Just In
- just now
ഓഫറുകൾ സ്നേഹപൂർവ്വം നിരസിച്ചിട്ടുണ്ട്, അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ബാലചന്ദ്ര മേനോൻ
- 18 min ago
സ്റ്റാര്‍ മാജികിലേക്ക് രജിത് കുമാര്‍, ഷിയാസിനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍, ബിഗ് ബോസിലേക്കില്ലേയെന്ന് ആരാധകര്‍
- 1 hr ago
ജയസൂര്യ തറയില്‍ കിടന്നുരുണ്ട് കളള് കുടിച്ചയാളുടെ ശരീരവും വേഷവുമാക്കി, നടനെ കുറിച്ച് പ്രജേഷ് സെന്‍
- 2 hrs ago
ഇരുപത് സിനിമ കഴിഞ്ഞിട്ടാണ് നല്ലൊരു കോസ്റ്റ്യൂം ലഭിക്കുന്നത്, കളര്‍ഫുള്‍ വസ്ത്രങ്ങളെ കുറിച്ച് നെടുമുടി വേണു
Don't Miss!
- News
അര്‍ണബിന്റെ വാട്സ് ആപ്പ് ചാറ്റ്; ഉത്തരം പറയേണ്ടത് പ്രധാനമന്ത്രിയെന്ന് എംപി മഹുവ മൊയ്ത്ര
- Finance
ഇൻഡിഗോ വിമാന ടിക്കറ്റുകൾക്ക് വെറും 877 രൂപ, സ്പൈസ് ജെറ്റ് 899 രൂപ ഓഫർ ടിക്കറ്റ് വിൽപ്പന ഇന്ന് അവസാനിക്കും
- Sports
IND vs AUS: ഗാബ ഇവര്‍ക്കു വെറും ഡബ്ബ! എന്തൊരു ധൈര്യം- താക്കൂറിനും സുന്ദറിനും കൈയടി
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മാളവിക ജയറാമിന്റെ ഫാഷന്‍ ഐക്കണ്‍ പാര്‍വതി! വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് അമ്മയെന്നും താരപുത്രി!
അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്ന്ന് സിനിമയിലേക്കെത്തുന്നവരില്‍ താരപുത്രന്മാര് മാത്രമല്ല താരപുത്രികളുമുണ്ട്. മാതാപിതാക്കള്‍ നല്കുന്ന അതേ പിന്തുണയാണ് മക്കള്‍ക്കും നല്‍കുന്നത്. തുടക്കത്തില്‍ താരപദവി ഒപ്പമുണ്ടാവുമെങ്കിലും സിനിമയിലെ നിലനില്‍പ്പ് തീരുമാനിക്കുന്നത് അതാത് താരങ്ങളുടെ പ്രകടനമാണ്. ജയറാമിനൊപ്പം ബാലതാരമായി തുടക്കം കുറിച്ച കാളിദാസന് തുടക്കത്തില്‍ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരുന്നു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ഈ താരം വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി സിനിമയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് ആരാധകര്‍ അന്നേ വിലയിരുത്തിയിരുന്നു.
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പൂമരത്തിലൂടെയാണ് അക്കാര്യം യാഥാര്‍ത്ഥ്യമായത്. അത്തരത്തില്‍ കണ്ണന് പിന്നാലെ ചക്കിയും സിനിമയില്‍ തുടക്കം കുറിക്കുമെന്നായിരുന്നു സിനിമാപ്രേമികള്‍ വിലയിരുത്തിയത് . സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രി പങ്കുവെക്കുന്ന വിശേഷങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലാവാറുള്ളത്. സിനിമയില്‍ സജീവമല്ലെങ്കിലും മോഡലിംഗില്‍ പരീക്ഷണവുമായി മാളവിക എത്തിയിരുന്നു. വസ്ത്രധാരണവുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനമായിരുന്നു താരപുത്രിക്കെതിരെ ഉയര്‍ന്നുവന്നത്. അടുത്തിടെ ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിനിടയില്‍ ഫാഷന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് മാളവിക എത്തിയിരുന്നു. അമ്മയ്ക്കൊപ്പമുള്ള ഫോട്ടോ ഷൂട്ടിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്തുവന്നിരുന്നു.

ഫാഷന്‍ മേഖലയില്‍ സജീവം
എന്നാണ് സിനിമയിലേക്കെത്തുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിച്ച് ആരാധകര്‍ എത്താറുണ്ട്. സിനിമാപ്രവേശത്തെക്കുറിച്ച് കൃത്യമായ മറുപടി താരപുത്രി ഇതുവരെ നല്‍കിയിരുന്നില്ല. അടുത്തിടെ മാളവികയ്ക്ക് നേരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. വസ്ത്രധാരണവുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിമര്‍ശനങ്ങള്‍ അരങ്ങ് തകര്‍ക്കുമ്പോഴും മറുപടിയൊന്നും ഈ താരപുത്രി നല്‍കിയിരുന്നില്ല. പുതുപുത്തന്‍ ഫാഷനിലുള്ള വസ്ത്രങ്ങളിഞ്ഞുള്ള ചിത്രങ്ങളുമായാണ് പിന്നീട് ചക്കിയെത്തിയത്.

അമ്മയാണ് തിരഞ്ഞെടുക്കുന്നത്
ഫാഷന്‍ ഐക്കണിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അമ്മയുടെ പേരായിരുന്നു മാളവിക പറഞ്ഞത്. അമ്മയാണ് ഇപ്പോഴും തനിക്കായി വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. അമ്മയുടെ അലമാരയാണ് തനിക്ക് പ്രിയപ്പെട്ട ഷോപ്പിംഗ് ഏരിയയെന്നും താരപുത്രി പറഞ്ഞിരുന്നു. അറബ് ഡിസൈനിലെ വസ്ത്രങ്ങളോടാണ് താരപുത്രിക്ക് കൂടുതല്‍ താല്പര്യം. വീട്ടിലിടുന്ന ഷോര്‍ട്സിലും ടീഷര്ട്ടിലുമാണ് താന്‍ ഏറെ കംഫര്‍ട്ടെന്നും മാളവിക പറഞ്ഞിരുന്നു.

അമ്മയ്ക്കൊപ്പം
അമ്മയ്ക്ക് പിന്നാലെയായി മകളും അഭിനയരംഗത്തേക്ക് എത്തുമോ അതോ മോഡലിംഗ് മേഖലയില്‍ തന്നെ തിളങ്ങുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. അമ്മയും മകളും ഒരുമിച്ചുള്ള ഫോട്ടോ ഷൂട്ടിന്റെ വീഡിയോയും വൈറലായി മാറിയിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത പാര്‍വതി എന്നാണ് തിരിച്ചുവരുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു.

സിനിമയില്‍ തുടക്കം കുറിക്കുമോ?
സിനിമയില്‍ തുടക്കം കുറിക്കുന്നതിനെക്കുറിച്ച് താരകുടുംബം ഒന്നും പ്രതികരിച്ചിട്ടില്ല. നേരത്തെ ഗംഭീര മേക്കോവര്‍ നടത്തി ഈ താരപുത്രി ഞെട്ടിച്ചിരുന്നു. തടിച്ച ശരീര പ്രകൃതക്കാരിയായ മാളവിക എങ്ങനെയാണ് ഇത്ര സ്ലിം ആയത് എന്ന സംശയമുന്നയിച്ച് നിരവധി പേര് രംഗത്തുവന്നിരുന്നു. ഇടയ്ക്ക് മുടി ബോയ് കട്ടടിച്ചായിരുന്നു താരപുത്രി പ്രത്യക്ഷപ്പെട്ടത്. കുടുംബ പ്രേക്ഷകരുടെ സ്വന്തം താരമായ ജയറാമിന് പിന്നാലെ ചക്കിയും സിനിമയില്‍ തുടക്കം കുറിക്കുമോയെന്നറിയാന് ഇനിയുമേറെ കാത്തിരിക്കണം.