For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയെന്ന നടനെ വിലയിരുത്തുമ്പോള്‍! തന്നിലെ അഭിനേതാവിനെക്കുറിച്ച് മെഗാസ്റ്റാര്‍ പറഞ്ഞത്? കാണൂ!

  |

  മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മമ്മൂട്ടി. വില്ലനായി തുടക്കം കുറിച്ച് പിന്നീട് മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറുകയായിരുന്നു ഈ താരം. ഇന്നിപ്പോള്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തിയുള്ള സിനിമകളെക്കുറിച്ച് ചിന്തിക്കാന്‍ വയ്യെന്ന് സ്ഥിതിവിശേഷമാണ്. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസമായി തന്നിലേക്ക് ആവാഹിച്ചാണ് അദ്ദേഹം മുന്നേറുന്നത്. കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചില്ലറ വിമര്‍ശനങ്ങളല്ല അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവിനും ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  പേരന്‍പും യാത്രയും പ്രേക്ഷക ഹൃദയത്തില്‍ ഇടംനേടിയിരുന്നു. മമ്മൂട്ടിക്കല്ലാതെ മറ്റൊരു താരത്തിനും ഈ കഥാപാത്രത്തെ ഇത്രയധികം മനോഹരമാക്കാനാവില്ലെന്നായിരുന്നു സംവിധാകരും പറഞ്ഞത്. അദ്ദേഹത്തിന്‍രെ ഡേറ്റിനായി എത്ര വേണമെങ്കിലും കാത്തിരിക്കാമെന്നും സംവിധായകര്‍ വ്യക്തമാക്കിയിരുന്നു. റിലീസിന് മുന്‍പ് തന്നെ മികച്ച നിരൂപകപ്രശംസയായിരുന്നു പേരന്‍പിന് ലഭിച്ചത്. നിരവധി ചലച്ചിത്ര മേളകളില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. വൈഎസ് രാജശേഖര റെഡ്ഡിയുടെ പദയാത്രയെ അടിസ്ഥാനമാക്കിയൊരുക്കിയ പേരന്‍പിലൂടെയാണ് അദ്ദേഹം തെലുങ്കിലേക്ക് എത്തിയത്. മമ്മൂട്ടിയെല്ല വൈഎസ്ആറിനെയാണ് തങ്ങള്‍ കണ്ടതെന്നായിരുന്നു തെലുങ്ക് ജനത സാക്ഷ്യപ്പെടുത്തിയത്.

  മമ്മൂട്ടിയുടെ അഭിനയം

  മമ്മൂട്ടിയുടെ അഭിനയം

  ഭാവപ്പകര്‍ച്ചയിലൂടെ നിരവധി തവണ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട് മമ്മൂട്ടി. കഥാപാത്രത്തെ മനോഹരമാക്കുന്നതിനായി അങ്ങേയറ്റ പ്രയത്‌നങ്ങളാണ് അദ്ദേഹം നടത്താറുള്ളത്. വൈകാരിക രംഗങ്ങളുമായി താരമെത്തുമ്പോഴൊക്കെ ആരാധകരും അദ്ദേഹത്തിനൊപ്പം സഞ്ചരിക്കാറുണ്ട്. മാസ്സായാലും ക്ലാസായാലും എല്ലാതരം കഥാപാത്രത്തെയും അദ്ദേഹം അനായാസേന അവതരിപ്പിക്കാറുണ്ട്. നാല് പതിറ്റാണ്ടിലെത്തി നില്‍ക്കുന്ന സിനിമാജീവിതം ഇന്നും വിജയകരമായി മുന്നേറുകയാണ്.

  നടനെന്ന നിലയില്‍ സംതൃപ്തി

  നടനെന്ന നിലയില്‍ സംതൃപ്തി

  അഭിനേതാവെന്ന നിലയില്‍ സംതൃപ്തനാണ് താനെങ്കിലും എങ്ങനെ ഇംപ്രൂവ് ചെയ്യാമെന്നാണ് ഓരോ തവണയും താന്‍ ചിന്തിക്കാറുള്ളതെന്ന് താരം പറയുന്നു. അഭിനയപ്രാധാന്യമുള്ള ചില വേഷങ്ങള്‍ തനിക്ക് ലഭിച്ചുവെന്നും അക്കാര്യത്തില്‍ അല്‍പ്പം സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറയുന്നു. യാത്രയുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. തന്റെ അഭിനയം ഇനിയും നന്നാക്കണമെന്നാണ് എപ്പോഴും തോന്നാറുള്ളത്.

   ഒരുവട്ടം കഴിഞ്ഞാല്‍

  ഒരുവട്ടം കഴിഞ്ഞാല്‍

  താനഭിനയിച്ച സിനിമ ഒരുപ്രാവശ്യം കണ്ടുകഴിഞ്ഞാല്‍ പിന്നെ താന്‍ കാണാറില്ലെന്നും മെഗാസ്റ്റാര്‍ പറയുന്നു. തനിക്കെന്തോ ചമ്മല്‍ പോലെയാണ് തോന്നാറുള്ളത്. പല കഥാപാത്രങ്ങള്‍ കാണുമ്പോഴും ഇനിയും നന്നാക്കാമായിരുന്നുവെന്ന് തോന്നാറുണ്ടെന്നും അദ്ദേഹം പറയുന്നു. ഒന്നില്‍ക്കൂടുതല്‍ തവണ സിനിമ കാണാന്‍ നിന്നാല്‍ തനിക്ക് ചമ്മലാണെന്നും അദ്ദേഹം പറയുന്നു.

  പരീക്ഷണങ്ങളോട് താല്‍പര്യം

  പരീക്ഷണങ്ങളോട് താല്‍പര്യം

  അഭിനേതാവെന്ന നിലയില്‍ പരീക്ഷണങ്ങള്‍ക്ക് വിധേയനാവുന്നതിനോട് താല്‍പര്യമുള്ളയാളാണ് താനെന്നും അദ്ദേഹം പറയുന്നു. പലരും തന്നെ വെച്ച് പരീക്ഷണങ്ങളാണ് നടത്താറുള്ളതും. പരീക്ഷണ സിനിമകളോടും നവാഗത ചിത്രങ്ങളോടുമൊക്കെ പോസിറ്റീവായി പ്രതികരിക്കുന്ന മെഗാസ്റ്റാറിന്റെ നിലപാടിനെക്കുറിച്ച് വാചാലരായി നിരവധി പേരെത്തിയിരുന്നു. പരിചയസമ്പരന്നരും മുന്‍നിര ബ്രാന്‍ഡുമെന്ന തരത്തിലുള്ള നിബന്ധനകളൊന്നും തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

  മാതൃകയായി നില്‍ക്കുന്നത്

  മാതൃകയായി നില്‍ക്കുന്നത്

  മറ്റ് താരങ്ങള്‍ക്ക് മാതൃകയായി നില്‍ക്കുന്നയാളാണ് മമ്മൂട്ടി. സിനിമയിലായാലും ജീവിതത്തിലായാലും അദ്ദേഹം മാതൃകയാക്കിയവരും നിരവധിയാണ്. എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കണമെന്ന് അദ്ദേഹം തന്നെ ഉപദേശിച്ചിരുന്നതായും ഇന്നും അത് കൃത്യമായി പാലിക്കുന്നതിനെക്കുറിച്ചും നിവിന്‍ പോളി തുറന്നുപറഞ്ഞിരുന്നു. കുട്ടൂകാര്‍ക്കൊപ്പം മാത്രമല്ല കുടുംബത്തിനൊപ്പവും യാത്ര പോവണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. നമ്മളെ പ്രതീക്ഷിച്ച് കഴിയുന്ന അവരെ നിരാശപ്പെടുത്തരുതെന്നായിരുന്നു താരം പറഞ്ഞത്.

   യുവതലമുറയ്ക്ക് പ്രചോദനം

  യുവതലമുറയ്ക്ക് പ്രചോദനം

  അഭിനയമോഹികള്‍ക്കുള്ള പാഠപുസ്തകമായും മമ്മൂട്ടിയെ വിശേഷിപ്പിക്കാറുണ്ട്. സിനിമയിലെ തുടക്കകാലത്ത് തനിക്ക് പറ്റിയ തെറ്റുകളെക്കുറിച്ചും മോശം അനുഭവത്തെക്കുറിച്ചുമൊക്കെ അദ്ദേഹം നേരത്തെ തുറന്നുപറഞ്ഞിരുന്നു. മനസ്സ് മാത്രമല്ല ശരീരവും അഭിനയത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ് അദ്ദേഹം. 67 ന്റെ ചെറുപ്പവുമായാണ് അദ്ദേഹം ഇപ്പോള്‍ നില്‍ക്കുന്നത്. അദ്ദേഹത്തിന്റെ ഗ്ലാമറിന് പിന്നിലെ രഹസ്യത്തെക്കുറിച്ചായിരുന്നു പലരും ചോദിച്ചത്.യുവതലമുറയ്ക്ക് പല തരത്തിലും പ്രചോദനമേകാറുണ്ട് മമ്മൂട്ടി. ഡാന്‍സ് വഴങ്ങില്ലെന്നറിഞ്ഞിട്ടും അദ്ദേഹം അതിന് മുതിര്‍ന്നതും യുവതലമുറയെ പ്രചോദിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. പറ്റില്ലെന്ന് മറ്റുള്ളവര്‍ വിലയിരുത്തുന്ന കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കരുതെന്നും താരം പറഞ്ഞിരുന്നു.

  English summary
  Mammootty about his acting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X