twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ പ്രതി പൂവൻകോഴി തന്നെ!! നിരുപമ അല്ല മാധുരി, ക്രിസ്മസ് ആഘോഷമാക്കി ലേഡി സൂപ്പർസ്റ്റാർ

    |

    പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് മഞ്ജു വാര്യർ റോഷൻ ആൻഡ്രൂസ് ചിത്രം പ്രതി പൂവൻ കോഴി തിയേറ്ററുകളിൽ . മോളിവുഡിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടാണ് ലേഡി സൂപ്പർസ്റ്റാറിന്റെ വരവ്. മഞ്ജുവാര്യരുടെ രണ്ടാം വരവ് റോഷൻ ആൻഡ്രൂസ് ചിത്രമായ ഹൗ ഓൾഡ് ആർ യു വിലൂടെയായിരുന്നു.

    മഞ്ജുവിന്റെ സിനിമ കരിയറിൽ വലിയ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു ഹൗ ഓൾഡ് ആർ യൂ. ഈ ചിത്രത്തിന് ശേഷം, മഞ്ജു-റോഷൻ ആൻഡ്രൂസ് കൂട്ടക്കെട്ട് വീണ്ടും ഒന്നിക്കുന്നത് പ്രതി പൂവൻകോഴിയിലൂടെയാണ്. നിരുപമ രാജീവിനെ പോലെ ഒരു ശക്തമായ സ്ത്രീ കഥാപാത്രമായ സ്ത്രീകഥാപാത്രവുമായിട്ടാണ് ഇക്കുറി മഞ്ജുവിന്റെ വരവ്. പ്രേക്ഷകരുടെ കാത്തിരിപ്പും പ്രതീക്ഷയും വെറുതെയായിട്ടില്ലെന്ന് ഒറ്റവാക്കിൽ തന്നെ പറയാൻ സാധിക്കും.

     സെയിൽസ് ഗേളായി മഞ്ജു

    മഞ്ജുവിന്റെ കരിയറിലെ ശക്തമായ മറ്റൊരു സ്ത്രീ കഥാപാത്രമാണ് മാധുരി. വസ്ത്ര വ്യാപാര സ്ഥാപനത്തിലെ സെയിൽസ് ഗേളാണ് മാധുരി. ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മഞ്ജുവിന്റെ കരിയറിൽ എന്നും ഓർമിച്ചിരിക്കുന്ന ഒരു കഥാപാത്രവും ചിത്രവുമായിരിക്കും പ്രതി പൂവൻ കോഴി എന്ന ഒറ്റവാക്കിൽ പറയാൻ സാധിക്കും.

     വൻ താരനിര

    ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. മഞ്ജുവിനോടൊപ്പം അനുശ്രീ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, അലൻസിയാർ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ് സംവിധായകൻ റോഷൻ ആൻഡ്രൂസാണ്. സ്വന്തം ചിത്രത്തിൽ വില്ലനായിട്ടാണ് സംവിധായകന്റെ മോളിവുഡ് എൻട്രി . തുടക്കം മുതൽ തന്നെ പ്രിയ സംവിധായകന്റെ വില്ലൻ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച സംവിധായകൻ എന്നതിലുപരി മികച്ച അഭിനേതാവാണെന്നും റോഷൻ ആൻഡ്രൂസ് ആ തെളിയിച്ചു കഴിഞ്ഞു

     മാധുരിയും നിരുപമയും ‌

    2014 ൽ പുറത്തു വന്ന റോഷൻ ആൻഡ്രൂസ് ചിത്രമായ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവിന്റെ രണ്ടാം വരവ്. നിരുപമ രാജീവ് എന്ന കഥാപാത്രം താരത്തിന് ഏറെ പ്രേക്ഷക നിരൂപക ശ്രദ്ധ നേടി കൊടുത്തിരുന്നു. എന്നാൽ ഇതിൽ നിന്ന് ഏറെ വ്യത്യസ്തയാണ് മാധുരി. തുണി കടയിലെ സെയിൽസ് ഗേളായ മാധുരി നടത്തുന്ന ശക്തമായ പോരാട്ടമാണ് ചിത്രത്തിൽ. പുറത്തു വന്ന ട്രെയിലറും ടീസറുമൊക്കെ ഇതിനുളള സൂചന നൽകുകയും ചെയ്തിരുന്നു.

      ഉണ്ണി ആറിന്റെ കഥ

    ഉണ്ണി ആറിന്റെ പ്രശസ്ത കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗോകുലം മൂവീസ്സിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ഉണ്ണി ആർ തന്നെയാണ്. ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം: ഗോപി സുന്ദര്‍. പ്രേക്ഷക പ്രതീക്ഷ അൽപം പോലും തെറ്റിക്കാതെയാണ് റോഷൻ ആൻഡ്രൂസ് -മഞ്ജുവാര്യർ ടീമിന്റെ രണ്ടാം വരവ്

    English summary
    Prathi Poovankozhi Audience Review In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X