»   » Manju warrier: മഞ്ജു വാര്യര്‍ ഇനി ആര്‍ക്കൊപ്പം? കരിയറില്‍ കാത്തിരിക്കുന്നത് വന്‍വെല്ലുവിളികള്‍?

Manju warrier: മഞ്ജു വാര്യര്‍ ഇനി ആര്‍ക്കൊപ്പം? കരിയറില്‍ കാത്തിരിക്കുന്നത് വന്‍വെല്ലുവിളികള്‍?

Written By:
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യര്‍. വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ച താരം സിനിമയില്‍ വിജയകരമായി മുന്നേറുകയാണ്. സല്ലാപത്തിലൂടെ ആരംഭിച്ച സിനിമാജീവിതം ഒടിയനിലെത്തി നില്‍ക്കുകയാണ്. സിനിമയിലെത്തിയ കാലം മുതല്‍ക്കെ തന്നെ വിവാദങ്ങളും താരത്തിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ എല്ലാത്തിനെയും പുഞ്ചിരിയോടെ നേരിട്ടാണ് ഈ താരം മുന്നേറുന്നത്.

Yodha: ചിത്രീകരണം തുടങ്ങി 3ാം ദിവസം പുറത്താക്കി, മോഹന്‍ലാലിന്‍റെ നായികയുടെ വെളിപ്പെടുത്തല്‍!

വ്യക്തി ജീവിതത്തിലെ വലിയ വഴിത്തിരിവില്‍ അനവശ്യമായ ഒരു കാര്യം പോലും താരം പുറത്തുപറഞ്ഞിരുന്നില്ല. അന്യോന്യം പഴി ചാരാതെയാണ് മഞ്ജു വാര്യരും ദിലീപും വേര്‍പിരിഞ്ഞത്. അച്ഛനൊപ്പം പോകാനാണ് താല്‍പര്യമെന്ന് മകള്‍ പറഞ്ഞപ്പോള്‍ ആ തീരുമാനത്തിന് പിന്തുണ അറിയിക്കുകയായിരുന്നു താരം. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമയില്‍ നിര്‍ണ്ണായകമായ ചില മാറ്റങ്ങളുണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കായി ഡബ്ലുസിസി രൂപീകരിച്ചപ്പോള്‍ മുന്‍നിരയില്‍ മഞ്ജു വാര്യരുമുണ്ടായിരുന്നു.

Odiyan: മോഹന്‍ലാലിന് മാത്രമല്ല മഞ്ജു വാര്യര്‍ക്കും ഗംഭീര മേക്കോവര്‍, ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍!

അനിഷ്ടസംഭവത്തോടെയുണ്ടായ മാറ്റം

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ മലയാള സിനിമയില്‍ അനിഷ്ട സംഭവങ്ങളുടെ പരമ്പരയായിരുന്നു. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് താരങ്ങള്‍ സ്വീകരിച്ച നിലപാട് ഗ്രൂപ്പ് തര്‍ക്കത്തിലേക്ക് നയിക്കുകയായിരുന്നു. ദിലീപ് അനുകൂലമായും പ്രതികൂലമായും നിലപാട് സ്വീകരിച്ച് താരങ്ങള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ആദ്യം സംശയമുയര്‍ത്തിയത് മഞ്ജു വാര്യരായിരുന്നു. ആക്രമണത്തിനിരയായ നടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി താരം ഒപ്പമുണ്ടായിരുന്നു. പക്ഷം പിടിക്കാനോ ചേരി കൂടാനോ താരമുണ്ടായിരുന്നില്ല. താരത്തിന്റെ മൗനത്തെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തി നിരവധി പേര്‍ രംഗത്തുവന്നിരുന്നു.

നല്ല സിനിമയ്‌ക്കൊപ്പം

ദിലീപിന്റെ രാമലീലയ്‌ക്കെതിരെ ബഹിഷ്‌ക്കരണ ഭീഷണിയും തിയേറ്റര്‍ ഉപരോധവും ഉയര്‍ന്നപ്പോള്‍ സ്വന്തം നിലപാട് വ്യക്തമാക്കി മഞ്ജു വാര്യര്‍ രംഗത്തുവന്നിരുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങളും സിനിമയും കൂട്ടിക്കുഴയ്ക്കുന്നത് ശരിയല്ലെന്നായിരുന്നു താരത്തിന്റെ അഭിപ്രായം. എന്നാല്‍ ഈ നിലപാട് ഡബ്ലുസിസിക്ക് സ്വീകാര്യമായിരുന്നില്ല. ഇത്തരമൊരു നിലപാട് സ്വീകരിച്ചതിനെതിരെ വിമര്‍ശനമുയര്‍ത്തി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ താരം തന്റെ നിലപാടില്‍ ശക്തമായി ഉറച്ചുനില്‍ക്കുകയായിരുന്നു. സംഘടനയുമായി ബന്ധപ്പെട്ട് കാര്യങ്ങളിലൊന്നും താരം പിന്നീട് പങ്കെടുത്തില്ലെന്ന ആക്ഷേപവും ഉയര്‍ന്നുവന്നിരുന്നു.

അതുവരെ കൂടെനിന്നവര്‍

സകല പിന്തുണയും നല്‍കി അതുവരെ കൂടെയുണ്ടായിരുന്നവരാണ് മഞ്ജു വാര്യര്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നതെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തിലും പതറാതെ മനോധൈര്യം കൈവിടാതെ മുന്നേറുകയായിരുന്നു താരം. ഏറ്റെടുത്ത സിനിമ മനോഹരമാക്കി മുന്നേറുന്നതിനിടയില്‍ ഇത്തരം കാര്യങ്ങലെയൊന്നും മഞ്ജു വാര്യര്‍ ഗൗനിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ശക്തമായ ആരാധക പിന്തുണയാണ് അന്നും ഇന്നും താരത്തിന്‍രെ ശക്തി.

പ്രതികരണം ആരായുമ്പോള്‍

ഓരോ സംഭവങ്ങള്‍ നടന്നപ്പോഴും മഞ്ജു വാര്യരുടെ പ്രതികരണം അറിയുന്നതിനായാി പ്രേക്ഷകര്‍ കാത്തിരുന്നപ്പോള്‍ മൈക്കുമായി മുന്നിലെത്തിയവര്‍ക്ക് മുന്നില്‍ നിറപുഞ്ചിരിയോടെ നില്‍ക്കുകയാണ് താരം ചെയ്തത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ എങ്ങനെ പെരുമാറണമെന്ന കാര്യത്തെക്കുറിച്ച് താരത്തിന് കൃത്യമായി അറിയാമെന്ന് ഇത്തരം സംഭവങ്ങള്‍ തെളിയിച്ചു.. പല കാര്യങ്ങളിലും പറയാതെ തന്നെ താരത്തിന്റെ നിലപാട് ആരാധകര്‍ക്ക് മനസ്സിലാവുന്ന ലെവലിലേക്ക് കാര്യങ്ങള്‍ മാറി.

ആരാധകരുടെ ശക്തമായ പിന്തുണ

വ്യക്തി ജീവിതത്തില്‍ ആയാലും സിനിമാജീവിതത്തില്‍ ആയാലും പ്രതിസന്ധി ഘട്ടത്തില്‍ മഞ്ജു വാര്യര്‍ക്ക് ശക്തമായ പിന്തുണ നല്‍കി ആരാധകലോകം ഒപ്പമുണ്ടായിരുന്നു. ആമിയെച്ചൊല്ലി അരങ്ങേറിയ വിവാദങ്ങളൊക്കെ എത്ര പെട്ടെന്നാണ് അടങ്ങിയത്. ആരാധക ലോകത്തിന്‍രെ ശക്തമായ പിന്തുണ കൂടിയാണ് ഈ സംഭവങ്ങളിലൂടെ വ്യക്തമാവുന്നത്. ഒരു ശക്തിക്കും തകര്‍ക്കാനാവാത്ത തരത്തിലുള്ള പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

എവിടെയും പതറില്ല

അടുത്ത സുഹൃത്തുക്കളും കുടുംബവും ശക്തമായ പിന്തുണ നല്‍കി കൂടെയുള്ളിടത്തോളം കാലം മഞ്ജു വാര്യര്‍ എവിടെയും പതറില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍. മോഹന്‍ലാല്‍ നായകനായെത്തുന്ന ഒടിയനിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൂടെ പതിവ് ശൈലിയില്‍ നിന്നു മാറി ഹാസ്യ കഥാപാത്രമായെത്തുന്ന മോഹന്‍ലാലും റിലീസ് ചെയ്യാനൊരുങ്ങുന്നുണ്ട്. മികച്ച പിന്തുണയാണ് ഈ ചിത്രങ്ങള്‍ക്ക് ലഭിച്ചത്. തിയേറ്ററുകളിലേക്കെത്തിയാലും ഈ പിന്തുണയുണ്ടാവുമെന്നും ആരാധകര്‍ വ്യക്തമാക്കുന്നു.

English summary
Manju Warrier gets huge fan support

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X