For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്ക ഇതെന്ത് ഭാവിച്ചാണ്!ഇക്ക ഇനി വിസ്മയിപ്പിക്കാനുള്ള വരവാണ്,ഏറ്റെടുത്തിരിക്കുന്നത് 20 സിനിമകള്‍

  |

  Recommended Video

  മമ്മൂട്ടി ഇനി ഞെട്ടിക്കും , ഉറപ്പ് | filmibeat Malayalam

  പ്രായത്തെ ഗ്ലാമറ് കൊണ്ട് മറികടക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാര്‍ വിസ്മയ സിനിമകളിലൂടെ അതിശയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ജൂണിലെത്തിയ അബ്രഹാമിന്റെ സന്തതികള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ഇതോടെ വരാനിരിക്കുന്ന സിനിമകക്കളെ കുറിച്ചുള്ള പ്രതീക്ഷകളും വര്‍ദ്ധിച്ചിരിക്കുകയാണ്. ഓണത്തിന് റിലീസ് തീരുമാനിച്ചിരുന്ന ഒരു കുട്ടനാടന്‍ ബ്ലോഗാണ് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം.

  മമ്മൂട്ടിയുടെ ഹരിയേട്ടന്‍ മാസല്ല കൊലമാസാണ്! കുട്ടനാടന്‍ ബ്ലോഗ് കളർഫുള്ളാണ്, അതും 35 കളറുകളിൽ..

  ഈ വര്‍ഷം ഇതിനോടകം നാല് സിനിമകളാണ് റിലീസിനെത്തിയത്. ജയസൂര്യയുടെ ക്യാപ്റ്റനില്‍ അതിഥി വേഷത്തിലും മമ്മൂട്ടി അഭിനയിച്ചിരുന്നു. നിലവില്‍ ഏറ്റെടുത്തിരിക്കുന്നതും ചിത്രീകരണം ആരംഭിച്ചതുമായ ഒരുപാട് സിനിമകള്‍ അണിയറയിലുണ്ട്. അതില്‍ കുഞ്ഞാലി മരക്കാർ, മാമാങ്കം, തുടങ്ങിയ ബ്രഹ്മാണ്ഡ സിനിമകളുണ്ടെന്നുള്ളതാണ് പ്രത്യേകത. അടുത്ത കാലത്തൊന്നും മമ്മൂട്ടിയ്ക്ക് ഡേറ്റ് ഇല്ലെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നിട്ടും നിരവധി സിനിമകളില്‍ മമ്മൂട്ടി നായകനാവുന്ന സിനിമകളെ കുറിച്ച് വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. ഇതുവരെ ഏറ്റെടുത്തിരിക്കുന്ന സിനിമകള്‍ ഒന്നും രണ്ടുമല്ല, ഏതൊക്കെയാണെന്ന് നോക്കാം..

  മമ്മൂക്ക വീണ്ടും മിന്നിച്ചു! തെലുങ്കില്‍ പോയി മലയാളത്തിന്റെ മെഗാസ്റ്റാര്‍ വീണ്ടും കലക്കി, തിമിർത്തു

  മാമാങ്കം

  മാമാങ്കം

  മമ്മൂട്ടി നായകനാവുന്ന ബ്രഹ്മാണ്ഡ സിനിമയാണ് മാമാങ്കം. നാല് ഷെഡ്യൂളുകളായി ചിത്രീകരിക്കാന്‍ തീരുമാനിച്ച സിനിമയുടെ ആദ്യ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ ഭാരതപ്പുഴയുടെ തീരത്ത് ചെഞ്ചേരിയില്‍ എഴുതിയ പോരാട്ടകാലവും കേരളത്തിന്റെ ചരിത്രത്താളുകളിലെ സമാനതകളില്ലാത്ത മഹാമേളയും പുനര്‍ജനിക്കുന്ന ചിത്രമാണ് മാമാങ്കം. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് മാമാങ്കത്തെ മമ്മൂട്ടി വിശേഷിപ്പിച്ചത്. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്. സ്ത്രീ വേഷമുള്‍പ്പെടെ നാല് വേഷങ്ങളിലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ബോൡവുഡ് സുന്ദരി പ്രാചി തെഹ്ലലാനെയാണ് നായിക. ഒപ്പം നിറയെ താരങ്ങളും സിനിമയിലുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തും.

   മധുര രാജ

  മധുര രാജ

  2010 ല്‍ മമ്മൂട്ടി, പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ഹിറ്റ് സിനിമയായിരുന്നു പോക്കിരി രാജ. വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജയുടെ രണ്ടാം കൂടി വരികയാണ്. രാജ 2 എന്നാണ് ആദ്യം പേരിട്ടിരുന്നത്. ശേഷം മധുരരാജ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. മമ്മൂട്ടിയ്‌ക്കൊപ്പം ജയ്, ജഗപതി ബാബു, സിദ്ദിഖ്, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, നെടുമുടി വേണു, വിജയ് രാഘവന്‍, ആര്‍കെ സുരേഷ്, അജു വര്‍ഗീസ്, സലിം കുമാര്‍, ധര്‍മജന്‍, ബിജു കുട്ടന്‍, നോബി, ബാല, മണികുട്ടന്‍, കൈലാഷ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബൈജു എഴുപുന്ന, ആംആര്‍ ഗോപകുമാര്‍, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴറ്റൂര്‍, എന്നിങ്ങനെ മലയാളം, തമിഴ്, തെലുങ്കു തുടങ്ങി വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നും വമ്പന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

  കുഞ്ഞാലി മരക്കാര്‍

  കുഞ്ഞാലി മരക്കാര്‍

  സന്തോഷ് ശിവന്റെ സംവിധാനത്തില്‍ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കുഞ്ഞാലി മരക്കാര്‍. ഷാജി നടേശന്റെ കീഴിലുള്ള ആഗസ്റ്റ് സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോഴിക്കോട്ടെ സാമുതിരിയുടെ പടത്തലന്മാരായിരുന്നു കുഞ്ഞാലി മരക്കാര്‍മാരുടെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ ഉടനെ ഉണ്ടാവില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. കുഞ്ഞാലി മരക്കാര്‍ക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലാണ് ആരാധകര്‍. മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക്, എന്നീ ഭാഷകളില്‍ കൂടി എത്തിക്കുമെന്നാണ് സൂചന.

   ബിലാല്‍

  ബിലാല്‍

  മമ്മൂട്ടിയുടെ കരിയറിലെ മികച്ച സ്റ്റൈലിഷ് കഥാപാത്രവുമായി എത്തിയ സിനിമയായിരുന്നു ബിഗ് ബി. അമല്‍ നീരദിന്റെ സംവിധാനത്തില്‍ 2007 ലായിരുന്നു ബിഗ് ബി റിലീസിനെത്തിയത്. ബോക്‌സോഫീസില്‍ വന്‍ ഹിറ്റായിരുന്ന ബിഗ് ബിയുടെ രണ്ടാം ഭാഗമായി അമല്‍ നീരദ് വീണ്ടുമെത്തുകയാണ്. മമ്മൂട്ടി അവതരിപ്പിച്ച ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ബിലാല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉടന്‍ തന്നെ ഉണ്ടാവുമോ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.

  കാട്ടാളന്‍ പൊറിഞ്ചു

  കാട്ടാളന്‍ പൊറിഞ്ചു

  ഒരു മെക്സിക്കന്‍ അപാരതയിലൂടെ സംവിധാനത്തില്‍ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ടോം ഇമ്മട്ടി. ആദ്യ സിനിമയ്ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാട്ടാളന്‍ പൊറിഞ്ചു. പേര് കൊണ്ട് തന്നെ വ്യത്യസ്ത തോന്നിപ്പിക്കുന്ന സിനിമയില്‍ മമ്മൂട്ടി നായകനാവുന്നു എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. 1980 കളില്‍ തൃശൂരില്‍ ജീവിച്ചിരുന്ന വ്യക്തിയുടെ ജീവിതകഥയാണ് സിനിമയിലൂടെ പറയുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ആകസ്മികമായി സംഭവിച്ച കാര്യങ്ങളായിരിക്കും ചിത്രത്തിലുണ്ടാവുന്നത്. കാട്ടാളന്‍ പൊറിഞ്ചു എന്ന റോളിലാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നും സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഒരുപാട് സിനിമകളുടെ തിരക്കുകൡലായതിനാല്‍ അത് കഴിഞ്ഞിട്ടായിരിക്കും മമ്മൂക്ക ഈ ചിത്രത്തിലേക്ക് എത്തുന്നത്.

   ഉണ്ട

  ഉണ്ട

  അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഉണ്ട. മമ്മൂട്ടി നായകനാവുന്ന സിനിമ പേര് കൊണ്ട് തന്നെ ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞിരുന്നു. ഹിമാലയം, ഭൂട്ടാന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നും ചിത്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

  സിബിഐ

  സിബിഐ

  മലയാളത്തിലെ മികച്ച കുറ്റാന്വേഷണ സിനിമയായിരുന്നു സിബിഐ ഡയറിക്കുറിപ്പ്. ആദ്യ ഭാഗം ഹിറ്റായതോടെ മൂന്ന് ഭാഗങ്ങള്‍ കൂടി നിര്‍മ്മിച്ചിരുന്നു. നേരറിയാന്‍ സിബിഐ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി നായകനായി അഭിനയിക്കുന്ന മറ്റൊരു ഭാഗം കൂടി വരികയാണെന്നാണ് സൂചനകള്‍. ആദ്യ ഭാഗങ്ങളൊരുക്കിയ കെ മധു, എസ് എന്‍ സ്വാമിയും വീണ്ടും ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നുവെന്നാണ് സൂചനകള്‍.

   ഒരു കള്ളന്‍

  ഒരു കള്ളന്‍

  മമ്മൂട്ടിയെ നായകനാക്കി നാദിര്‍ഷയുടെ സംവിധാനത്തിലൊരു സിനിമ വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരു കള്ളന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മമ്മൂട്ടി ഒരു കുള്ളനായിട്ടാണ് അഭിനയിക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

   യാത്ര

  യാത്ര

  മെഗാസ്റ്റാര്‍ മമ്മൂട്ടി ഒരു മുഖ്യമന്ത്രിയുടെ വേഷത്തില്‍ അഭിനയിക്കുന്ന കാര്യം ഏറെ നാളുകളായി പറഞ്ഞിരുന്ന കാര്യമാണ്. ഒടുവില്‍ മുന്‍ തെലുങ്ക് മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയില്‍ നായകനാവുന്നത് മമ്മൂട്ടിയാണ്. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് യാത്ര എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രീകരണം ആരംഭിച്ച സിനിമ ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

  സൗബിന്റെ സിനിമയിലേക്കും..

  സൗബിന്റെ സിനിമയിലേക്കും..

  സഹനടനില്‍ നിന്നും സഹസംവിധായകനായും മലയാളികളെ അതിശയിപ്പിച്ച താരമാണ് സൗബിന്‍ ഷാഹിര്‍. പറവയിലൂടെ സംവിധായകനായി അരങ്ങേറ്റം നടത്തിയ സൗബിന്‍ രണ്ടാമത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. സിനിമയുടെ പേരോ മറ്റുള്ള വിവരങ്ങളൊന്നും ഇനിയും പുറത്ത് വന്നിട്ടില്ലെങ്കിലും ഉടനെ ചിത്രീകരണം ആരംഭിക്കുകയില്ലെന്നാണ് റിപ്പോര്‍ട്ട്.

  കോട്ടയം കുഞ്ഞച്ചന്‍ 2

  കോട്ടയം കുഞ്ഞച്ചന്‍ 2

  മമ്മൂട്ടിയുടെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്ന കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗവും വരികയാണ്. ആട് 2 വിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗമാണ്. കോട്ടയം കുഞ്ഞച്ചന്‍ 2 എന്ന് പേരിട്ടിരിക്കുന്ന സിനിമ ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം അവസാനത്തോട് കൂടി ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.

  ടിനി ടോം, സുരാജ് വെഞ്ഞാറമൂട് ചിത്രം

  ടിനി ടോം, സുരാജ് വെഞ്ഞാറമൂട് ചിത്രം

  ടിനി ടോം, സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടില്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ലെങ്കിലും ചിത്രം ഉണ്ടാവുമെന്നാണ് സൂചന.

  വമ്പന്‍

  വമ്പന്‍

  ബിഗ് ബജറ്റായി രതീഷ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് വമ്പന്‍. ആക്ഷന്‍ ത്രില്ലര്‍ സിനിമയായി നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഘട്ടനമൊരുക്കുന്നത് പീറ്റര്‍ ഹെയിനാണ്. പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ ത്രസിപ്പിക്കുന്നൊരു ചിത്രമായിരിക്കും വമ്പനെന്നാണ് സൂചന. ചിത്രീകരണമടക്കം സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

  പിഷാരടിയുടെ സിനിമയിലേക്ക്..

  പിഷാരടിയുടെ സിനിമയിലേക്ക്..

  പഞ്ചവര്‍ണതത്ത എന്ന സിനിമയിലൂടെ രമേഷ് പിഷാരടി സംവിധായകന്‍ കൂടി ആയി തീര്‍ന്നിരുന്നു. ആദ്യ സിനിമ ഹിറ്റായതോടെ സംവിധാനത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് പിഷാരടി. പഞ്ചവര്‍ണതത്തയ്ക്ക് ശേഷം തന്റെ സംവിധാനത്തില്‍ മറ്റൊരു സിനിമ കൂടി വരുന്നുണ്ടെന്ന് പിഷാരടി പറഞ്ഞിരുന്നു. ചിത്രത്തില്‍ നായകനാവുന്നത് മമ്മൂട്ടിയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതെ കുറിച്ച് താരം തുറന്ന് സംസാരിച്ചിരുന്നു. എന്റെ കൈയില്‍ നല്ലൊരു സ്റ്റോറിയുണ്ട്. അതിന് ജീവന്‍ പകരാന്‍ മമ്മൂട്ടിയ്ക്ക് ചിലപ്പോള്‍ കഴിയും. എന്നാല്‍ കൂടുതല്‍ കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്നാണ് പിഷാരടി പറഞ്ഞിരുന്നത്. ആന്റോ ജോസഫ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റോ ജോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  ശ്യാമ പ്രസാദിന്റെ സിനിമയിലും?

  ശ്യാമ പ്രസാദിന്റെ സിനിമയിലും?

  ഈ ദിവസങ്ങളില്‍ ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുന്നതായി വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ഹേയ് ജൂഡ് ആയിരുന്നു ശ്യാമ പ്രസാദിന്റെ അവസാനമിറങ്ങിയ ചിത്രം. അടുത്തതായി വ്യത്യസ്തമായൊരു സിനിമയുമായിട്ടാണ് സംവിധായകനെത്തുന്നത്. സാറ ജോസഫിന്റെ ആളോഹരി ആനന്ദം എന്ന നോവലിനെ ആസ്പദമാക്കി മികച്ചൊരു തിരക്കഥ സംവിധായകന്റെ കൈയിലുണ്ട്. ചിത്രത്തില്‍ നായകനായി മമ്മൂട്ടി എത്തുമെന്നാണ് സൂചന. ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വരുന്നതേയുള്ളു.

   പേരന്‍പ്

  പേരന്‍പ്

  നീണ്ട പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിച്ച സിനിമയാണ് പേരന്‍പ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ പേരന്‍പ് നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. റിലീസിന് മുന്‍പ് തന്നെ ലോകശ്രദ്ധ നേടിയ സിനിമ ഉടന്‍ തന്നെ റിലീസിനെത്തുമെന്നാണ് സൂചന. ദേശീയ പുരസ്‌കാര ജേതാവ് റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ട്രാന്‍സ് വുമണായ അഞ്ജലി അമീറാണ് നായിക.

  English summary
  Mammootty's upcoming movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X