twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയുടെ പകര്‍ന്നാട്ടത്തിന് ഏട്ടന്‍ ഫാന്‍സും കൈയ്യടിക്കും! മധുരരാജയ്ക്ക് അടപടലം ട്രോളാണ്! കാണൂ!

    |

    കാത്തിരിപ്പിനൊടുവില്‍ രാജ അവതരിച്ചിരിക്കുകയാണ്. പോക്കിരി രാജയ്ക്ക് ശേഷമുള്ള ഇടവേള അവസാനിപ്പിച്ചാണ് രാജയും സംഘവുമെത്തിയത്. വൈശാഖും ഉദയ് കൃഷ്ണയും മമ്മൂട്ടിയും ഒരുമിച്ചെത്തിയപ്പോള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍. കോടി ക്ലബല്ല പ്രേക്ഷകരുടെ മനസ്സിലാണ് കയറിപ്പറ്റേണ്ടതെന്നും സിനിമയെക്കുറിച്ച് തങ്ങള്‍ തള്ളുന്നില്ലെന്നും ഇഷ്ടമായാല്‍ നിങ്ങള്‍ വാചാലരായിക്കോളൂയെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. മാസ്സും സെന്റിമെന്‍സും റൊമാന്‍സും െൈഫറ്റുമൊക്കെയായി പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി. ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ വിമര്‍ശിച്ചവര്‍ പോലും ഇനി അദ്ദേഹത്തിനായി കൈയ്യടിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ആരാധകര്‍ പറഞ്ഞിരുന്നു.

    68 ലും മമ്മൂട്ടി അത്ഭുതപ്പെടുത്തുന്നുവെന്നും പീറ്റര്‍ ഹെയ്‌ന്റെ വാക്കുകള്‍ അതേ പോലെ തന്നെ യാഥാര്‍ത്ഥ്യമായെന്നും ആരാധകര്‍ പറഞ്ഞിരുന്നു. വിഷു ആഘോഷത്തിന് ഇരട്ടി മധുരവുമായിത്തന്നെയാണ് മമ്മൂട്ടി എത്തിയതെന്നും ആരാധകര്‍ ശരിവെക്കുന്നുണ്ട്. കുട്ടികളും കുടുംബ പ്രേക്ഷകരുമൊക്കെ സിനിമ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നുറപ്പാണെന്ന വിലയിരുത്തലുകളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ആരാധകര്‍ക്ക് ആഘോഷിക്കാന്‍ കൊലമാസ്സായി ആദ്യപകുതിയും, കുടുംബ പ്രേക്ഷകര്‍ക്കായി രണ്ടാം പകുതിയും അതുക്കും മേലെ നില്‍ക്കുന്ന ആക്ഷനുമൊക്കെയായാണ് രാജ എത്തിയിട്ടുള്ളത്. മലയാളത്തിലെ മികച്ച എന്റര്‍ടൈനാറായി രാജ മാറുമെന്നും ആരാധകര്‍ പറയുന്നു. രാജയുടെ റിലീസുമായി ബന്ധപ്പെട്ട് രസകരമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

    നെഗറ്റീവ് പറയാന്‍ അവസരമില്ല

    നെഗറ്റീവ് പറയാന്‍ അവസരമില്ല

    പതിവില്‍ നിന്നും വ്യത്യസ്തമായി വിമര്‍ശകരുടെ വായടിപ്പിച്ചാണ് മമ്മൂട്ടിയും സംഘവും എത്തിയത്. ഫൈറ്റിന്‍െ കാര്യത്തില്‍ മമ്മൂട്ടിക്ക് ഏറ്റുവാങ്ങേണ്ടി വന്ന വിമര്‍ശനങ്ങള്‍ ചില്ലറയായിരുന്നില്ല. ഇക്കയുടെ ഫൈറ്റിനെക്കുറിച്ച് വിമര്‍ശിച്ചവര്‍ പോലും ഇനി അദ്ദേഹത്തിനായി കൈയ്യടിക്കും. ഒരാള്‍ക്ക് പോലും നെഗറ്റീവ് പറയാന്‍ ഇക്ക അവസരം നല്‍കിയില്ലെന്നാണ് ആരാധകരും പറയുന്നത്.

    ഒതുങ്ങി നിന്നോളണം

    ഒതുങ്ങി നിന്നോളണം

    ഒരുങ്ങി വരുമ്പോള്‍ ഒതുങ്ങി നിന്നോളണമെന്നും ഇല്ലെങ്കില്‍ ഒതുക്കി നിര്‍ത്തും തങ്ങളെന്നുമാണ് മമ്മൂട്ടിയുടെ ആരാധകര്‍ പറഞ്ഞത്. കൊലകൊല്ലിയായിത്തന്നെയാണ് രാജ രണ്ടാമതും എത്തിയിട്ടുള്ളത്. ഒതുങ്ങി നിന്നില്ലെങ്കില്‍ രാജ എല്ലാവരേയും ഒതുക്കുമെന്ന മുന്നറിയിപ്പും ആരാധകര്‍ നല്‍കുന്നുണ്ട്.

    ഇക്കയുടെ പകര്‍ന്നാട്ടം

    ഇക്കയുടെ പകര്‍ന്നാട്ടം

    ബോളിവുഡിന്റെ സ്വന്തം താരമായ സണ്ണി ലിയോണപം രാജയ്‌ക്കൊപ്പം എത്തിയിരുന്നു. ഐറ്റം നമ്പറിനായി സണ്ണി ചേച്ചി എത്തുന്നുണ്ടെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. അക്കയുടെ ആട്ടവും ഇക്കയുടെ പകര്‍ന്നാട്ടവുമായി പടം കിടുക്കിയെന്നാണ് ട്രോളര്‍മാരും പറയുന്നത്.

    അന്നേ പറഞ്ഞതല്ലേ?

    അന്നേ പറഞ്ഞതല്ലേ?

    രാജയെക്കുറിച്ച് പറഞ്ഞപ്പോഴൊക്കെ രാജയും പിള്ളേരും ട്രിപ്പിള്‍ സ്‌ട്രോംഗാണെന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരും അത് തന്നെ ശരിവെച്ചിരിക്കുകയാണ്. ഞാനും എന്‍രെ പിള്ളേരും സ്‌ട്രോംഗാ, ട്രിപ്പിള്‍ സ്‌ട്രോംഗെന്നായിരുന്നു രാജ പറഞ്ഞത്.

    ഈ പ്രായത്തിലും എങ്ങനെ സാധിക്കുന്നു

    ഈ പ്രായത്തിലും എങ്ങനെ സാധിക്കുന്നു

    പതിവില്‍ നിന്നും വ്യത്യസ്തമായ രൂപഭാവങ്ങള്‍ മാത്രമല്ല മറ്റ് പ്രത്യേകതകളുമായാണ് ഇത്തവണ മമ്മൂട്ടിയെത്തിയത്. 68 വയസ്സിലും എത്ര കൂളായാണ് അദ്ദേഹം ഫൈറ്റ് ചെയ്യുന്നതെന്ന് പറഞ്ഞായിരുന്നു ആരാധകരും എത്തിയത്. ഈ പ്രായത്തിലും എന്നാ ഒരു എനര്‍ജിയാണേ.

    മമ്മൂക്ക പറഞ്ഞതിനോട് യോജിക്കുന്നു

    മമ്മൂക്ക പറഞ്ഞതിനോട് യോജിക്കുന്നു

    വൈശാഖിനെക്കുറിച്ച് വാചാലനായാണ് മമ്മൂട്ടി എത്തിയത്. തലയിലെ മുടി പോവുന്നതിനനുസരിച്ച് അദ്ദേഹം നന്നായെന്നായിരുന്നു താരത്തിന്റെ ട്രോള്‍. ഒരു വേള്‍ഡ് ക്ലാസ് ടെക്‌നീഷ്യന്‍ ലെവലിലേക്ക് വൈശാഖ് മാറിയിട്ടുണ്ടെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടിരുന്നു. അത് അതേ പോലെ ശരിയായിരിക്കുകയാണ് ഇപ്പോള്‍.

    പ്രതിഭയാണ്, പ്രതിഭാസമാണ്

    പ്രതിഭയാണ്, പ്രതിഭാസമാണ്

    ഫ്‌ളക്‌സിബിലിറ്റിയില്ലെന്നും ഫ്‌ളക്‌സബിളല്ലെന്നും പറഞ്ഞ് ഈ മനുഷ്യനെത്തന്നെയാണോ നിങ്ങള്‍ കളിയാക്കുന്നതെന്നായിരുന്നോ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ ചോദിച്ചത്. വിമര്‍ശകര്‍ പോലും ഇക്കാര്യം അംഗീകരിച്ചിരുന്നുവെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

    ചിന്നയും മനസ്സില്‍ നിറഞ്ഞുനില്‍ക്കും

    ചിന്നയും മനസ്സില്‍ നിറഞ്ഞുനില്‍ക്കും

    നായകന്‍ രാജയാണെങ്കിലും അത് പോലെ തന്നെ ശ്രദ്ധ നേടിയവര്‍ വേറെയുമുണ്ടെന്നും ആരാധകര്‍ പറയുന്നു. ചിന്നയുടെ പ്രാധാന്യമെന്താണെന്ന കാര്യത്തെക്കുറിച്ച് പോക്കിരിരാജ കണ്ടവര്‍ക്ക് മനസ്സിലാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രേക്ഷക മനസ്സില്‍ ചിന്നയും നിറഞ്ഞുനില്‍ക്കുകയാണ്.

     മധുരപ്രതികാരമാണ്

    മധുരപ്രതികാരമാണ്

    ടീസറിനെ വിമര്‍ശിച്ചവര്‍ പോലും ഇപ്പോള്‍ സിനിമ കണ്ട് കൈയ്യടിച്ചിരിക്കുകയാണ്. തട്ടിക്കൂട്ട് പടമാണെന്ന് പറഞ്ഞവരെപ്പോലും ക്യൂവില്‍ നിര്‍ത്തിയാണ് വൈശാഖ് മധുരപ്രതികാരം ചെയ്തിട്ടുള്ളത്.

    ശങ്കറും രാജമൗലിയും

    ശങ്കറും രാജമൗലിയും

    മലയാളത്തിന് ഒരു ശങ്കറും രാജമൗലിയുമൊക്കെ ഉണ്ടെങ്കില്‍ അത് ഈ മുതലുകളാണ് മമ്മൂട്ടിയും, വൈശാഖും. ഇപ്പോളിതാ പ്രേക്ഷകരും ഇത് ശരിവെച്ചുകൊണ്ടിരിക്കുകയാണ്.

    പീറ്റര്‍ ഹെയ്‌നാണ് ക്രഡിറ്റ്

    പീറ്റര്‍ ഹെയ്‌നാണ് ക്രഡിറ്റ്

    67 വയസ്സില്‍ മമ്മൂട്ടിയും 68 വയസ്സില്‍ രജനിയുമൊക്കെ തീപാറും ഫൈറ്റുമായി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ഈ മനുഷ്യനാണ്, എനര്‍ജറ്റിക്കായും റിയലിസ്റ്റിക് എഫക്റ്റായും ഫൈറ്റ് വന്നതിന് പിന്നില്‍ ഈ മനുഷ്യനാണ്, പീറ്റര്‍ ഹെയ്ന്‍.

    വേറെ ലെവലാണ്

    വേറെ ലെവലാണ്

    പുലിമുരുകനിലൂടെ 100 കോടി നേട്ടം സമ്മാനിച്ച് മലയാള സിനിമയെ ചരിത്ര നേട്ടത്തിലെത്തിച്ചു. ഓരോ സിനിമ കഴിയുന്തോറും വൈശാഖിന്‍രെ ലെവലും മാറിക്കൊണ്ടിരിക്കുകയാണെന്നാണ് ട്രോളര്‍മാരും പറയുന്നത്.

    പക്കാ മാസ്സാണെന്നുറപ്പിക്കാം

    പക്കാ മാസ്സാണെന്നുറപ്പിക്കാം

    ടീസറിലൂടെയും ട്രയിലറിലൂടെയും പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന വൈശാഖ് സിനിമ മാസ്സാക്കിയിരിക്കുകയാണ. തുടക്കത്തില്‍ നിരാശയാണെങ്കില്‍ ഇക്കാര്യം ഉറപ്പിക്കാമെന്നാണ് ട്രോളര്‍മാരുടെ സാക്ഷ്യപ്പെടുത്തല്‍. ടീസറിലെ വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തിയായിരുന്നു ട്രെയിലര്‍ എത്തിയത്.

    എന്ത് ചെയ്തിട്ടും കാര്യമില്ല

    എന്ത് ചെയ്തിട്ടും കാര്യമില്ല

    റിലീസ് ചെയ്ത് ആദ്യ ഷോ മുന്നേറുന്നതിനിടയില്‍ത്തന്നെ സിനിമയ്‌ക്കെതിരെ ഡീഗ്രേഡിങ്ങ് ശ്രമങ്ങള്‍ സജീവമായിരുന്നു. സുപ്രധാന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇനിയെന്ത് ചെയ്തിട്ടും കാര്യമില്ലെന്നും പടം കേറി കൊളുത്തിയെന്നുമാണ് ആരാധകര്‍ പറയുന്നത്.

     ഇന്നലെ വരെ

    ഇന്നലെ വരെ

    ഇന്നലെ വരെ വൈശാഖിന്റെ കരിയറിലെ മികച്ച സിനിമയായിരുന്നത് പുലിമുരുകനായിരുന്നു. എന്നാല്‍ രാജയുടെ വരവോടെ അത് മാറിയിരിക്കുകയാണ്. ഇനി ഈ ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം മധുരരാജ എന്നാവും.

    ഇതായിരുന്നു അത്

    ഇതായിരുന്നു അത്

    ഒന്നിനൊന്ന് വ്യത്യസ്തമായ ഫൈറ്റുകളായിരുന്നു എല്ലാമെങ്കിലും മമ്മൂക്ക നിറഞ്ഞാടിയ ഫൈറ്റ് അത് ഇത് തന്നെയായിരുന്നുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പ്രായത്തെപ്പോലും വെല്ലുവിളിച്ചാണ് അദ്ദേഹം ഈ രംഗംത്തില്‍ നിറഞ്ഞാടിയത്.

    കേരളം തന്നെ ധാരാളം

    കേരളം തന്നെ ധാരാളം

    രാജയ്ക്ക് മാസ്സ് കാണിക്കാനായി മധുര വരെ പോകേണ്ട കാര്യമില്ലെന്നും കേരലം തന്നെ അതിന് ധാരാളമെന്നും പ്രേക്ഷകര്‍ പറയുന്നു. മാസ്സും കൊലകൊല്ലിയുമായി എത്തിയ രാജയുടെ മാസ്സിനെ ഏറ്റെടുത്തിരിക്കുകയാണ് എല്ലാവരും.

    ഒരേ ഒരു രാജ

    ഒരേ ഒരു രാജ

    മറ്റൊരു പോക്കിരി രാജയോ പുലിമുരുകനോ അല്ല, ഇത് രാജയാണ്, ഒരേ ഒരു മധുരരാജ. പുലിമുരുകന്‍രെ കോപ്പിയടിയാണോ സിനിമയെന്ന തരത്തിലുള്ള ചോദ്യവുമായും വിമര്‍ശകര്‍ എത്തിയിരുന്നു.

     ട്രിപ്പിള്‍ സ്‌ട്രോംഗ് തന്നെ

    ട്രിപ്പിള്‍ സ്‌ട്രോംഗ് തന്നെ

    സിനിമയുടെ ആദ്യ പകുതി കഴിയുന്നതിനിടയില്‍ത്തന്നെ പ്രതികരണങ്ങളും പുറത്തുവന്നിരുന്നു. പറയുന്നത് പോലെ തന്നെയുള്ള വരവായിരുന്നു രാജയുടേത്.

    വെറുതെ ആയില്ല

    വെറുതെ ആയില്ല

    9 വര്‍ഷത്തിനിപ്പുറമുള്ള രാജയുടെ വരവ് വെറുതെയാവുമോയെന്ന ആശങ്കയിലായിരുന്നു ആരാധകര്‍. വെറും വരവല്ലെന്ന് അണിയറപ്രവര്‍ത്തകര്‍ ആവര്‍ത്തിക്കുമ്പോഴും ആരാധകര്‍ക്ക് ആശങ്കയായിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ കിടുക്കിയിരിക്കുകയാണ് ഈ വരവ്.

     ദി കിംഗ് ഈസ് ബാക്ക്

    ദി കിംഗ് ഈസ് ബാക്ക്

    ബോക്‌സോഫീസിലും പ്രേക്ഷക മനസ്സിലും ആ പഴയ കിംഗ് തിരിച്ചെത്തിയിരിക്കുകയാണ്. രാജയുടെ വരവിനെ രാജകീയമെന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കാനാണ്.

    പോക്കിരിരാജയ്ക്കും മേലെ

    പോക്കിരിരാജയ്ക്കും മേലെ

    പോക്കിരി രാജയെ വെല്ലുന്ന തരത്തിലായിരിക്കുമോ രാജയുടെ വരവെന്നായിരുന്നു പലരും ചോദിച്ചത്. ആദ്യ പകുതി കഴിയുന്നതിനിടയില്‍ത്തന്നെ ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചിരുന്നു.

    വിജയ ചിത്രങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍

    വിജയ ചിത്രങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍

    കൈനിറയെ സിനിമകളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ ചൊറിയുന്നവര്‍ കാണാതെ പോവരുത് ഈ വിജയക്കണക്ക്. മൂന്ന് ഭാഷകളിലായി 3 ഹിറ്റ് സിനിമകളാണ് മമ്മൂക്കയ്ക്കുള്ളത്.

    ഏട്ടന്‍ ഫാന്‍സും കൈയ്യടിക്കും

    ഏട്ടന്‍ ഫാന്‍സും കൈയ്യടിക്കും

    പുലിമുരുകന്‍ റിലീസ് ചെയ്തപ്പോള്‍ കൈയ്യടിയുമായെത്തിയവരില്‍ ഇക്ക ഫാന്‍സുമുണ്ടായിരുന്നു, അത് പോലെ തന്നെ ഏട്ടന്‍ ഫാന്‍സും രാജയ്ക്കായി കൈയ്യടിക്കും.

    വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്

    വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്

    ആദ്യ ഷോ കഴിയുന്നതിന് മുന്‍പേ തന്നെ രാജയെക്കുറിച്ച് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. സിനിമ പൂര്‍ത്തിയായപ്പോഴും അതേ തന്നെ ആവര്‍ത്തിക്കുകയായിരുന്നു എല്ലാവരും. പിന്നെയും പിന്നെയും മമ്മൂട്ടി ന്നെ നടന വിസ്മയം നമ്മെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്.

    English summary
    Mammootty's maduraraja release social media trending.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X