»   » സുരേഷ് ഗോപിക്ക് പകരമെത്തിയ മമ്മൂട്ടി!!! അതിഥി വേഷവും പൊളിച്ചടുക്കി... നായകനൊപ്പം മാസ് താരം!

സുരേഷ് ഗോപിക്ക് പകരമെത്തിയ മമ്മൂട്ടി!!! അതിഥി വേഷവും പൊളിച്ചടുക്കി... നായകനൊപ്പം മാസ് താരം!

Posted By: Karthi
Subscribe to Filmibeat Malayalam

ഷാജി കൈലാസ് എന്ന സംവിധായകന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു നരസിംഹം. നായക സംങ്കല്‍പ്പത്തിന്റെ പൂര്‍ണതയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ച പൂവള്ളി ഇന്ദുചൂഡന്‍ എന്ന കഥാപാത്രം. അതിഭാവുകത്വമുള്ള നിരവധി കഥാപാത്രങ്ങളെ മലയാളത്തിന് പരിചയപ്പെടുത്തിയ രഞ്ജിത്ത് ആയിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. 

ഒരു കഥാപാത്രത്തെ ആദ്യം നിശ്ചയിച്ച നടനില്‍ നിന്ന് മാറി മറ്റൊരാള്‍ക്ക് കൊടുക്കുന്നത് മലയാളത്തില്‍ ആദ്യത്തെ സംഭവമല്ല. അങ്ങനെ പകരമെത്തുന്ന താരങ്ങള്‍ ആ വേഷം അവിസ്മരണീയമാക്കിയ ചരിത്രങ്ങളുമുണ്ട്. മമ്മൂട്ടിക്ക് വേണ്ടി എഴുതിയ കഥാപാത്രങ്ങളെ സുരേഷ് ഗോപി അവതരിപ്പിച്ച് സൂപ്പര്‍ ഹിറ്റാക്കിയ ചിരിത്രവും ഉണ്ട്. അതില്‍ പ്രധാനപ്പെട്ടതായിരുന്നു ഏലവ്യനും കമ്മീഷണറും. 

നന്ദഗോപാല്‍ മാരാര്‍ എന്ന നരി

നരി എന്ന് വിളിപ്പേരുള്ള നന്ദഗോപാല്‍ മാരാര്‍ എന്ന സുപ്രീം കോര്‍ട്ട് വക്കീലിന്റെ കഥാപാത്രം നരസിംഹത്തിലെ പ്രധാന ആകര്‍ഷണം തന്നെയാണ്. മൂന്ന് സീനുകളില്‍ മാത്രമെത്തുന്ന ആ അതിഥി വേഷം പക്ഷെ പ്രേക്ഷകര്‍ ഇപ്പോഴും നെഞ്ചോട് ചേര്‍ക്കുന്നു.

ഷാജി കൈലാസിന്റെ താല്പര്യം

സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത എഫ്‌ഐആര്‍ എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെയായിരുന്നു നരസിംഹം ചിത്രീകരിച്ചത്. ചിത്രത്തിലെ നന്ദഗോപാല്‍ മാരാര്‍ എന്ന വക്കീലായി സുരേഷ് ഗോപിയായിരുന്നു ഷാജി കൈലാസിന്റെ മനസില്‍ ഉണ്ടായിരുന്നത്.

രഞ്ജിത്തും മോഹന്‍ലാലും

സുരേഷ് ഗോപിക്ക് പകരം ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയെ വേണമെന്നായിരുന്നു രഞ്ജിത്തിന്റേയും മോഹന്‍ലാലിന്റേയും താല്പര്യം. ജീവിതത്തിലും മമ്മൂട്ടി വക്കീലായിരുന്നു എന്നതായിരുന്നു മമ്മൂട്ടിയെ ആ കഥാപത്രമേല്‍പ്പിക്കാന്‍ രഞ്ജിത്തിന് പ്രചോദനമായത്.

കത്തിക്കയറിയ നരി

കോടതി മുറയില്‍ കത്തിക്കയറിയ നരിയെ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത്. തീപ്പൊരി ഡയലോഗുമായി നിറഞ്ഞു നിന്ന മമ്മൂട്ടി നരി എന്ന കഥാപാത്രത്തെ ഒരു അതിഥി താരം എന്ന നിലയില്‍ നിന്ന് ഉയര്‍ത്തി മാസ് പരിവേഷം നല്‍കി. നായകനൊപ്പം തന്നെയാന് നരിയെ പ്രേക്ഷകര്‍ കാണുന്നത്.

ഇന്‍ഡസ്ട്രി ഹിറ്റ്

2000ല്‍ പുറത്തിറങ്ങിയ നരസിംഹം അക്കാലത്തെ ഇന്‍ഡസ്ട്രി ഹിറ്റായിരുന്നു. ഒരു മലയാള ചിത്രം ആദ്യമായി 20 കോടി ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ നേടുന്നത് നരസിംഹത്തിലൂടെയായിരുന്നു. അന്ന് ചിന്തിക്കാന്‍ അസാധ്യമായ ഒരു സംഖ്യയായിരുന്നു 20 കോടി.

ഏറ്റവും അധികം റീറിലീസുകള്‍

ഏറ്റവും കൂടുതല്‍ തവണ റീറിലീസ് ചെയ്ത മലയാള ചിത്രം എന്ന ഖ്യാതിയും നരസിംഹത്തിനാണ്. ആരധകര്‍ ആഘോഷമാക്കുന്ന ഈ ചിത്രം തിയറ്ററില്‍ കണ്ട് ആസ്വദിക്കാന്‍ കഴിയാതിരുന്ന ആരാധകര്‍ വിശേഷ ദിവസങ്ങളില്‍ നരസിംഹം വീണ്ടും തിയറ്ററിലെത്തിക്കുന്നുണ്ട്.

ആശീര്‍വാദ് സിനിമാസ്

മലയാളത്തിലെ ആദ്യ 50 കോടി ചിത്രം ദൃശ്യം നിര്‍മിച്ച ആശീര്‍വാദ് സിനിമാസായിരുന്നു നരസിംഹം നിര്‍മിച്ചത്. ആശീര്‍വാദ് സിനിമാസിന്റെ ആദ്യ നിര്‍മാണ സംരംഭമായിരുന്നു നരസിംഹം. ആദ്യം 20 കോടി ചിത്രം എന്ന റെക്കോര്‍ഡോടെയായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ ഈ നിര്‍മാണ കമ്പനിയുടെ തുടക്കം.

English summary
Mammootty replaced Suresh Gopi in Narasimham as Nandhagopal Marar. Writter Renjith and Mohanlal suggest Mammootty for the role Nandagopal Marar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam