For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡബ്ലുസിസി ചോദിച്ച് വാങ്ങിയ പണി! മഞ്ജു വാര്യര്‍ക്ക് ലഭിക്കുന്ന പിന്തുണയില്‍ അമ്പരന്ന് വനിതാസംഘടന!

  |

  ഏറെ ഇഷ്ടമുള്ള നായികയാരാണെന്ന് ചോദിച്ചല്‍ സിനിമാപ്രേമികള്‍ നിസംശയം പറയുന്നൊരു പേരുണ്ട്. അതേ മലയാളത്തിന്റെ മുഖശ്രീയായ ലേഡി സൂപ്പര്‍ സ്റ്റാര്‍. യുവജനോത്സവ വേദികളില്‍ നിനന്ും സിനിമയിലേക്കെത്തി താരമായി മാറിയ മഞ്ജു വാര്യരോട് പ്രത്യേക ഇഷ്ടമുണ്ട് ആരാധകര്‍ക്ക്. ഓടിനടന്ന് അഭിനയിക്കുന്നതിന് പകരം സെലക്റ്റീവായാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോഴും മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ചത്. രണ്ടാം വരവിന് ശേഷം താരം സിനിമയോടുള്ള സമീപനവും മാറ്റിയിട്ടുണ്ട്. സ്വീകരിക്കുന്ന സിനിമകളില്‍ ഈ മാറ്റം കൃത്യമായി പ്രകടമായിട്ടുമുണ്ട്.

  ഭാര്യയായ സൗമ്യയെക്കാളും ഇഷ്ടം ആര്യയോടോ? രമേഷ് പിഷാരടി നല്‍കിയ കിടിലന്‍ മറുപടി? കാണൂ!

  അവതരിപ്പിക്കുന്ന കഥാപാത്രത്തോട് മാത്രമല്ല സമൂഹത്തോട് പ്രതിബദ്ധതയുള്ള കലാകാരിയാണ് താനെന്ന് വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്. പ്രവര്‍ത്തികളിലൂടെയും നിലപാടികളിലുമായാണ് ഇക്കാര്യം വ്യക്തമാവുന്നത്. അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാക്കാതെ, അപവാദ പ്രചാരണങ്ങള്‍ക്ക് ചെവി കൊടുക്കാതെ എല്ലാത്തിനെയും കൂളായെടുത്ത് നീങ്ങുന്ന ഈ കലാകാരിക്ക് ലഭിക്കുന്ന ശക്തമായ പിന്തുണയില്‍ അമ്പരന്നിരിക്കുകയാണ് ഡബ്ലുസിസി. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്തീകള്‍ക്കായി രൂപീകരിച്ച വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് ഒരു വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായാണ് കൂടുതല്‍ ആകര്‍ഷിച്ച സഹപ്രവര്‍ത്തകയേയും വ്യക്തിത്വത്തേയും അഭിനേത്രിയെക്കുറിച്ചുമൊക്കെ ആരാഞ്ഞത്. നവ്യാ നായരും പാര്‍വതിയുമൊക്കെയായിരുന്നു നേരത്തെ ഈ ലിസ്റ്റില്‍ ഇടം പിടിച്ചത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികളാകെ മാറിയിരിക്കുകയാണ്. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മോഹന്‍ലാലിനും മമ്മൂട്ടിക്കും മുന്നില്‍ പൃഥ്വിരാജ് അടിയറവ് പറയുമോ? മൈ സ്‌റ്റോറി റിലീസ് നീട്ടുമോ?

  മഞ്ജു വാര്യരിന് പിന്തുണയേറുന്നു

  മഞ്ജു വാര്യരിന് പിന്തുണയേറുന്നു

  അഭിനേത്രിയെന്ന നിലയില്‍ മാത്രമല്ല ആകര്‍ഷകമായ വ്യക്തിത്വമെന്ന നിലയിലും പലരും ഉയര്‍ത്തിക്കാണിക്കുന്ന താരമാണ് മഞ്ജു വാര്യര്‍. നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായിട്ടും താരം ശക്തമായി സിനിമയില്‍ തുടരുകയായിരുന്നു. ഏറ്റെടുക്കുന്ന സിനിമയോട് മാത്രമല്ല തന്നെ സ്‌നേഹിക്കുന്ന ആരാധകരോടും കൃത്യമായ ആത്മാര്‍ത്ഥത പ്രകടിപ്പിക്കാറുണ്ട് താരം. പൊതുപരിപാടികളിലും മറ്റ് സാമൂഹ്യപ്രവര്‍ത്തനങ്ങളിലുമെല്ലാം സജീവമാണ് മഞ്ജു വാര്യര്‍.

  ഇതുപോലെയുള്ള കുറച്ച് മനുഷ്യര്‍

  ഇതുപോലെയുള്ള കുറച്ച് മനുഷ്യര്‍

  സിനിമയില്‍ തന്നെ ആകര്‍ഷിച്ച വ്യക്തിത്വമാരാണെന്ന് ചോദിച്ചാല്‍ മറ്റൊന്നും ആലോചിക്കാതെ താന്‍ പറയുന്ന പേര് മഞ്ജു വാര്യരുടേതാണ്. വാക്കിലും പ്രവര്‍ത്തിയിലുമുള്ള സാമ്യം തന്നെയാണ് ഈ അഭിനേത്രിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നതെന്നതാണ് ഒരാളുടെ കണ്ടെത്തല്‍. നിലപാടുകളില്‍ നിന്നും വ്യതിചലിക്കുന്ന തരത്തിലല്ല താരത്തിന്‍രെ പ്രവര്‍ത്തിയെന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്.

  അഭിനയപാടവും നിലപാടും

  അഭിനയപാടവും നിലപാടും

  അഭിനയത്തിന്റെ കാര്യത്തിലായാലും നിലപാടുകളുടെ കാര്യത്തിലായാലും ഏറെ വ്യത്യസ്തയാണ് ഈ താരം. അഭിനയപാടവത്തിന്റെ കാര്യത്തില്‍ അസാമാന്യ മികവാണ് താരം പ്രകടിപ്പിച്ചിട്ടുള്ളത്. ഇതുവരെയായി അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേര് പറഞ്ഞ് താരം ആരാധകരെ ഞെട്ടിച്ചിരുന്നു. എല്ലാ കഥാപാത്രത്തെയും ഇന്നും കൃത്യമായി ഓര്‍ത്തിരിക്കുന്നുണ്ട്. സല്ലാപത്തില്‍ നിന്നും തുടങ്ങിയ നായികാജീവിതം ഇപ്പോള്‍ ഒടിയനിലെത്തി നില്‍ക്കുകയാണ്.

  പിന്തുണയേറുന്നു

  പിന്തുണയേറുന്നു

  സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി വളരെ പെട്ടെന്നാണ് താരത്തെക്കുറിച്ചുളള വാര്‍ത്തകളും ചിത്രങ്ങളും വൈറലാവുന്നത്. അടുത്തിടെ നടത്തിയ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായിരുന്നു. ഷോയുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയില്‍ പോയപ്പോള്‍ ഇടയ്ക്ക് പാട്ടുപാടിയും താരം ആരാധകരെ ഞെട്ടിച്ചിരുന്നു.

  അമ്പരപ്പുമായി വനിതാസംഘടന

  അമ്പരപ്പുമായി വനിതാസംഘടന

  ഡബ്ലുസിസി രൂപീകരിക്കുമ്പോള്‍ മുന്‍നിരയില്‍ മഞ്ജു വാര്യരമുണ്ടായിരുന്നു. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി സംഘടന രൂപീകരിച്ചത്. ദുരനുഭവം നേരിടേണ്ടി വന്ന നടിക്ക് ശക്തമായ പിന്തുണ നല്‍കി താരം ഒപ്പമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അത് കൃത്യമായി അന്വേഷിക്കണമെന്നും വ്യക്തമാക്കിയത് താരമായിരുന്നു. സംഘടനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ നേതൃനിരയിലും താരമുണ്ടായിരുന്നു. മഞ്ജു വാര്യര്‍ക്ക് ലഭിക്കുന്ന പിന്തുണയില്‍ ഡബ്ലുസിസിയും അമ്പരന്നിരിക്കുകയാണ്.

  പ്രതിസന്ധികളില്‍ തളരാതെ

  പ്രതിസന്ധികളില്‍ തളരാതെ

  വ്യക്തി ജീവിതത്തിലെ വലിയ പ്രതിസന്ധിയില്‍പ്പോലും തളരാതെ ശക്തമായി സിനിമയിലേക്ക് തിരിച്ച് വരാന്‍ തീരുമാനിക്കുകയായിരുന്നു മഞ്ജു വാര്യര്‍. ദിലീപുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയപ്പോഴും മകള്‍ക്ക് അച്ഛനൊപ്പം പോവാനാണ് താല്‍പര്യമെന്നറിയിച്ചപ്പോഴും തളരാതെ പിടിച്ച് നില്‍ക്കുകയായിരുന്നു. പ്രണയിച്ച് വിവാഹിതരായ താരദമ്പതികള്‍ വഴിപിരിയുമ്പോള്‍ സ്വഭാവികമായുണ്ടാവുന്ന കുറ്റപ്പെടുത്തലുകളോ പഴി ചാരലുകളോ ഇല്ലാതെയാണ് ഇരുവരും വേര്‍പിരിഞ്ഞത്

  ഇടവേളയ്ക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ്

  ഇടവേളയ്ക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ്

  കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം നീണ്ട ഇടവേളയിലായിരുന്നു താരം. 2014 ല്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍യൂ എന്ന സിനിമയിലൂടെയാണ് താരം പിന്നീട് സിനിമയിലേക്ക്് തിരിച്ചത്തെിയത്. രണ്ടാം വരവില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെയായിരുന്നു താരം പ്രതിനിധാനം ചെയ്തത്. മോഹന്‍ലാലിലൂടെ ഹാസ്യപ്രധാനമായ കഥാപാത്രത്തെയും താരം അവതരിപ്പിച്ചു.

  നല്ല സിനിമയെ പിന്തുണയ്ക്കുന്നു

  നല്ല സിനിമയെ പിന്തുണയ്ക്കുന്നു

  ബഹിഷ്‌ക്കരണ ഭീഷണി തുടരുന്നതിനിടയില്‍ റിലീസിന് മുന്‍പ് രാമലീലയെ പിന്തുണച്ച് മഞ്ജു വാര്യര്‍ രംഗത്തെത്തിയിരുന്നു. ഉദാഹരണം സുജാതയ്‌ക്കൊപ്പം റിലീസ് ചെയ്യുന്ന സിനിമയായിട്ടും നല്ല സിനിമയ്‌ക്കൊപ്പം നില്‍ക്കുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഈ നിലപാടിനെത്തുടര്‍ന്നാണ് സഹപ്രവര്‍ത്തകരില്‍ പലരും താരത്തെ മാറ്റിനിര്‍ത്തിയത്. എന്നാല്‍ സിനിമയോടല്ല വ്യക്തിപരമായ പ്രശ്‌നങ്ങള്‍ തീര്‍ക്കേണ്ടതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു താരം.

  English summary
  Manju Warrier gets huge popularity
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X