»   » സിനിമയിലെത്തുന്നതിന് മുമ്പ് വിവാഹിതരായ ഈ നടിമാരെ കണ്ടാല്‍ ആരെങ്കിലും പറയുമോ ഇവര്‍ വിവാഹിതരാണെന്ന്?

സിനിമയിലെത്തുന്നതിന് മുമ്പ് വിവാഹിതരായ ഈ നടിമാരെ കണ്ടാല്‍ ആരെങ്കിലും പറയുമോ ഇവര്‍ വിവാഹിതരാണെന്ന്?

By: Teresa John
Subscribe to Filmibeat Malayalam

പ്രായം കൂടി വന്നാലും സൗന്ദര്യം സംരക്ഷിച്ച് പോരുന്ന നടിമാരാണ് സിനിമ ലോകത്തുള്ളത്. സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ വിവാഹം കഴിക്കുന്നവര്‍ പലപ്പോഴും കുടുംബ ജീവിതത്തിന് പ്രധാന്യം നല്‍കി സിനിമ ജീവിതം ഉപേക്ഷിക്കുന്നത് പതിവാണ്. എന്നാല്‍ മലയാളത്തില്‍ ഇപ്പോഴുള്ള പല പ്രമുഖ നടിമാരും വിവാഹത്തിന് ശേഷം സിനിമയിലെത്തിയവരാണ്.

ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ് തനിക്കെന്ന് ദിലീപ്! എല്ലാം അമ്മ തീരുമാനിക്കട്ടെ!!!

'മഹേഷു'മായി സിനിമയെ താരതമ്യം ചെയ്യരുത്! ദിലീഷ് പോത്തന്റെ അടുത്ത ബ്രില്ല്യണ്‍സിനെ കുറിച്ച് അറിയാണോ?

മലയാളികളുടെ പ്രിയപ്പെട്ട നായികമാരായി വെള്ളിത്തിരയില്‍ എത്തിയ ഈ നടിമാര്‍ പലരും സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ വിവാഹം കഴിച്ചവരാണ്. എന്നാല്‍ ആരും അവരുടെ കുടുംബ ജീവിതത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നുള്ളു.

വിവാഹത്തിന് ശേഷം സിനിമ

സിനിമയില്‍ കുടുംബ ബന്ധങ്ങള്‍ക്ക് ആയൂസ് കുറവാണെന്ന് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് നമ്മുടെ പ്രിയപ്പെട്ട നടിമാരായ പല നടിമാരും വിവാഹത്തിന് ശേഷം സിനിമയിലെത്തിയവരായിരുന്നു.

രചന നാരായണന്‍കുട്ടി

മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലുടെയാണ് രചന നാരയണന്‍ കുട്ടി അഭിനയത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് ഹാസ്യ താരമായി സിനിമയിലേക്കും നടി എത്തുകയായിരുന്നു. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ രചന വിവാഹതിയായിരുന്നു. എന്നാല്‍ കുറഞ്ഞ ദിവസത്തെ ദാമ്പത്യ ജീവിതം മാത്രമെ നടിക്കുണ്ടായിരുന്നുള്ളു.

ശിവദ

ലിവിങ് ടുഗദര്‍ എന്ന സിനിമയിലുടെയാണ് നടി ശിവദ സിനിമയിലേക്കെത്തുന്നത്. പിന്നീട് തമിഴ് സിനിമയിലഭിനയിച്ചിരുന്നെങ്കിലും സിനിമയില്‍ അത്ര സജീവമായിരുന്നില്ല. എന്നാല്‍ ജയസൂര്യയുടെ നായികയായി സു സു സുധി വാത്മീകം എന്ന സിനിമയിലുടെ തിരക്കുള്ള നടിയായി ശിവദ വളര്‍ന്നു. ശിവദ വിവാഹിതയാണെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ 2015 ല്‍ മുരളി കൃഷ്ണന്‍ എന്ന സുഹൃത്തിനെ ശിവദ വിവാഹം കഴിച്ചിരുന്നു.

നൈല ഉഷ

ടെലിവിഷന്‍ അവതരണ മേഖലയില്‍ നിന്നുമാണ് നടി നൈല ഉഷ സിനിമയിലേക്കെത്തുന്നത്. മമ്മുട്ടി നായകനായി എത്തിയ കുഞ്ഞനന്തന്റെ കട എന്ന സിനിമയിലുടെയാണ് നൈല സിനിമയിലഭിനയിച്ചത്. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ നൈലയുടെ വിവാഹം കഴിഞ്ഞിരുന്നു. റോണ രാജനാണ് നൈലയുടെ ഭര്‍ത്താവ്. അര്‍ണവ് റോണ എന്ന മകനും നടിക്കുണ്ട്.

അഞ്ജലി നായര്‍

1994 ലാണ് അഞ്ജലി നായര്‍ മാനത്തെ വെള്ളിത്തേര് എന്ന സിനിമയിലുടെയാണ് ബാലതാരമായി സിനിമയിലഭിനയിച്ചു തുടങ്ങിയത്. പിന്നീടങ്ങോട്ട് നിരവധി സിനിമകളിലഭിനയിച്ച അഞ്ജലിയും വിവാഹതിയായിരുന്നു.

ചാന്ദിനി ശ്രീധരന്‍

ഉണ്ണി മുകുന്ദന്റെ നായികയായിട്ടാണ് ചാന്ദിനി ശ്രീധരന്‍ മലയാളത്തിലഭിനയിച്ചു തുടങ്ങിയത്. പിന്നീട് പൃഥ്വിരാജിന്റെ ഡാര്‍വിന്റെ പരിണാമം, ദുല്‍ഖറിന്റെ കോമ്രേഡ് ഇന്‍ അമേരിക്ക എന്ന സിനിമയിലഭിനയിച്ച ചാന്ദിനിയും വിവാഹിതയാണ്.

അനു സിത്താര

അനു സിത്താര ഇപ്പോഴുള്ള യുവനടിമാരില്‍ പ്രധാനപ്പെട്ട നടിയാണ്. മലയാളത്തിലെ മികച്ച സിനിമകളിലഭിനയിച്ചു കൊണ്ടിരിക്കുന്ന അനു ചെറുപ്രായത്തില്‍ തന്നെ വിവാഹം കഴിച്ചിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ തുടങ്ങിയ പ്രണയം ഇരുപതാം വയസില്‍ വിവാഹത്തിലെത്തുകയായിരുന്നു.

English summary
Malayalam actresses quit acting in films after getting married.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam