»   » മഞ്ജു വാര്യര്‍ വിളിച്ചു പറഞ്ഞു, മോഹന്‍ലാല്‍ സമ്മതിച്ചു, ലേഡി സൂപ്പര്‍ സ്റ്റാര്‍ പറഞ്ഞത് ??

മഞ്ജു വാര്യര്‍ വിളിച്ചു പറഞ്ഞു, മോഹന്‍ലാല്‍ സമ്മതിച്ചു, ലേഡി സൂപ്പര്‍ സ്റ്റാര്‍ പറഞ്ഞത് ??

Posted By: v.nimisha
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങള്‍ മോഹന്‍ലാലും മഞ്ജു വാര്യരും. അഭിനയത്തിലായാലും ജീവിതത്തിലായാലും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള രണ്ടു പേര്‍. അഭിനേതാക്കള്‍ എന്നതിനമപ്പുറം സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ തങ്ങളുടെ ശബ്ദം ഉയര്‍ത്തുകയും അര്‍ഹതപ്പെട്ടവരെ സഹായിക്കുകയും ചെയ്യുന്ന രണ്ടു പേര്‍. ഇവര്‍ സ്‌ക്രീനില്‍ ഒരുമിച്ചപ്പോഴൊക്കെ പ്രേക്ഷകര്‍ക്ക് അതൊരു ദൃശ്യ വിരുന്നായിരുന്നു.

  ഷാജി കൈലാസ് സംവിധാനം ചെയ്ത ആറാം തമ്പുരാനിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചഭിനയിച്ചത്. കണിമംഗലം കോവിലകത്തെ ജഗന്നാഥന്‍ തമ്പുരാനോടൊപ്പം വായാടിയായ ഉണ്ണിമായയെും പ്രേക്ഷകര്‍ സ്വീകരിച്ചു. 1997 ലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിലെ പല രംഗങ്ങളും പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നവയാണ്. തൊട്ടടുത്ത വര്‍ഷം കന്‍മദത്തില്‍ ഇവര്‍ വീണ്ടും ഒരുമിച്ചു. ഭാനുമതി എന്ന കല്‍പ്പണിക്കാരി മഞ്ജു വാര്യരുടെ സിനിമാജീവിതത്തിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്.

  മികച്ച സ്ത്രീപക്ഷ സിനിമകളായി വിലയിരുത്തപ്പെടുന്ന ചിത്രം കൂടിയാണ് കന്‍മദം. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലേഹമില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ എത്തി. പിന്നീട് വലിയൊരു ഇടവേളയ്ക്കു ശേഷം 2015 ലാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചത്. സത്യന്‍ അന്തിക്കാട് ചിത്രമായ എന്നും എപ്പോഴും പക്ഷേ പ്രേക്ഷകര്‍ക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. ബി ഉണ്ണികൃഷ്ണന്‍ ചിത്രമായ വില്ലന്‍, വിഎ ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍ എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്.

  മഞ്ജു വാര്യര്‍ വിളിച്ചു, ലാല്‍ സമ്മതിച്ചു

  മഞ്ജു വാര്യരുടെ പുതിയ ചിത്രമായ കെയര്‍ ഓഫ് സൈറാബാനുവില്‍ മോഹന്‍ലാലിന്റെ ശ്കതമായ സാന്നിധ്യമുള്ള കാര്യം ചിത്രം പുറത്തിറങ്ങിയപ്പോഴാണ് പ്രേക്ഷകര്‍ അറിഞ്ഞതു തന്നെ അത്രയും രഹസ്യമാക്കി വെച്ചിരുന്ന കാര്യമായിരുന്നു അത്. മഞ്ജു വാര്യറാണ് ചിത്രത്തിന് വേണഅടി മോഹന്‍ലാലിനെ വിളിച്ചത്.

  ആദ്യം ആലോചിച്ചിരുന്നത് മറ്റുള്ളവരെയായിരുന്നു

  ചിത്രത്തിലെ പീറ്റര്‍ ജോര്‍ജിനായി ആദ്യം ആലോചിച്ചത് സംവിധായകന്‍ രഞ്ജിത്തുള്‍പ്പടെയുള്ളവരെയായിരുന്നു. എന്നാല്‍ പിന്നീടെന്തുകൊണ്ടോ അതു നടന്നില്ല. മഞ്ജു വാര്യര്‍ വഴിയാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമായത്.

  എന്താ കാര്യമെന്ന് മോഹന്‍ലാല്‍

  സൈറാബാനുവിലെ പീറ്റര്‍ ജോര്‍ജ് എന്ന കഥാപാത്രത്തിന് വേണ്ടി ശബ്ദം നല്‍കുന്നതിനായി ലാലിനെ വിളിച്ചപ്പോള്‍ എന്താ കാര്യമെന്നാണഅ ആദ്യം ചോദിച്ചത്. പിന്നീട് സംവിധായകന്‍ ആന്റണി സോണഇ പോയി കഥ പറയുകയായിരുന്നു. അപ്പോള്‍ തന്നെ സമ്മതം മൂളിയ താരം പിറ്റേദിവസം തന്നെ ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യുകയുമായിരുന്നു.

  സിനിമയുടെ മുഴുവന്‍ സാന്നിധ്യമായി മാറി

  രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദശകലത്തിലൂടെയാണ് മോഹന്‍ലാല്‍ സൈറാബാനുവിന്റെ ഭാഗമായത്. സിനിമ മുഴിവന്‍ നിറഞ്ഞു നില്‍ക്കുന്ന പ്രേക്ഷകരുടെ കൂടെ ഇറങ്ങി വരുന്ന കഥാപാത്രമായി മാറുകയും ചെയ്തു.

  നേരിട്ടല്ലെങ്കിലും ചിത്രത്തിന്‍റെ ഭാഗമായി

  സാധാരണക്കാരിയായ പോസ്റ്റ് വുമണായി തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട് മഞ്ജു വാര്യര്‍ . ചിത്രത്തിലെ മറ്റൊരു വലിയ പ്രത്യേകത മോഹന്‍ലാലിന്റെ സാന്നിധ്യമാണ്. അതും ശബ്ദത്തിലൂടെ. ചിത്രത്തിന്റെ റിലീസിങ്ങിന് മുന്‍പ് വരെ അതീവ രഹസ്യമാക്കി വെച്ച കാര്യം കൂടിയാണിത്. നേരിട്ടല്ലെങ്കിലും ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ചിത്രത്തിന്റെ കഥാഗതിയില്‍ തന്നെ നിര്‍ണ്ണായകമാണ് താരത്തിന്റെ ഇടപെടലുകള്‍. ജോഷ്വ പീറ്ററിന്റെ പിതാവായ പീറ്റര്‍ ജോര്‍ജിനെയാണ് താരം പ്രതിനിധീകരിച്ചത്.

  സന്തോഷത്തോടെ വന്നു

  നേരിട്ട് അഭിനയിച്ചില്ലെങ്കിലും വാക്കുകളിലൂടെ ചിത്രത്തിന്റെ ഭാഗമായ മോഹന്‍ലാലിലൂടെ ചിത്രത്തിന് ദൈവിക പരിവേഷം കൈവന്നുവെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. മോഹന്‍ലാലിന്റെ ഫേസ് ബുക്ക് പോസ്റ്ര് ഷെയര്‍ ചെയ്തിട്ടുണ്ട് മഞ്ജു വാര്യര്‍. ചിത്രത്തിന്റെ റിലീസിങ്ങിനു മുന്‍പ് അണിയറ പ്രവര്‍ത്തകരുള്‍പ്പടെ എല്ലാവര്‍ക്കും ആശംസ നേര്‍ന്ന മോഹന്‍ലാല്‍ ശബ്ദത്തിലൂടെ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചിരുന്നു.

  English summary
  Manju Warrier’s C/O Saira Banu was released on March 17 to good response from the auidence, especially the families. Critics have rated it as a decent watch that can be enjoyed with families. The movie is scripted by RJ Shaan and directed by debutant Antony Sony. Apart from Manju Warrier, the movie also features yesteryear actress Amala Akkineni and Kismath fame Shane Nigam in major roles. Amala Akkineni has made a comeback to Mollywood after a gap of over two decades through this movie.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more