»   » ആദിയുണ്ട്, സ്ട്രീറ്റ്‌ലൈറ്റുണ്ട്, ഈടയുണ്ട്, കര്‍ബണുണ്ട്... ഈ ജനുവരി ആര്‍ക്കൊപ്പമാവും??

ആദിയുണ്ട്, സ്ട്രീറ്റ്‌ലൈറ്റുണ്ട്, ഈടയുണ്ട്, കര്‍ബണുണ്ട്... ഈ ജനുവരി ആര്‍ക്കൊപ്പമാവും??

Posted By:
Subscribe to Filmibeat Malayalam

അങ്ങനെ പുതിയ വര്‍ഷം പിറന്നു. വളരെ ഏറെ പ്രതീക്ഷകളോടു കൂടെ മലയാള സിനിമകളും റിലീസിന് തയ്യാറായി നില്‍ക്കുന്നു. ക്രിസ്മസ് ആഘോഷങ്ങളെല്ലാം കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത് ന്യൂഇയര്‍ ആഘോഷത്തിന്റെ ഭാഗമായി ഈ ജനുവരിയില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങളിലേക്കാണ്.

വലരെ ഏറെ പ്രതീക്ഷയോടെ എത്തുന്ന പ്രണവിന്റെ ആദിയും മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റും ഉള്‍പ്പടെ ഏഴ് ചിത്രങ്ങളാണ് ഈ ജനുവരിയില്‍ മലയാളത്തില്‍ റിലീസ് ചെയ്യുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം....

ജയറാമിനെ വിസിലടിപ്പിച്ച വീട്ടമ്മയുടെ പ്രകടനം, മറ്റുള്ളവര്‍ക്ക് സമ്മാനം കിട്ടാനാണ് പ്രാര്‍ത്ഥിച്ചത്

ദിവാജിമൂല

ഈ വര്‍ഷം ആദ്യം തിയേറ്ററിലെത്തുന്നത് അനില്‍ രാധാകൃഷ്ണ മേനോന്‍ ഒരുക്കുന്ന ദിവാന്‍ജിമൂല ഗ്രാന്റ്പിക്‌സ് എന്ന ചിത്രമാണ്. കുഞ്ചാക്കോ ബോബന്‍, നൈല ഉഷ, ഹാരിഷ് കണാരന്‍, രാജീവ് പിള്ള, വിനായകന്‍, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ജനുവരി 5 ന് ചിത്രം തിയേറ്ററുകളിലെത്തും

ഈട

ഷെയിന്‍ നിഗവും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഈട. കണ്ണൂര്‍ ശൈലിയില്‍ ഇവിടെ എന്നാണ് ഈട എന്നതിന് അര്‍ത്ഥം. ഛായാഗ്രാഹകന്‍ ബി അജിത്ത് കുമാറിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈട. ഈടയും ജനുവരി 5 നാണ് റിലീസ് ചെയ്യുന്നത്

ദൈവമേ കൈതോഴാം കെ കുമാറാകണം

സലിം കുമാര്‍ വീണ്ടും സംവിധായകന്റെ തൊപ്പിയണിയുന്ന ചിത്രമാണ് ദൈവമേ കൈതൊഴാം കെ കുമാറാകണം. അതുമൊരു വാണിജ്യ ചിത്രത്തിന് വേണ്ടി. ജയറാം കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്ത്രതില്‍ അനുശ്രീ, ഹരിശ്രീ അശോകന്‍, നെടുമുടി വേണു, ശ്രീനിവാസന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. ജനുവരി 12 ന് ചിത്രം റിലീസ് ചെയ്യും.

സ്ട്രീറ്റ് ലൈറ്റ്

ഏറെ പ്രതീക്ഷയോടെ എത്തുന്ന മമ്മൂട്ടി ചിത്രമാണ് സ്ട്രീറ്റ്‌ലൈറ്റ്. ഛായാഗ്രാഹകനായ ശ്യാംദത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലും മലയാളത്തിലുമായി റിലീസ് ചെയ്യുന്ന ചിത്രം ജനുവരി 26, റിപ്പബ്ലിക് ദിനത്തില്‍ തിയേറ്ററുകളിലെത്തും

ആദി

മമ്മൂട്ടിയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി അതേ ദിവസം പ്രണവ് മോഹന്‍ലാലിന്റെ ആദിയും റിലീസ് ചെയ്യും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് അമിത പ്രതീക്ഷയാണുള്ളത്.

ശിക്കാറി ശംഭു

ദിവാന്‍ജിമൂല കൂടാതെ മറ്റൊരു ചിത്രം കൂടെ ചാക്കോച്ചന് ഈ മാസം റിലീസ് ചെയ്യുന്നുണ്ട്, സുദീപ് സംവിധാനം ചെയ്യുന്ന ശിക്കാരി ശംഭു. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ശിവദ, അല്‍ഫോണ്‍സ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ജനുവരി അവസാനം ചിത്രം തിയേറ്ററുകളിലെത്തും

കാര്‍ബണ്‍

മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍. മംമ്ത മോഹന്‍ദാസും ഫഹദ് ഫാസിലുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഈ മാസം അവസാനം കാര്‍ബണും റിലീസ് ചെയ്യും

English summary
Now, we have stepped into a new year and the month of January is all set to witness the arrival of some promising Malayalam movies. The new set of Malayalam movies are all set for a release and each week of this month will pave way for the entry of some big movies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X