For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയ്‌ക്കൊപ്പമുളള സീനില്‍ ചെറുതായി പതറി, അദ്ദേഹം അന്ന് ചെയ്തത്, തുറന്നുപറഞ്ഞ് ഇനിയ

  |

  മലയാളത്തിലും തമിഴിലുമായി വര്‍ഷങ്ങളായി തിളങ്ങിനില്‍ക്കുന്ന താരമാണ് നടി ഇനിയ. അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമറസ് വേഷങ്ങളിലും ഇനിയ എത്തി. തെലുങ്ക്, കന്നഡ ഭാഷകളിലും നടി തന്‌റെ കരിയറില്‍ അഭിനയിച്ചിരുന്നു. 2011ല്‍ പുറത്തിറങ്ങിയ വാഗെെ സൂഡ വാ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇനിയ ശ്രദ്ധിക്കപ്പെട്ടത്. സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുളള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടിക്ക് ലഭിച്ചു. പിന്നീട് നിവിന്‍ പോളി നായകനായ ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം പോലുളള സിനിമകളിലൂടെ മോളിവുഡിലും സജീവമായി താരം. ലാല്‍ നായക വേഷത്തില്‍ എത്തിയ അയാള്‍ എന്ന ചിത്രവും നടിയുടെതായി ശ്രദ്ധിക്കപ്പെട്ടു.

  iniya-mammootty

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട് ഇനിയ. പരോള്‍, പുത്തന്‍ പണം, മാമാങ്കം തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളില്‍ നടി അഭിനയിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്ത പുത്തന്‍ പണത്തില്‍ സുന്ദരി എന്ന കഥാപാത്രമായാണ് ഇനിയ എത്തിയത്. നിത്യാനന്ദ ഷേണോയ് എന്ന കാസര്‍ഗോഡ് ഭാഷ സംസാരിക്കുന്ന ആളായി മമ്മൂട്ടി എത്തിയ സിനിമ കൂടിയാണ് പുത്തന്‍പണം. ക്രൈം ത്രില്ലറായി ഇറങ്ങിയ മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളില്‍ അത്ര വിജയമായിരുന്നില്ല. അതേസമയം പുത്തന്‍പണം ചിത്രീകരണത്തിനിടെ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് പറയുകയാണ് ഇനിയ. ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഇനിയ സംസാരിച്ചത്.

  മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമായി കാണുന്ന ഒരാളാണ് താന്‍ എന്ന് നടി പറയുന്നു. പുത്തന്‍പണം സമയത്ത് മെഗാസ്റ്റാറിനൊപ്പം അഭിനയിക്കുമ്പോള്‍ ടെന്‍ഷനടിച്ച് പതറിപ്പോയതിനെ കുറിച്ചാണ് ഇനിയ പറഞ്ഞത്. മമ്മൂക്കയുടെ അടുത്ത് നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഇനിയ പറയുന്നു. പ്രൊഫഷണല്‍ ആക്ടിംഗ്, സെറ്റിലെ എല്ലാവരോടുമുളള പെരുമാറ്റം, ലൈഫില്‍ മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമായി കാണുന്ന ഒരാളാണ് ഞാന്‍. പുതിയ ആള്‍ക്കാര്‍ക്ക് സ്‌പേസ് കൊടുക്കുന്ന ഒരാളാണ് മമ്മൂക്ക.

  വിവാഹജീവിതത്തില്‍ അനുഭവിച്ച വിഷമങ്ങള്‍ മാത്രമാണ് അവള്‍ മറച്ചുവെച്ചത്, കല്‍പ്പനയെ കുറിച്ച് അമ്മയും ശ്രീമയിയും

  പുത്തന്‍ പണത്തിന്‌റെ ചിത്രീകരണ വേളയില്‍ മമ്മൂക്കയോടൊപ്പമുളള ഒരു സീനില്‍ ടെന്‍ഷന്‍ കാരണം ഞാന്‍ ചെറുതായൊന്ന് പതിറിയിരുന്നു. മമ്മൂക്കയാണ് അന്ന് എന്നെ കൂള്‍ ആക്കിയത്. സെറ്റില്‍ തമാശകളും സിനിമ അനുഭവങ്ങളും പങ്കുവെക്കാറുണ്ട് മമ്മൂക്ക, അഭിമുഖത്തില്‍ ഇനിയ പറഞ്ഞു.
  അതേസമയം മാമാങ്കമാണ് മമ്മൂട്ടിക്കൊപ്പം നടി ഒടുവില്‍ അഭിനയിച്ച ചിത്രം. മാമാങ്കത്തില്‍ ഉണ്ണിനീലി എന്ന പ്രാധാന്യമുളള കഥാപാത്രമായാണ് ഇനിയ എത്തിയത്. നടിയുടെ കരിയറില്‍ ലഭിച്ച വലിയ അവസരങ്ങളില്‍ ഒന്നായിരുന്നു മാമാങ്കം. ഇനിയയ്ക്ക് പുറമെ പ്രാചി ടെഹ്ലാന്‍, അനു സിത്താര, കനിഹ ഉള്‍പ്പെടെയുളള താരങ്ങളും മാമാങ്കത്തില്‍ നായികമാരായി എത്തി. സിനിമയിലെ പ്രകടനത്തിന് രാമു കാര്യാട്ട് അവാര്‍ഡ്‌സില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നടിക്ക് ലഭിച്ചിരുന്നു. 2019ല്‍ വന്ന മാമാങ്കം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങി.

  മാമാങ്കത്തില്‍ ഇനിയ അഭിനയിച്ച മൂക്കുത്തി ഗാനരംഗവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രാചി ടെഹ്ലാനാണ് ഇനിയയ്‌ക്കൊപ്പം ഗാന രംഗത്തില്‍ എത്തിയത്. കന്നഡത്തില്‍ ദ്രോണ എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്തത്. കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്‌റെ നായികയായാണ് ഇനിയ അഭിനയിച്ചത്. തമിഴില്‍ കോഫി, കളേഴേസ് എന്നീ ചിത്രങ്ങളാണ് ഇനിയയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഐറ്റം ഡാന്‍സുകളുമായും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിട്ടുണ്ട് നടി. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുളള താരത്തിന്‌റെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറലാകാറുണ്ട്. വേറിട്ട ഫോട്ടോഷൂട്ടുകളുമായി എപ്പോഴും എത്താറുണ്ട് നടി. ഇനിയയ്ക്ക് പുറമെ സഹോദരി സ്വാതിയും അഭിനയ രംഗത്ത് സജീവമാണ്. നിരവധി ടിവി ഷോകളിലും സ്‌റ്റേജ് ഷോകളിലും ഭാഗമായി എത്തിയിട്ടുണ്ട് ഇനിയ.

  John Brittas about why Mammootty not get Padma Bhushan

  നല്ല കുപ്പായമൊക്കെ ഇട്ട് കല്യാണ വീട്ടില്‍ നില്‍ക്കുമ്പോഴാകും ആ വിളി വരുക, അനുഭവം പറഞ്ഞ് ഇന്ദ്രന്‍സ്‌

  Read more about: mammootty iniya
  English summary
  mamangam actress iniya reveals the tension she felt during acting with mammootty in puthanpanam movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X