twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവരിരുവരും ഒന്നിച്ചത്! എസ് പി ബാലസുബ്രഹ്മണ്യത്തെ കുറിച്ച് സംവിധായകന്‍

    |

    തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും വലിയ പാട്ടുകാരില്‍ ഒരാള്‍. എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ജന്മദിനമാണിന്ന്. സമൂഹ മാധ്യമങ്ങള്‍ നിറയെ അദ്ദേഹത്തിന്റെ പാട്ടുകളെ കുറിച്ചുള്ള വിശേഷണങ്ങള്‍ നിറയുകയാണ്. ഒപ്പം കരിയറില്‍ വഴിത്തിരിവായ സംഭവങ്ങളെ കുറിച്ച് എസ്പിബി യുടെ സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം പറയുകയാണ്.

    ഒപ്പം നടനും സംവിധായകനുമായ എംഎ നിഷാദും എസ്പിബിയെ കുറിച്ച് ഓര്‍മ്മ പുതുക്കിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് തന്റെ സിനിമയില്‍ പാട്ട് പാടാനെത്തിയ താരത്തെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

     എംഎ നിഷാദിന്റെ കുറിപ്പ് വായിക്കാം

    'സംഗീത ലോകത്തെ ആദരണീയന്‍... സ്വന്തം ശബ്ദം, വൈവിധ്യ തലങ്ങളിലേക്ക്, ആരോഹണ അവരോഹണ ഗാനാലാപനത്തില്‍, പുതു അനുഭവം നമ്മുക്ക് സമ്മാനിച്ച ഒരേയൊരു എസ്പിബി. ഇന്നദ്ദേഹത്തിന്റെ ജന്മദിനമാണ്. എന്റെ കിണര്‍ എന്ന സിനിമയില്‍ അദ്ദേഹവും ദാസേട്ടനും കൂടി ഒരുമിച്ച് ഒരു പാട്ട് പാടി. ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവരിരുവരും ഒന്നിച്ചത്. 'അയ്യാ സ്വാമി' എന്നാരംഭിച്ച പാട്ടിന് സംഗീതം നല്‍കിയത് എം ജയചന്ദ്രനാണ്.

     എംഎ നിഷാദിന്റെ കുറിപ്പ് വായിക്കാം

    അദ്ദേഹത്തിനെ കാണാന്‍ പോയത് ഇന്നും ഞാനോര്‍ക്കുന്നു. ചെന്നൈയിലെ എസ്പിബി യുടെ വീട്ടില്‍ ഞാനും ജയചന്ദ്രനും രാവിലെ എട്ട് മണിക്കെത്തുമ്പോള്‍ ഏഴര മണിമുതല്‍ അദ്ദേഹം സ്റ്റുഡിയോയില്‍ റെഡിയായി ഇരിക്കുകയായിരുന്നു. ഞങ്ങളോടൊപ്പമുളള മൂസിക് കോര്‍ഡിനേറ്റര്‍ വിന്‍സെന്റ്‌റ ചേട്ടന് ഒരു ചെറിയ പരിഭ്രമം. എട്ടര മണിക്കായിരുന്നു ഞങ്ങളോട് സമയം പറഞ്ഞിരുന്നത്. എസ്പിബിയോട് ക്ഷമാപണത്തോടെ വിന്‍സെന്റ് ചേട്ടന്‍ അതു സൂചിപ്പിച്ചു. ചിരിച്ച് കൊണ്ട് എസ്പിബി പറഞ്ഞു..''പറവാ ഇല്ലൈ. എനക്ക് തെരിയും''(സാരമില്ല എനിക്കതറിയാം).

    എംഎ നിഷാദിന്റെ കുറിപ്പ് വായിക്കാം

    ഞാനീ പാട്ട് പാടാന്‍ കാത്തിരിക്കുകയായിരുന്നു. എന്റെ അണ്ണന്റെ കൂടെ (യേശുദാസ്) ഒരു പാട് നാളുകള്‍ക്ക് ശേഷം പാടുന്നതിന്റെ ആകാംഷ. അത് കൊണ്ട് ഞാന്‍ നേരത്തെ വന്നിരുന്നു എന്ന് മാത്രം. അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെയാണ് സ്റ്റുഡിയോയും. ജയചന്ദ്രന്‍ പാട്ട് ഒരുപ്രാവശ്യം പാടി കേള്‍പ്പിച്ചു. കണ്ണടച്ച് ശ്രദ്ധാപൂര്‍വ്വം ഒരു വിദ്യാര്‍ത്ഥിയേ പോലെ കേട്ടിരുന്നു അദ്ദേഹം. ഒരു മണിക്കൂറ് കൊണ്ട് അദ്ദേഹം പാട്ട് പാടി. ജയനെ കെട്ടിപിടിച്ച് അദ്ദേഹത്തിന്റെ സന്തോഷം അറിയിച്ചതും നല്ലോര്‍മ്മയായി ഇന്നും മനസ്സിലുണ്ട്..

     എംഎ നിഷാദിന്റെ കുറിപ്പ് വായിക്കാം

    വിനയാനീതനായ എസ്പിബി, സ്‌നേഹ സമ്പന്നനായ എസ്പിബി. അങ്ങേക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍. Happy B'day SPB ‌sir...

    എന്റെ പ്രിയപ്പെട്ട എസ്പിബി ഗാനങ്ങള്‍.
    നിലാവേ വാ...
    മണ്ണില്‍ ഇന്ത കാതല്‍...
    മലരേ മൗനമായീ...
    കേളടീ കണ്‍മണീ...
    ഇളയ നിലാ...
    സുന്ദരീ കണ്ണാലെന്റെ...
    ഇഷ്ട ഗാനങ്ങള്‍ ഇവിടെ തീരുന്നില്ല... ഒരു പുഴ പോലെ, അങ്ങനെ ഒഴുകികൊണ്ടേയിരിക്കും. സംഗീതം ഉളളടത്തോളം കാലം.

    English summary
    MA Nishad About S P Balasubrahmanyam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X