട ആ ചോദ്യം, വെളിപ്പെടുത്തി ലാല്‍ജോസ്‌

    By Midhun Raj
    |

    മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള സംവിധായകനാണ് ലാല്‍ജോസ്. സഹസംവിധായകനായി മോളിവുഡില്‍ എത്തിയ ലാല്‍ജോസ് ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് തുടക്കം കുറിച്ചത്. തുടര്‍ന്ന് സൂപ്പര്‍ താരങ്ങളെയെല്ലാം നായകന്മാരായി വിജയ ചിത്രങ്ങള്‍ ഒരുക്കി സംവിധായകന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ ഉള്‍പ്പെടെയുളള താരങ്ങളെല്ലാം ലാല്‍ജോസ് ചിത്രങ്ങളില്‍ നായകന്മാരായിരുന്നു.

    അതേസമയം 2006ല്‍ പുറത്തിറങ്ങിയ ലാല്‍ജോസിന്റെ വിജയ ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്. മോളിവുഡിലെ യുവതാരനിരയെ അണിനിരത്തി ഒരുക്കിയ ക്യാമ്പസ് ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നരേന്‍, കാവ്യാ മാധവന്‍, രാധിക എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് തിയ്യേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

    ആദ്യ ദിവസങ്ങളില്‍

    ആദ്യ ദിവസങ്ങളില്‍ തിരക്ക് കുറവായിരുന്ന ചിത്രം പിന്നീടാണ് കേരളത്തിലെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ക്ലാസ്‌മേറ്റസ് പുറത്തിറങ്ങി 14 വര്‍ഷം തികഞ്ഞത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ്. 2006 ആഗസ്റ്റ് 25നായിരുന്നു സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിയത്. ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയിലാണ് ലാല്‍ജോസ് ക്ലാസ്‌മേറ്റ്‌സ് അണിയിച്ചൊരുക്കിയത്.

    അതേസമയം ക്ലാസ്‌മേറ്റസിനെ

    അതേസമയം ക്ലാസ്‌മേറ്റ്സിനെ കുറിച്ച് സംവിധായകന്‍ ലാല്‍ജോസ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ക്ലാസ്‌മേറ്റ്‌സ് ചെയ്യുന്ന സമയത്ത് നേരിട്ട ചോദ്യമായിരുന്നു സംവിധായകന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ക്ലാസ്‌മേറ്റ്‌സ് എന്ന സിനിമ ചെയ്യുമ്പോള്‍ ഇതൊക്കെ ഈ കാലത്ത് ഏല്‍ക്കുമോ, എന്ന ചോദ്യം വന്നു എന്ന് ലാല്‍ജോസ് പറയുന്നു.

    പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക്

    പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുളള ക്യാമ്പസ് കഥയൊക്കെ ഇന്നത്തെ ഫാസ്റ്റ് ലൈഫ് ജീവിതത്തില്‍ ആളുകള്‍ എഴുതി തളളുമെന്ന് വരെ പറഞ്ഞു. പക്ഷേ ക്ലാസ്‌മേറ്റ്‌സ് എന്ന സിനിമയെ കുറിച്ച് പറയുമ്പോള്‍ ഞാന്‍ ചെയ്ത സിനിമകളില്‍ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രം ചെയ്തപ്പോഴാണ് ഒരു പ്രേക്ഷകനെ സിനിമ ഇത്രത്തോളം സ്വാധീനിക്കുമോ എന്ന് മനസിലായത്.

    കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

    ആ സിനിമ ചെയ്തു കഴിഞ്ഞ്

    ആ സിനിമ ചെയ്തു കഴിഞ്ഞ് ഞാന്‍ തന്നെ അത്രത്തോളം ക്യാമ്പസില്‍ പോയി അവരുടെ ഗെറ്റ്ടുഗദറിന് അവരുടെ പ്രധാന അതിഥിയായി ഇരുന്നിട്ടുണ്ട്. ആദ്യം വലിയ രീതിയില്‍ ആളുകയറാതിരുന്ന ക്ലാസ്‌മേറ്റ്‌സിനെ പിന്നീട് പ്രേക്ഷകര്‍ തന്നെ അവരുടെ ജനപ്രിയ ചിത്രമാക്കി മാറ്റുകയായിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വിജയ ചിത്രത്തെ കുറിച്ച് ലാല്‍ജോസ് മനസുതുറന്നത്.

    അതേസമയം മികച്ച പ്രതികരണത്തോടൊപ്പം

    അതേസമയം മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ ലാല്‍ജോസ് ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്. സിനിമ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെല്ലാം കരിയറില്‍ വലിയ വഴിത്തിരിവായി മാറി. ലാല്‍ജോസിന്റെ കരിയറില്‍ എറ്റവുമധികം ജനപ്രീതി നേടിയ സിനിമകളില്‍ ഒന്നാണ് ക്ലാസ്‌മേറ്റ്‌സ്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ടസിനിമകളിലൊന്നാണ് ചിത്രം. ക്ലാസ്‌മേറ്റിലെ പാട്ടുകളും ഇന്നും കേള്‍ക്കുന്നവര്‍ ഏറെയാണ്.

    Recommended Video

    ക്ലാസ്സ്‌മേറ്റ്സ് | Old Movie Review | filmibeat Malayalam

    ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

    Read more about: lal jose
    English summary
    lal jose reveals unknown story of his successful movie classmates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X