For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അഭിനയത്തില്‍ മാത്രമല്ല മനുഷ്യത്വത്തിലും ലാലേട്ടന്‍ യഥാര്‍ത്ഥ വിസ്മയം'; ഹരീഷ് പേരടി

  |

  ഏത് തരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ച കലാകാരനാണ് ഹരീഷ് പേരടി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലൈഫ് ഓഫ് ജോസൂട്ടി, ഞാന്‍, വര്‍ഷം, വിശുദ്ധന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഹരീഷ് അവതരിപ്പിച്ചത്.

  മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും ഹരീഷ് പേരടി തന്റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. നാടകത്തില്‍ നിന്നുമാണ് ഈ കലാകാരന്‍ വെള്ളിത്തിരയിലേക്കെത്തിയത്.

  പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ഹ്രസ്വചിത്രത്തിലാണ് ഹരീഷ് പേരടി ഇപ്പോള്‍ അഭിനയിക്കുന്നത്. നടന്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച താരം അതിന്റെ സന്തോഷം പങ്കുവെക്കുകയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ.

  അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചാലും മാറ്റിനിര്‍ത്താത്ത ആളാണ് മോഹന്‍ലാല്‍ എന്ന് ഹരീഷ് പേരടി കുറിയ്ക്കുന്നു. അഭിനയത്തില്‍ മാത്രമല്ല മനുഷ്യത്വത്തിലും മോഹന്‍ലാല്‍ വിസ്മയാകുന്നുവെന്നും ഹരീഷ് പേരടി പറഞ്ഞു.

  കുത്തിയൊലിക്കുന്ന പുഴയില്‍ ചങ്ങാടം ഒറ്റയ്ക്ക് തുഴഞ്ഞ് മോഹന്‍ലാല്‍; വീഡിയോ വൈറലാകുന്നു

  ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ

  'എത്ര നമ്മള്‍ കൂടെ നിന്നാലും ചില അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചാല്‍ മാറ്റിനിര്‍ത്താന്‍ കാരണങ്ങള്‍ കണ്ടെത്തുന്ന ഈ കാലത്ത്...അഭിപ്രായ വ്യത്യാസങ്ങള്‍ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രീയവുമാണെന്ന പൂര്‍ണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ലാലേട്ടന്‍ യഥാര്‍ത്ഥ വിസ്മയമാകുന്നു...അഭിനയത്തില്‍ മാത്രമല്ല...മനുഷ്യത്വത്തിലും...തട്ടിയും ഉരുമ്മിയും ഞങ്ങള്‍ ഇനിയും മുന്നോട്ടുപോകും...ഓളവും തീരവും പോലെ.'

  മലയാള സിനിമയെ സ്റ്റുഡിയോ ഫ്‌ളോറുകളില്‍ നിന്ന് ഔട്ട്‌ഡോറിലേക്ക് നയിച്ച ചിത്രമെന്ന് പേരുകേട്ട സിനിമയാണ് പി.എന്‍.മേനോന്റെ സംവിധാനത്തില്‍ 1970-ല്‍ പുറത്തിറങ്ങിയ 'ഓളവും തീരവും'. മലയാള സിനിമയിലെ 'റിയലിസ'ത്തിന് നാന്ദി കുറിച്ച ചിത്രമാണ് ഇത്. രചന എം ടി വാസുദേവന്‍ നായരുടേതായിരുന്നു.

  മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് മേക്കിങ്ങ് മൂവിയായ ഓളവും തീരവും പ്രദര്‍ശനത്തിനെത്തിയിട്ട് അമ്പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുള്ള ആദരമെന്ന നിലയ്ക്കാണ് പ്രിയദര്‍ശനും സംഘവും ഓളവും തീരവും പുനഃസൃഷ്ടിക്കുന്നത്.

  'കുഞ്ഞാലിയ്ക്ക് ഹരീഷിന്റെ മുഖമാണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞ അന്ന് ഉറങ്ങിയിട്ടില്ല'; അനുഭവം പറഞ്ഞ് ഹരീഷ് പേരടി

  മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദുര്‍ഗ്ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ഹരീഷ് പേരടി, മാമുക്കോയ എന്നിവരും ചിത്രത്തിലുണ്ട്. തൊമ്മന്‍കുത്ത്, കാഞ്ഞാര്‍, തൊടുപുഴ എന്നിവിടങ്ങളിലാണ് ഓളവും തീരവും എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.

  ഓളവും തീരവും ഒറിജിനലില്‍ 'ബാപ്പുട്ടി' എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മധുവാണെങ്കില്‍ പുരനാഖ്യാനത്തില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണ്. എം.ടി-പ്രിയദര്‍ശന്‍മോഹന്‍ലാല്‍ എന്ന കൗതുകമുണര്‍ത്തുന്ന കോമ്പിനേഷന്‍ കൂടിയാണ് ഇത്.

  'ഓവര്‍ മേക്കപ്പും അവിഹിതബന്ധങ്ങളുടെ കഥയുമാണ് ഇന്ന് സീരിയലുകളില്‍'; നല്ല തിരക്കഥകള്‍ ഇല്ലാതായെന്നും മധു മോഹന്‍

  എം.ടി.വാസുദേവന്‍ നായരുടെ പത്ത് ചെറുകഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജിയിലെ ഒരു ചിത്രമാണ് ഓളവും തീരവും. സന്തോഷ് ശിവന്‍ ഛായാഗ്രഹണവും സാബു സിറിള്‍ കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. ന്യൂസ് വാല്യു പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്‍.പി.എസ്.ജി ഗ്രൂപ്പും നിര്‍മ്മാണ പങ്കാളിയാണ്.

  എം.ടി കഥകളുടെ നെറ്റ്ഫ്‌ലിക്‌സ് ആന്തോളജിയില്‍ പ്രിയദര്‍ശന്‍ രണ്ട് ചിത്രങ്ങളാണ് സംവിധാനം ചെയ്യുന്നത്. 'ശിലാലിഖിതം' എന്ന കഥയാണ് ഇതില്‍ മറ്റൊന്ന്. ബിജു മേനോന്‍ ആണ് ചിത്രത്തില്‍ നായകനാകുന്നത്.

  English summary
  Malayalam Actor Hareesh Peradi pens a heart-touching note about Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X