»   » റെക്കോര്‍ഡുകളില്ലാത്ത നടനല്ല മമ്മൂട്ടി, മോഹന്‍ലാലിന് ഇനി സ്വപ്‌നം കാണാനാകില്ല ഈ റെക്കോര്‍ഡുകള്‍!

റെക്കോര്‍ഡുകളില്ലാത്ത നടനല്ല മമ്മൂട്ടി, മോഹന്‍ലാലിന് ഇനി സ്വപ്‌നം കാണാനാകില്ല ഈ റെക്കോര്‍ഡുകള്‍!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നതിലാണ്. ഇതേ റെക്കോര്‍ഡുകളുടെ പേരില്‍ ഇവരുടേയും ഫാന്‍സുകള്‍ തമ്മിലുള്ള പോരാട്ടവും ശക്തമായിരിക്കുകയാണ്. ഇതിന്റെ പേരില്‍ ഫാന്‍സ് പരസ്പരം കരിവാരിത്തേക്കാനും കളിയാക്കാനും തുടങ്ങിയിരിക്കുന്നു.

പലരും ഉപേക്ഷിച്ച മോഹന്‍ലാല്‍ ചിത്രം തലയില്‍ കെട്ടിവച്ചു, ഫ്‌ളാഷ് വരുത്തിയത് വലിയ ബാധ്യത...

സിനിമ ലോകം വാഴ്ത്തിപ്പാടിയ ക്ലാസ് വില്ലനെ ആരാധകര്‍ കൈവിട്ടു! എവിടെയാണ് വില്ലന് തെറ്റിയത്?

മലയാള സിനിമയില്‍ നിരവധി റെക്കോര്‍ഡുകള്‍ മോഹന്‍ലാല്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. മമ്മൂട്ടിയുടെ റെക്കോര്‍ഡുകളും മോഹന്‍ലാല്‍ തകര്‍ത്തതോടെ ഒരു റെക്കോര്‍ഡുകള്‍ പോലും ഇല്ലാത്ത സൂപ്പര്‍ സ്റ്റാര്‍ എന്ന റെക്കോര്‍ഡ് മമ്മൂട്ടി ചാര്‍ത്തുകയും ചെയ്തു. എന്നാല്‍ മോഹന്‍ലാലിന് സ്വപ്‌നം പോലും കാണാന്‍ പറ്റാത്ത റെക്കോര്‍ഡുകള്‍ മമ്മൂട്ടി സ്വന്തമാക്കുന്നു എന്നതാണ് ഏറെ കൊതുകം.

റെക്കോര്‍ഡ് ഇല്ലാത്തതിന്റെ റെക്കോര്‍ഡ്

കേരളത്തില്‍ നിന്നും ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ നേടുന്ന ചിത്രമെന്ന് റെക്കോര്‍ഡ് നിലവില്‍ മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിനായിരുന്നു. എന്നാല്‍ വില്ലന്റെ റിലീസോടെ ആ റെക്കോര്‍ഡ് മോഹന്‍ലാലിന് സ്വന്തമായി ഇതോടെയാണ് റെക്കോര്‍ഡ് ഇല്ലാത്തതിന്റെ റെക്കോര്‍ഡ് മമ്മൂട്ടിക്കാണെന്ന് മോഹന്‍ലാല്‍ ഫാന്‍സ് കളിയാക്കാന്‍ തുടങ്ങിയത്.

ചില അപൂര്‍വ്വ റെക്കോര്‍ഡുകള്‍

എന്നാല്‍ മമ്മൂട്ടിയ്ക്ക് ഇപ്പോഴും ചില റെക്കോര്‍ഡുകള്‍ സ്വന്തമായുണ്ട്. അത് ബോക്‌സ് ഓഫീസിലെ മാറി മറിയുന്ന കളക്ഷന്‍ റെക്കോര്‍ഡുകളല്ല. മോഹന്‍ലാല്‍ എന്ന നടന് രണ്ടാമനായി മാറാന്‍ മാത്രം സാധിക്കുന്ന റെക്കോര്‍ഡുകള്‍. കഴിഞ്ഞ ദിവസം ഒരു പുതിയ റെക്കോര്‍ഡ് കൂടെ സ്വന്തം പേരിലാക്കാന്‍ ഒരുങ്ങുകയാണ് മമ്മൂട്ടി.

അന്യഭാഷ ചിത്രത്തിലുടെ ദേശീയ പുരസ്‌കാരം

മികച്ച നടനുള്ള ദേശീയ പുരസ്‌കാരങ്ങളുടെ എണ്ണത്തില്‍ മോഹന്‍ലാലിനേക്കാള്‍ ഒരു പടി മുന്നിലാണ് മമ്മൂട്ടിയുടെ സ്ഥാനം. അതിലുപരി അന്യഭാഷ ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ ആദ്യ നടന്‍ എന്ന റെക്കോര്‍ഡ് മമ്മൂട്ടി സ്വന്തമാണ്. ഇംഗ്ലീഷില്‍ ഒരുക്കിയ ഡോ ബാബാസാഹേബ് അംബേദ്കറാണ് മമ്മൂട്ടിക്ക് ആ റെക്കോര്‍ഡിന് വഴി ഓരുക്കിയത്.

റിലീസ് ചെയ്യാത്ത സിനിമയിലെ മികച്ച നടന്‍

1999ല്‍ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്നാം തവണയും നേടിക്കൊടുത്ത ചിത്രമാണ് ഡോ ബാബാസാഹേബ് അംബേദ്കര്‍. ഇന്ത്യന്‍ ഭരണ ഘടനയുടെ ശില്പിയായ അംബേദ്കറുടെ കഥ പറഞ്ഞ ചിത്രം ചില വിവാദങ്ങളുടെ പേരില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ സാധിച്ചിട്ടില്ല.

ആദ്യ ഷോ

ഫാന്‍സ് ഷോകള്‍ പല സമയങ്ങില്‍ സംഘടിപ്പിക്കാറുണ്ടെങ്കില്‍ ഒരു ദിവസത്തിന്റെ തുടക്കത്തില്‍ സിനിമ റിലീസ് ചെയ്തതിന്റെ റെക്കോര്‍ഡ് മമ്മൂട്ടി മാത്രം അവകാശപ്പെട്ടതാണ്. പരുന്ത് എന്ന മമ്മൂട്ടി ചിത്രം റിലീസ് ചെയ്തത് 2008 ജൂലൈ നാലിന് അര്‍ദ്ധരാത്രി 12.01ന് ആയിരുന്നു. ഇനി അതിലും നേരത്തെ ഒരു സിനിമ റിലീസ് ചെയ്യാന്‍ സാധിക്കില്ല.

ലേഡീസ് ഫാന്‍സ് ഷോ

ഫാന്‍ ഷോകളുടെ എണ്ണത്തിലും വില്ലന്‍ പുതിയ റെക്കോര്‍ഡിപ്പോള്‍ മലയാളത്തിലെ എന്നല്ല സിനിമ ചരിത്രത്തിലെ തന്നെ ആദ്യ റെക്കോര്‍ഡിന് ഒരുങ്ങുകയാണ് മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ്. ക്രിസ്തുമസ് റിലീസായി തിയറ്ററിലെത്തുന്ന ചിത്രത്തിന് സ്ത്രീകള്‍ക്ക് മാത്രമായി ഫാന്‍സ് ഷോ സംഘടിപ്പിച്ചിരിക്കുകയാണ് ആരാധകര്‍.

രണ്ടാമന്‍മാര്‍ മാത്രം

ഇനിയും ആര്‍ക്കും ഈ നേട്ടങ്ങളൊക്കെ സ്വന്തമാക്കാം. പക്ഷെ അവരെല്ലാം രണ്ടാമന്മാരാകുമെന്ന് മാത്രം. കാരണം ഇതെല്ലാം തിരുത്താന്‍ സാധിക്കാത്ത റെക്കോര്‍ഡാണ്. നാഷ്ണല്‍ അവാര്‍ഡുകളുടെ എണ്ണത്തില്‍ മറികടക്കാന്‍ സാധിച്ചേക്കും. പക്ഷെ അപ്പോഴും അന്യഭാഷ ചിത്രം എന്ന വിശേഷണം അത് അങ്ങനെ തന്നെ കിടക്കും ഈ റെക്കോര്‍ഡുകളുടെയെല്ലാം കാര്യത്തില്‍ അങ്ങനെ തന്നെയാണ്.

English summary
Mammootty had some unbeatable records in his career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam