»   » ഈ ചിത്രങ്ങളില്‍ താരങ്ങളെത്തിയത് അവരായി തന്നെ;മമ്മൂട്ടി മമ്മൂട്ടിയായും ദിലീപ് ദിലീപായും ..

ഈ ചിത്രങ്ങളില്‍ താരങ്ങളെത്തിയത് അവരായി തന്നെ;മമ്മൂട്ടി മമ്മൂട്ടിയായും ദിലീപ് ദിലീപായും ..

Posted By: Pratheeksha
Subscribe to Filmibeat Malayalam

താരങ്ങള്‍ അവരായി തന്നെ സ്ക്രീനിലെത്തുമ്പോള്‍ ആരാധകര്‍ക്കത് ഇരട്ടി സന്തോഷം നല്‍കുന്ന ഒന്നാണ്. അത്തരം ചിത്രങ്ങളില്‍ മിക്കവയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.

മലയാളത്തിലും പ്രേം നസീര്‍ അഭിനയിക്കുന്ന കാലം തൊട്ട് ഇത് പരീക്ഷിച്ചു വരുന്നുണ്ട് .പിന്നീട് മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പെടുന്ന സൂപ്പര്‍ സ്റ്റാറുകളുടെ ഒരു നിര തന്നെ സൂപ്പര്‍ സ്റ്റാറായി സിനിമയിലും എത്തി. അവയില്‍ ചില ചിത്രങ്ങളിവയാണ്...

പ്രേംനസീറിനെ കാണ്മാനില്ല

1983 ല്‍ പുറത്തിറങ്ങിയ പ്രേംനസീറിനെ കാണ്മാനില്ല എന്ന ചിത്രത്തില്‍ നസീര്‍ നസീറെന്ന മലയാള സിനിമാ നടനായി തന്നെയായിരുന്നു എത്തിയത്. ലെനിന്‍ രാജേന്ദ്രനായിരുന്നു ചിത്രത്തിന്‍െ സംവിധാനം

മോഹന്‍ലാല്‍

മനു അങ്കിള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലെത്തിയതും സൂപ്പര്‍ സ്റ്റാറായിട്ടു തന്നെയായിരുന്നു. ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപിയായിരുന്നു നായകന്‍.

മമ്മൂട്ടി

മിക്ക പ്രേക്ഷകരും ഇഷ്ടപ്പെട്ട ചിത്രമായിരുന്നു നമ്പര്‍ 20 മദ്രാസ് മെയില്‍ .മോഹന്‍ലാലായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തില്‍ അവിചാരിതമായി നായകനും സംഘത്തിനുമൊപ്പം ട്രെയിന്‍ യാത്രയില്‍ ചേരുന്ന മമ്മൂട്ടി സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയായി തന്നെയാണ് അഭിനയിച്ചത്. സിനിമയിലും സൂപ്പര്‍ സ്്റ്റാറായ താരങ്ങളില്‍ റെക്കോര്‍ഡ് മമ്മൂട്ടിയ്ക്കാണ്. അഞ്ച് ചിത്രങ്ങളില്‍ മമ്മൂട്ടി സിനിമാ താരമായി എത്തിയിരുന്നു

ദിലീപ്

കടല്‍കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തില്‍ ഗസ്റ്റ് റോളിലെത്തുന്നത് ദിലീപാണ് .രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്ടു സീനുകളിലാണ് ദിലീപ് എത്തുന്നത്.

പൃഥ്വിരാജ്

മേക്കപ്പ് മാന്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജും ഗസ്റ്റ് റോളിലെത്തുന്നത് അതേ പേരിലാണ്. 2011 ല്‍ പുറത്തിറങ്ങിയ ചിത്രം ഷാഫിയാണ് സംവിധാനം ചെയ്തത്.

സുരേഷ് ഗോപി

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം സുരേഷ്‌ഗോപിയും ഒരു ചിത്രത്തില്‍ താരമായെത്തിയിട്ടുണ്ട്. സലീം കുമാര്‍ സംവിധാനം ചെയ്ത കംപാര്‍ട്ട്മെന്റ് എന്ന ചിത്രത്തിലായിരുന്നു അത്. തില്ലാന തില്ലാന എന്ന ചിത്രത്തിലെ ഗാനത്തിലും നടന്‍ സ്റ്റാറായെത്തിയിരുന്നു

കുഞ്ചാക്കോ ബോബന്‍

സുരേഷ് ഗോപിയോടൊപ്പം തില്ലാന തില്ലാന എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബനും ചലച്ചിത്രതാരമായെത്തിയത്

English summary
Film-makers have fancied the chances of casting some of the actors of Mollywood, as themselves. In fact, it is always a joy for the audiences to see their Mollywood stars without the baggage of a character.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X