»   » മലയാളികളെ ഞെട്ടിച്ച, പ്രതീക്ഷിക്കാത്ത ചില വിജയ ചിത്രങ്ങള്‍

മലയാളികളെ ഞെട്ടിച്ച, പ്രതീക്ഷിക്കാത്ത ചില വിജയ ചിത്രങ്ങള്‍

Written By:
Subscribe to Filmibeat Malayalam

ഒരു സിനിമ വിജയിക്കാന്‍ വലിയ താരസമ്പന്നതയോ ബിഗ് ബജറ്റോ വേണമെന്നില്ല എന്ന് ഇതിനോടകം മലയാള സിനിമ തളിയിച്ചു കഴിഞ്ഞു. അതിന് ഒടുവിലത്തെ ഉദാഹരണമാണ് ഹാപ്പി വെഡ്ഡിങ് എന്ന ചിത്രം.

പ്രേക്ഷകരും ഒരിക്കലും പ്രതീക്ഷിക്കാത്ത ചില വിജയ ചിത്രങ്ങളുണ്ട്. വമ്പന്‍ ചിത്രങ്ങളെ പോലും പിന്നിലാക്കി ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയ അത്തരം ചില ചിത്രങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

മലയാളികളെ ഞെട്ടിച്ച, പ്രതീക്ഷിക്കാത്ത ചില വിജയ ചിത്രങ്ങള്‍

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിനൊപ്പമാണ് വിനയ് ഫോര്‍ട്ടും ചെമ്പന്‍ വിനോദും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രം റിലീസിനെത്തിയത്. ജിജു അശോകന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി. എന്ന് നിന്റെ മൊയ്തീന്‍ കുതിച്ചു കയറുമ്പോള്‍ ഒട്ടും മോശമല്ലാത്ത കലക്ഷന്‍ നേടി ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രവും പിടിച്ചു നിന്നു.

മലയാളികളെ ഞെട്ടിച്ച, പ്രതീക്ഷിക്കാത്ത ചില വിജയ ചിത്രങ്ങള്‍

ഇതിഹാസ വിജയമായിരുന്നു ഇതിഹാസ എന്ന ചിത്രത്തിന്റേത്. ആരും വിശ്വസിക്കാത്ത ഒരു കഥയുമായാണ് നവാഗതനായ ബിനു എസ് എത്തിയത്. അനുശ്രീയും ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം 2014 ഒക്ടോബര്‍ 10 നാണ് തിയേറ്ററിലെത്തിയത്. ആരും പ്രതീക്ഷിക്കാത്ത വിജയവും ചിത്രം നേടി

മലയാളികളെ ഞെട്ടിച്ച, പ്രതീക്ഷിക്കാത്ത ചില വിജയ ചിത്രങ്ങള്‍

ബിജു മേനോന്‍ നായക നിരയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രമാണ് വെള്ളിമൂങ്ങ. ആരാധകരുടെയോ മറ്റോ യാതൊരു പിന്‍ബലവും ഇല്ലാതെയാണ് 2014 സെപ്റ്റംബര്‍ 25 ന് വെള്ളിമൂങ്ങ തിയേറ്ററിലെത്തിയത്. സിനിമാ ലോകത്തെ മുഴുവന്‍ അതിശയിപ്പിച്ചുകൊണ്ടുള്ള ബോക്‌സോഫീസ് വിജയവും ചിത്രം നേടി

മലയാളികളെ ഞെട്ടിച്ച, പ്രതീക്ഷിക്കാത്ത ചില വിജയ ചിത്രങ്ങള്‍

അന്ന് നിവിന്‍ പോളിയോ നസ്‌റിയ നസീമോ താരങ്ങളല്ല. അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകനെ അധികമാര്‍ക്കും അറിയില്ല. ഒരു മ്യൂസിക്കല്‍ ആല്‍ബം ഇറക്കിയതിലൂടെ കുറച്ച് പേര്‍ക്ക് മാത്രമറിയാം. എന്നാല്‍ 2013 ല്‍ റിലീസ് ചെയ്ത നേരം എന്ന ചിത്രത്തിലൂടെ പലരുടെയും നേരം തെളിഞ്ഞു. തമിഴിലും മലയാളത്തിലും ഒരേ സമയം പ്രതീക്ഷിക്കാത്ത വിജയം ചിത്രം നേടി. മുംബൈ പൊലീസ് എന്ന ചിത്രത്തോട് മത്സരിച്ചാണ് നേരം വിജയം നേടിയത്

മലയാളികളെ ഞെട്ടിച്ച, പ്രതീക്ഷിക്കാത്ത ചില വിജയ ചിത്രങ്ങള്‍

മൂല്യം നഷ്ടപ്പെട്ട് ക്ഷയിച്ചുകൊണ്ടിരിയ്ക്കുന്ന മലയാള സിനിമയെ ഷട്ടര്‍ എന്ന ചിത്രത്തിലൂടെ ജോയ് മാത്യു തിരിച്ചുകൊണ്ടു വന്നു. ഒരു ഓഫ് ബീറ്റ് ചിത്രമായിരുന്നിട്ട് കൂടെ മോശമല്ലാത്ത കലക്ഷന്‍ ഷട്ടര്‍ നേടി. അന്യനാട്ടുകാര്‍ക്കും ഇഷ്ടപ്പെട്ട ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. ഒത്തിരി പുരസ്‌കാരങ്ങളും ചിത്രം നേടിയെടുത്തു.

മലയാളികളെ ഞെട്ടിച്ച, പ്രതീക്ഷിക്കാത്ത ചില വിജയ ചിത്രങ്ങള്‍

മലയാളത്തെ സംബന്ധിച്ച് പ്രതീക്ഷകള്‍ തെറ്റിച്ച ഏറ്റവും ആദ്യത്തെ ചിത്രം നി കൊ ഞാ ചാ ആണെന്ന് പറയാം. പേര് കൊണ്ട് തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം ന്യൂ ജനറേഷന്‍ ട്രന്റിനും തുടക്കം കുറിച്ചു. 2013 ജനുവരി 4 നാണ് ചിത്രം റിലീസ് ചെയ്തത്. നവാഗതനായ ഗിരീഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ സണ്ണി വെയിന്‍, സഞ്ജു ശിവറാം, പാര്‍വ്വതി നായര്‍, സിജ റോസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

English summary
Here, we are going to list some of the recent Malayalam films which came in without much hype but emerged as a sleeper hit at the box-office. Take a look.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam