»   » ദുല്‍ഖറിന്റെ കാര്യത്തില്‍ മാത്രമാണ് മമ്മൂട്ടി മൗനം പാലിച്ചത്, താരപുത്രന് പിന്തുണയുമായി മെഗാസ്റ്റാര്‍

ദുല്‍ഖറിന്റെ കാര്യത്തില്‍ മാത്രമാണ് മമ്മൂട്ടി മൗനം പാലിച്ചത്, താരപുത്രന് പിന്തുണയുമായി മെഗാസ്റ്റാര്‍

Written By:
Subscribe to Filmibeat Malayalam
ശ്രാവണിന് ആശംസകള്‍ അറിയിച്ച് മെഗാസ്റ്റാര്‍ | filmibeat Malayalam

മലയാള സിനിമയില്‍ ഇപ്പോള്‍ താരപുത്രന്‍മാരുടെ അരങ്ങേറ്റത്തിന്റെ സമയമാണ്. മുന്‍പേ സഞ്ചിച്ചവര്‍ക്ക് പിന്നാലെ യുവതലമുറയും സിനിമയില്‍ തുടക്കം കുറിക്കുകയാണ്. പൃഥ്വിരാജിനും ദുല്‍ഖറിനും പ്രണവിനും പിന്നാലെ മറ്റൊരു താരപുത്രന്‍ കൂടി സിനിമയില്‍ തുടക്കം കുറിക്കുകയാണ്. മുകേഷിന്റെയും സരിതയുടെയും മകനായ ശ്രാവണ്‍ മുകേഷ് നായകനായെത്തുന്ന കല്യാണം ഇനി പ്രേക്ഷകരുടേതാണ്.

നവാഗത സംവിധായകരോട് മാത്രമല്ല സിനിമയില്‍ തുടക്കം കുറിക്കുന്ന താരപുത്രന്‍മാര്‍ക്കും മമ്മൂട്ടി മികച്ച പിന്തുണയാണ് നല്‍കുന്നത്. നേരത്തെ പ്രണവ് മോഹന്‍ലാലിന് നല്‍കിയ ശക്തമായ പിന്തുണയെക്കുറിച്ച് പ്രേക്ഷകര്‍ക്കെല്ലാം അറിയാവുന്നതാണ്. അതിന് പിന്നാലെയാണ് ശ്രാവണിന് ആശംസകള്‍ അറിയിച്ച് മെഗാസ്റ്റാര്‍ രംഗത്തെത്തിയിട്ടുള്ളത്. ശ്രാവണിനൊപ്പമുള്ള ചിത്രവും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

പുതുമുഖങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ

സിനിമയില്‍ തുടക്കം കുറിക്കുന്നവര്‍ക്ക് മെഗാസ്റ്റാര്‍ നല്‍കുന്ന പിന്തുണയെക്കുറിച്ച് സിനിമാപ്രേമികള്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. നവാഗത സംവിധായകരെ മാത്രമല്ല അരങ്ങേറ്റം കുറിക്കുന്ന താരപുത്രന്‍മാര്‍ക്കും മികച്ച പിന്തുണയാണ് അദ്ദേഹം നല്‍കുന്നത്.

താരപുത്രന്‍മാര്‍ക്ക് നല്‍കുന്ന പിന്തുണ

അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് സിനിമയില്‍ തുടക്കം കുറിക്കുന്ന താരപുത്രന്‍മാര്‍ക്ക് മെഗാസ്റ്റാര്‍ നല്‍കുന്ന ശക്തമായ പിന്തുണയെക്കുറിച്ച് ആരാധകര്‍ വാചാലരാവുകയാണ്.

പ്രണവ് അരങ്ങേറിയപ്പോള്‍

സ്വന്തം സിനിമയ്‌ക്കൊപ്പം ഭീഷണി ഉയര്‍ത്തിയായിരുന്നു പ്രണവ് ആദിയയുമായി എത്തിയത്. എന്നാല്‍ അപ്പോഴും മമ്മൂട്ടി പ്രണവിനെ ശക്തമായി പിന്തുണച്ചിരുന്നു. അപ്പുവിന്റെ സിനിമയെ സ്വീകരണിക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.

ഇപ്പോള്‍ ശ്രാവണിനൊപ്പം

മുകേഷിനും സരിതയ്ക്കും പിന്നാലെ സിനിമയില്‍ തുടക്കം കുറിക്കുന്ന ശ്രാവണ്‍ മുകേഷിന്‍രെ കല്യാണം എന്ന ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. അരങ്ങേറ്റം കുറിക്കുന്ന ശ്രാവണിന് ആശംസ അറിയിച്ച് മമ്മൂട്ടി രംഗത്തെത്തിയിട്ടുണ്ട്.

പ്രണവിന് നല്‍കിയ പിന്തുണയെക്കുറിച്ച് സുചിത്ര പറഞ്ഞത്

മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും പ്രണവിന് നല്‍കിയ പിന്തുണ മറക്കാന്‍ കഴിയുന്നതല്ലെന്ന് സുചിത്ര മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ആദിയുടെ റിലീസിന് മുന്നോടിയായി മോഹന്‍ലാലും കുടുംബവും മമ്മൂട്ടിയുടെ വീട്ടിലെത്തിയിരുന്നു.

പൃഥ്വിരാജിന് നല്‍കിയ പിന്തുണ

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ പൃഥ്വിരാജിന് മമ്മൂട്ടി മികച്ച പിന്തുണയാണ് നല്‍കിയത്. ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് അത്ര മേല്‍ പ്രിയപ്പെട്ടതിന് പിന്നിലെ കാരണവും ഇതാണ്. ഈ സൗഹൃദത്തില്‍ സിനിമയിലെ തന്നെ പലരും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

ദുല്‍ഖറിന്റെ അരങ്ങേറ്റ സമയത്ത്

സെക്കന്‍ഡ് ഷോയിലൂടെ ദുല്‍ഖര്‍ സിനിമയില്‍ തുടക്കം കുറിക്കുമ്പോള്‍ മമ്മൂട്ടി ഇത്രയധികം പിന്തുണ പുറമേ പ്രകടിപ്പിച്ചിരുന്നില്ലല്ലോയെന്നായിരുന്നു ആരാദധഖരുടെ സംശയം.

മമ്മൂട്ടിയുടെ നിലപാട്

സ്വന്തമായ പ്രയത്‌നത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ വളര്‍ന്നുവരണമെന്നതായിരുന്നു മമ്മൂട്ടിയുടെ ആഗ്രഹം. അതുകൊണ്ട് തന്നെ അദ്ദേഹം മകന്റെ കാര്യത്തില്‍ അത്രയധികം ഇടപെടലുകള്‍ നടത്തിയിരുന്നില്ല.

അത് ശരിയാണെന്ന് ദുല്‍ഖര്‍ തെളിയിച്ചു

മമ്മൂട്ടിയുടെ അന്നത്തെ നിലപാട് ശരിയായിരുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍ തെളിയിക്കുക കൂടി ചെയ്തപ്പോള്‍ വിമര്‍ശകര്‍ക്ക് പോലും മിണ്ടാട്ടം മുട്ടി. താരപുത്രനെന്ന ഇമേജിനും അപ്പുറത്ത് സ്വന്തമായ ഇടം കണ്ടെത്തിയാണ് ഡിക്യു മുന്നേറുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് കാണൂ

ശ്രാവണ്‍ മുകേഷിനെ പിന്തുണയുമായി മമ്മൂട്ടി പോസ്റ്റ് ചെയ്ത കുറിപ്പ് കാണൂ.

35 കോടി കടന്ന് ആദി ജൈത്രയാത്ര തുടരുന്നു, ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റിലേക്ക്!

മമ്മൂട്ടിക്കൊപ്പം മാത്രമല്ല മോഹന്‍ലാലിന്റെ കൂടെയും, പുതിയ സിനിമകളെക്കുറിച്ച് സുദേവ് പറയുന്നു!

ബ്ലസിയുടെ പ്രണയത്തിന് ശേഷം ജയപ്രദയുടെ ശക്തമായ തിരിച്ചുവരവുമായി കിണര്‍, ഒാഡിയന്‍സ് റിവ്യൂ വായിക്കാം!

English summary
Mammootty gives strong support to star kids.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam