»   » സിനിമയുടെ നിര്‍മാണ ചിലവ് ഒന്നരക്കോടി രൂപ! അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത് 8680 രൂപ!!

സിനിമയുടെ നിര്‍മാണ ചിലവ് ഒന്നരക്കോടി രൂപ! അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത് 8680 രൂപ!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഒരു സിനിമ നിര്‍മ്മിക്കുന്നതിന് ഏറെ ത്യാഗങ്ങള്‍ സഹിക്കുന്നതും ആ സിനിമയുടെ നിര്‍മാതാവ് ആയിരിക്കും. സിനിമ നിര്‍മ്മിച്ച് പുറത്തിറങ്ങി അത് തിയറ്ററുകൡ ഹിറ്റായി അതില്‍ നിന്നും കിട്ടുന്ന ലാഭമാണ് നിര്‍മാതാവിന് കിട്ടുക. എന്നാല്‍ ഒന്നരക്കോടി രൂപ മുതല്‍ മുടക്കില്‍ സിനിമ നിര്‍മ്മിച്ച സിനിമ വെറും 8680 രൂപയാണ് നിര്‍മാതാവിന് തിരിച്ച് കൊടുത്തിരിക്കുന്നത്. തന്റെ സിനിമയ്ക്ക് പറ്റിയ ദുരവസ്ഥ നിര്‍മാതാവ് തന്നെ പുറത്ത് പറഞ്ഞിരിക്കുകയാണ്.

നിവന്‍ പോളിയുടെ ചാപ്‌റ്റേഴ്‌സ്, അരികില്‍ ഒരാള്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകന്‍ സുനില്‍ ഇബ്രാഹിം ആണ് ഓലപ്പീപ്പി എന്ന സിനിമ നിര്‍മ്മിച്ചിരുന്നത്. ഗള്‍ഫിലുള്ള തന്റെ കൂട്ടുകാരുടെ സഹായത്തോടെ അഞ്ചും പത്തും ലക്ഷങ്ങള്‍ ഇട്ടിട്ടായിരുന്നു സിനിമ നിര്‍മ്മിച്ചത്. സുനിലിന്റെ സുഹൃത്തായ ക്രിഷായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അദ്ദേഹത്തിന്റെ വലിയൊരു സ്വപ്‌നമായിരുന്നു ഓലപ്പീപ്പി. അത് പൂര്‍ത്തിയാക്കാന്‍ വേണ്ടി കൂട്ടുകാരെല്ലാം ഒന്നിക്കുകയായിരുന്നു.

ഫോട്ടോ കടപ്പാട്: സുനില്‍ ഇബ്രാഹിം ഫേസ്ബുക്ക്‌

സുനില്‍ ഇബ്രാഹിം പറയുന്നത്


സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത രണ്ട് സിനിമയുടെയും ക്യാമറമാനായിരുന്ന ക്രിഷ് കൈമിളാണ് ഓലപ്പീപ്പി എന്ന സിനിമയെ കുറിച്ച് പറഞ്ഞിരുന്നത്. നല്ലൊരു ആശയം ഉണ്ടെന്ന് തോന്നിയതിനാല്‍ അത് സിനിമയാക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.

നിര്‍മാതാവ് ഇല്ല


ഓലപ്പീപ്പി എന്റെയും സംവിധായകന്റെയും സുഹൃത്തുക്കളുടെയും അതില്‍ ജോലി ചെയ്ത പലരുടെയും പങ്കാളിത്തത്തോടെ നിര്‍മിച്ച സിനിമയാണ്. ചിത്രത്തിന് വേണ്ടി പല നിര്‍മാതാക്കളെയും തേടി നടന്നിരുന്നെങ്കിലും ആരും അതിന് തയ്യാറായിരുന്നില്ലെന്നാണ് സുനില്‍ പറയുന്നത്. ശേഷം ആ ചുമതല ഏറ്റെടുത്ത് നടത്തുകയായിരുന്നു.

സിനിമയ്ക്ക് വേണ്ടി ചിലവാക്കിയത്


ഒന്നരക്കോടിയോളം ഇതില്‍ പണമായിട്ട് മുടക്കിയതല്ല. അഭിനയിച്ചവരുടെ ശമ്പളവും നിര്‍മാണ ചിലവുകളും ജോലി ചെയ്ത സംവിധായകന്റെത് ഉള്‍പ്പെടെ വിയര്‍പ്പൊഴുക്കിയവരുടെ ശമ്പളവും പരസ്യ ചിലവുകളും എല്ലാം ചേര്‍ത്താല്‍ കിട്ടുന്ന ബഡ്ജറ്റ് തുകയാണ് ഒരു കോടി നാല്പത് ലക്ഷത്തോളം രൂപ.

ആര്‍ക്കും കാശ് കൊടുത്തിരുന്നില്ല

ചിത്രത്തില്‍ അണിയറ പ്രവര്‍ത്തകരായ ആര്‍ക്കും തന്നെ കാശ് കൊടുത്തിരുന്നില്ല. എല്ലാവര്‍ക്കും നിര്‍മാണ പങ്കാളിത്തമുണ്ടെന്ന് കണ്‍സെപ്റ്റായിയിരുന്നു വെച്ചത്. അങ്ങനെ ഒരു കൂട്ടായ്മ ഒന്നിച്ചായിരുന്നു സിനിമ നിര്‍മ്മിച്ചത്.

പണം മുടക്കിയ ആര്‍ക്കും തിരികെ കിട്ടിയില്ല

പണമായി മുടക്കിയ ആര്‍ക്കും തുക തിരികെ കിട്ടിയില്ല, ജോലിയും വിയര്‍പ്പും മുടക്കിയവര്‍ക്ക് അതും തിരികെ ലഭിച്ചില്ല എന്നത് സത്യമാണ്. തിരികെ കിട്ടിയ തുകയുടെ കണക്ക് 8680/, തീയേറ്ററില്‍ നിന്ന് ലഭിച്ചതിന്റെ നിര്‍മാതാവിനുള്ള ഷെയര്‍ ആണ്.

സംവിധാനം

ക്രിഷ് മൈക്കിള്‍ തന്നെയാണ് സിനിമയുടെ സംവിധാനം, ക്യാമറ, രചന എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ചെയ്തിരുന്നത്. ഒപ്പം നിര്‍മാണ തുകയുടെ പകുതി സുനില്‍ ഇബ്രാഹിം ഇടുകയും ചെയ്യുകയായിരുന്നു.

വിജയിച്ചില്ല

എന്നാല്‍ ചിത്രം എന്തോ കാരണങ്ങള്‍ കൊണ്ട് വിജയിക്കാതെ പോവുകയായിരുന്നു. എന്നാല്‍ ഓലപ്പീപ്പി നിര്‍മ്മിച്ച അതേ രീതിയില്‍ വീണ്ടും സിനിമകളെടുക്കാന്‍ കഴിയും എന്ന ആത്മ വിശ്വാസത്തിലാണ് സുനില്‍ ഇബ്രാഹിം.

വിതരണക്കാരും ഇല്ലായിരുന്നു

സിനിമ വിതരണം ചെയ്യാന്‍ ആരും തയ്യാറല്ലായിരുന്നു. പലരയും സമീപിച്ചിട്ടും ആരും അതിന് തയ്യാറയില്ലായിരുന്നു. ശേഷം ചിത്രം കണ്ട് ഇഷ്ടപ്പെട്ട എറോസ് ഇന്റര്‍നാഷണല്‍ അതിന് തയ്യാറെടുക്കുകയായിരുന്നു.

കുടുംബ പ്രേക്ഷകര്‍ക്ക് വേണ്ടി


കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതിനായി ചിത്രത്തിന്റെ മാര്‍ക്കറ്റിങ്ങിനായി വീണ്ടും പണം ഇറക്കുകയും ചെയ്തു. എന്നാല്‍ മുടക്ക് മുതലിന് ശേഷം ബാക്കി കിട്ടിയത് വെറും 8680 രൂപ മാത്രമായിരുന്നു.

ടിവി റിലീസിന് ഒരുങ്ങുന്നു

ഡിവിഡി ഒഴികെ ബാക്കി അവകാശങ്ങള്‍ ഒന്നും വിറ്റിട്ടില്ല. സിനിമ ഉടനെ ടിവി റിലീസ് വരുത്താന്‍ ശ്രമിക്കുന്നു. അങ്ങിനെ നഷ്ടത്തില്‍ കുറച്ചെങ്കിലും തിരികെ വരുമെന്ന വിശ്വാസമുണ്ട്.

ഒറ്റയ്ക്കായിരുന്നെങ്കില്‍...


ഓലപ്പീപ്പി ചെയ്തത് ഒറ്റക്കായിരുന്നെങ്കില്‍ ജീവിതം തന്നെ തകര്‍ന്ന നിലയില്‍ ആയിപ്പോകേണ്ട ആളാണ് ഞാന്‍. സങ്കടവും നിരാശയും പുറമെ കാണിച്ച് നടക്കുന്നില്ല എന്ന് മാത്രം. എന്നാണ് സുനില്‍ ഇബ്രാഹിം ഫേസ്ബുക്കിലൂടെ പറയുന്നത്.

നഷ്ടവും ലാഭവും തുല്യമായി പങ്കുവെച്ചു

നഷ്ടവും ലാഭവും തുല്യമായി പങ്കു വെക്കാമെന്ന ധാരണയില്‍ എല്ലാവരും കൂടെ നിന്നത് കൊണ്ട് മാത്രമാണ് ഞാന്‍ ഇപ്പോള്‍ വീണ്ടും സിനിമയില്‍ നിലനില്‍ക്കുന്നത്. എന്നെ വിശ്വസിക്കുന്ന സുഹൃത്തുക്കള്‍ വീണ്ടും ധൈര്യവും പണവും തന്നതിനാല്‍ അടുത്ത ഒരു സിനിമ ചെയ്തു എല്ലാവരുടെയും നഷ്ടം നികത്താന്‍ ശ്രമിക്കുന്നു. അല്ലാതെ ഇതൊന്നും എന്റെ ചങ്കുറപ്പോ അഹങ്കാരമോ ആയി വായിക്കപ്പെടരുത്.

പുതിയ സിനിമ


സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് വൈ. ഈ സിനിമയും ഓലപ്പീപ്പി നിര്‍മ്മിക്കുന്ന അതേ രീതിയില്‍ തന്നെയാണെന്നാണ് സംവിധായകന്‍ പറയുന്നത്.

English summary
Made a movie from Rs 1.5 crore! 8680 was returned,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam