»   » പരോളുണ്ട്, കമ്മാരസംഭവമുണ്ട്, രണവുമുണ്ട്, ഏപ്രിലില്‍ തിയേറ്ററുകളിലേക്കെത്തുന്ന സിനിമകളിതാ!

പരോളുണ്ട്, കമ്മാരസംഭവമുണ്ട്, രണവുമുണ്ട്, ഏപ്രിലില്‍ തിയേറ്ററുകളിലേക്കെത്തുന്ന സിനിമകളിതാ!

Written By:
Subscribe to Filmibeat Malayalam

അവധിക്കാലം ലക്ഷ്യമാക്കി നിരവധി സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താനൊരുങ്ങുന്നത്. കൃത്യമായ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ലെങ്കിലും വ്യത്യസ്തമായ കുറേ ചിത്രങ്ങളാണ് ഒരുങ്ങുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളും ഈ ലിസ്റ്റിലുണ്ട്. മമ്മൂട്ടിയും പൃഥ്വിരാജും ദിലീപും ടൊവിനോ തോമസും ബിജു മേനോനും ജയറാമുമൊക്കെ സിനിമയുമായി ഇത്തവണ എത്തുന്നുണ്ട്.

മോഹന്‍ലാലിനെ സാക്ഷിയാക്കി പൊതുവേദിയില്‍ ജയറാമിന്റെ വെല്ലുവിളി, വീഡിയോ വൈറല്‍!

ബോക്സോഫീസില്‍ ആരാവും ഇത്തവണ വിജയിക്കുന്നതെന്നറിയാനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. ബിഗ് റിലീസടക്കം ഒത്തിരി സിനിമകളാണ് ആരാധകരെ കാത്തിരിക്കുന്നത്. ഏപ്രിലില്‍ തിയേറ്ററുകളിലേക്കെത്തുന്ന ചിത്രങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

മമ്മൂട്ടിയുടെ പരോള്‍

നവാഗതനായ ശരത് സന്ദിത്തും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന ചിത്രമാണ് പരോള്‍. ഇനിയയും മിയയുമാണ് ചിത്രത്തിലെ നായികമാര്‍. അജിത്ത് പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. സംഭവകഥയെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കിയത്. ചിത്രത്തിന്‍രെ പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഏപ്രില്‍ അഞ്ചിന് സിനിമ റിലീസ് ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് നേരത്തെ പുറത്തുവന്നത്. സെന്‍സറിംഗ് പൂര്‍ത്തിയാവത്തതിനെത്തുടര്‍ന്നാണ് റിലീസ് മാറ്റിയത്.

ബിജു മേനോന്റെ ഒരായിരം കിനാക്കളാല്‍

പ്രമോദ് മോഹന്‍ സംവിധാനം ചെയ്യുന്ന ഒരായിരം കിനാക്കളാല്‍ എന്ന സിനിമയും ഏപ്രില്‍ മാസത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നുണ്ട്. നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ചിത്രം ഏപ്രില്‍ 6ന് തിയേറ്ററുകളിലേക്കെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ശ്രീരാം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. ആദ്യ വാരത്തില്‍ തന്നെ എന്തായാലും ബിജു മേനോനും സംഘവും തിയേറ്ററുകളിലേക്കെത്തും. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്.

ദിലീപിന്റെ കമ്മാരസംഭവം

രാമലീലയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ചിത്രമാണ് കമ്മാരസംഭവം. സിനിമാജീവിതത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രവുമായാണ് ഇത്തവണ ദിലീപിന്‍റെ വരവ്. പ്രഖ്യാപനം മുതല്‍ ഈ ചിത്രം വാര്‍ത്തകളിലിടം നേടിയിരുന്നു. നമിത പ്രമോദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൃത്യമായ റിലീസ് തീയതി പുറത്തുവന്നിട്ടില്ലെങ്കിലും വിഷുവിന സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നാണ് ദിലീപ് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്‍റെ ഒാഡിയോ ലോഞ്ച് നടത്തിയത്.

പൃഥ്വിയുടെ സിനിമ

നവാഗതനായ നിര്‍മ്മല്‍ സഹദേവും പൃഥ്വിരാജും ഒരുമിച്ചെത്തിയ ചിത്രമായ രണവും വിഷുവിന് തിയേറ്ററുകളിലേക്കെത്തുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം കംപ്ലീറ്റ് ആക്ഷന്‍ ചിത്രവുമായി എത്തുകയാണ് പൃഥ്വി. ചിത്രത്തിന്‍രെ കൂടുതല്‍ ഭാഗങ്ങളും അമേരിക്കയില്‍ വെച്ചാണ് ചിത്രീകരിച്ചത്.

മഞ്ജു വാര്യരുടെ മോഹന്‍ലാല്‍

മഞ്ജു വാര്യരും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മോഹന്‍ലാലും ഈ മാസം റിലീസ് ചെയ്യുന്നുണ്ട്. മോഹന്‍ലാല്‍ ആരാധികയായാണ് മഞ്ജു വാര്യര്‍ എത്തുന്നത്. മീനുക്കുട്ടിയായി മഞ്ജു എത്തുമ്പോള്‍ സേതുമാധവനായി ഇന്ദ്രജിത്ത് എത്തുന്നു. വിഷു ലക്ഷ്യമാക്കിയാണ് സിനിമയും നീങ്ങുന്നത്.

റിമയുടെ ആഭാസം

ജുബിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്ത ആഭാസവും ഈ മാസത്തില്‍ റിലീസ് ചെയ്യുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍, അലന്‍സിയര്‍, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അടുത്തിടെയായിരുന്നു സിനിമയുടെ ട്രെയിലര്‍ എത്തിയത്.

ടൊവിനോ തോമസിന്റെ തീവണ്ടി

ഫെലിനി ടിപി സംവിധാനം ചെയ്യുന്ന തീവണ്ടിയുമായാണ് ടൊവിനോ തോമസ് എത്തുന്നത്. ഈ സിനിമയും വിഷുവിന് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്താണ് ഈ ചിത്രവും ഒരുക്കിയിട്ടുള്ളത്.

ജയറാമിന്റെ പഞ്ചവര്‍ണ്ണതത്ത

ജയറാമിനെയും കുഞ്ചാക്കോ ബോബനെയും പ്രധാന കഥാപാത്രങ്ങളാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവര്‍ണ്ണതത്ത, ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചത്.

English summary
Malayalam Movies To Watch Out For In April 2018

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X