സുമലതയെ പ്രണയിച്ച അംബരീഷ്, സ്വര്‍ഗതുല്യമായ വിവാഹ ജീവിതം, വികാരഭരിതയായി താരം

തൂവാനത്തുമ്പികളിലെ ക്ലാരയെ മലയാളി ഒരിക്കലും മറക്കില്ല. തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് സുമലത. മുന്‍നിര സംവിധായകര്‍ക്കും നായകന്‍മാര്‍ക്കുമൊപ്പം അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരം പിന്നീട് രാഷ്ട്രീയത്തില്‍ സജീവമാവുകയായിരുന്നു.

അഭിനേതാവായിരുന്ന അംബരീഷായിരുന്നു സുമലതയെ വിവാഹം ചെയ്തത്. അഭിനയത്തില്‍ സജീവമായി മുന്നേറുന്നതിനൊപ്പമായാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. സിനിമയിലും രാഷ്ട്രീയത്തിലും തിളങ്ങി നിന്ന അംബരീഷിന്റെ പാതയായിരുന്നു സുമലതയും പിന്തുടര്‍ന്നത്. അപ്രതീക്ഷിതമായി പ്രിയതമനെ നഷ്ടമായപ്പോള്‍ സുമലത ആകെ തളര്‍ന്നുപോയിരുന്നു. മകന്റെ ആദ്യ സിനിമ റിലീസാവാനിരിക്കവെയായിരുന്നു അദ്ദേഹം യാത്രയായത്.

2018 നവംബര്‍ 27നായിരുന്നു ആ വിയോഗം. വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രിയതമനൊപ്പമുള്ള ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് സുമലത. ഇതിനകം തന്നെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Sumalatha

ഇന്നേക്ക് 29 വർഷമായി. എന്നെ വളരെയധികം പഠിപ്പിച്ച ഒരു സ്നേഹം..അതും എന്നെ വളരെയധികം പഠിപ്പിക്കാൻ പ്രേരിപ്പിച്ചു. എന്നെയും സൃഷ്ടിക്കാത്ത ഒരു സ്നേഹം എന്നെ സന്തോഷിപ്പിക്കുകയും ഭ്രാന്തനാക്കുകയും ചെയ്തു. സ്നേഹം ജീവിതത്തിന് അതീതമാണ് . മരണത്തിനപ്പുറം ആ സ്നേഹം എല്ലായ്പ്പോഴും ജീവിതകാലം മുഴുവൻ നിലനിൽക്കുമെന്നുമായിരുന്നു താരം കുറിച്ചത്. അംബരീഷിനൊപ്പമുള്ള ചിത്രത്തിനൊപ്പമായാണ് സുമലത കുറിപ്പ് പോസ്റ്റ് ചെയ്തത്.

Recommended Video

അംബരീഷ്-സുമലത പ്രണയം

അംബരീഷിനെ റിബല്‍ ആക്ടറെന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. സുമലത അംബരീഷുമായി പ്രണയത്തിലായപ്പോള്‍ എതിര്‍പ്പുകളേറെയായിരുന്നു. ആ വിവാഹത്തില്‍ നിന്നും പിന്‍മാറണമെന്നും ദാമ്പത്യത്തിന് അധികം ആയുസ്സുണ്ടാവില്ലെന്നും വ്യക്തമാക്കി നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ തന്റെ തീരുമാനത്തില്‍ നിന്നും വ്യതിചലിക്കാതെ മുന്നോട്ട് പോവുകയായിരുന്നു സുമലത. വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തിയായിരുന്നു ഇവര്‍ ജീവിച്ചത്.

More from Filmibeat

Read more about: sumalatha സുമലത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X