twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാന്‍ നല്ലൊരു നടിയല്ലെന്ന് മഞ്ജു വാര്യര്‍! അരങ്ങേറ്റം 2010 ലെങ്കിൽ സംഭവിക്കുന്നതിനെ കുറിച്ച് മഞ്ജു

    |

    മഞ്ജു വാര്യര്‍ എന്ന പേരിലൂടെ മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനിക്കാം. ലേഡി സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്ന മഞ്ജു വാര്യര്‍ തന്റെ ആദ്യ തമിഴ് ചിത്രത്തില്‍ അഭിനയിച്ചതിന്റെ സന്തോഷത്തിലാണ്. ധനുഷിന്റെ നായികയായി അസുരന്‍ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തമിഴിലേക്ക് അരങ്ങേറ്റം നടത്തുന്നത്. ഒക്ടോബര്‍ ആദ്യ ആഴ്ച തിയറ്ററുകൡലേക്ക് എത്തിയ സിനിമയ്ക്ക് പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു.

    തമിഴിലെ ആദ്യ സിനിമ തന്നെ സൂപ്പര്‍ഹിറ്റിലെത്തിച്ച് കൈയടി വാങ്ങിയിരിക്കുകയാണ് മഞ്ജുവിപ്പോള്‍. ബോക്‌സോഫീസില്‍ നൂറ് കോടി തിളക്കവുമായിട്ടാണ് അസുരന്‍ പ്രദര്‍ശനം തുടരുന്നത്. എന്നാല്‍ താനൊരു മോശം അഭിനേത്രിയാണെന്നാണ് താന്‍ കരുതുന്നതെന്ന് പറയുകയാണ് മഞ്ജു വാര്യരിപ്പോള്‍. ഫിലിം കംപാനിയനു നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

    മനസ് തുറന്ന് മഞ്ജു വാര്യര്‍

    ഞാനൊരു മോസം നടിയാണെന്നാണ് ഞാന്‍ കരുതുന്നത്. വിനയം കൊണ്ട് പറയുന്നതല്ല. എന്റെ പെര്‍ഫോമന്‍സില്‍ എനിക്കൊരുക്കിലും ആത്മസംതൃപ്തി ലഭിക്കാറില്ല. എന്റെ ചിത്രങ്ങള്‍ വീണ്ടും കാണുമ്പോള്‍ എന്റെ തെറ്റുകള്‍ മാത്രമാണ് ഞാന്‍ കാണുന്നത്. പല അഭിനേതാക്കളെ സംബന്ധിച്ചും അത് അങ്ങനെ തന്നെയാണെന്ന് ഞാന്‍ കരുതുന്നു. എന്റെ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ റിഹേഴ്‌സ് ചെയ്ത് ചെയ്യുന്നതിനെക്കാള്‍, സ്വാഭാവികമായി പെര്‍ഫോം ചെയ്യുന്ന സീനുകള്‍ക്കാണ് മികച്ച പ്രതികരണം ലഭിക്കാറുള്ളത്.

    മനസ് തുറന്ന് മഞ്ജു വാര്യര്‍

    അഭിനേതാവെന്ന നിലയില്‍ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും അഭിനയം ഒട്ടും എളുപ്പമല്ലെന്നും മഞ്ജു പറഞ്ഞു. ഓരോ തവണയും മുന്‍പ് ചെയ്ത കഥാപാത്രത്തിന്റെ മാനറിസങ്ങളും ശൈലികളും ആവര്‍ത്തിക്കാതെ നോക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും മഞ്ജു പറഞ്ഞു. തന്റെ അരങ്ങേറ്റം 2010 ന് ശേഷമായിരുന്നു സംഭവിക്കുന്നത് എങ്കില്‍ എങ്ങനെയായിരിക്കും കരിയറില്‍ മാറ്റമുണ്ടാവുക എന്ന ചോദ്യത്തിന് ഞാനൊരുക്കിലും അങ്ങനെ ചിന്തിച്ചിട്ടില്ലെന്നാണ് മഞ്ജുവിന്റെ ഉത്തരം. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നും കാരണങ്ങളുണ്ടെന്നും വിശ്വസിക്കുന്നു.

     മനസ് തുറന്ന് മഞ്ജു വാര്യര്‍

    പക്ഷേ അസുരനില്‍ അഭിനയിക്കുമ്പോഴും ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോഴും ഉണ്ടായിരുന്ന അതേ മാനസികാവസ്ഥയായിരുന്നു. ഇപ്പോള്‍ തിരക്കഥ തിരഞ്ഞെടുക്കുന്നതില്‍ മാറ്റമുണ്ടെന്നും മഞ്ജു സൂചിപ്പിച്ചു. തൊണ്ണൂറുകളില്‍ ഞാന്‍ തിരക്കഥ കേട്ടിരുന്നത് മാതാപിതാക്കള്‍ക്ക് ഒപ്പമായിരുന്നു. അവര്‍ക്ക് ഇഷ്ടമായാല്‍ എനിക്കും ഇഷ്ടമായെന്ന് അര്‍ഥം. പക്ഷേ സത്യത്തില്‍ സിനിമകള്‍ തിരഞ്ഞെടുക്കേണ്ടി വന്നിരുന്നില്ല. മുതിര്‍ന്ന സംവിധായകര്‍ക്കൊപ്പമായിരുന്നു ഏറെയും സിനിമകള്‍ ചെയ്തിരുന്നത്. സത്യന്‍ അന്തിക്കാടിനൊപ്പമുള്ള സിനിമ കഴിഞ്ഞാല്‍ സിബി മലയിലിനൊപ്പമോ ഷാജി കൈലാസിനൊപ്പമോ ജോഷിയ്ക്ക് ഒപ്പമോ ആയിരിക്കും അടുത്തത്.

    മനസ് തുറന്ന് മഞ്ജു വാര്യര്‍

    ഇന്ന് കാര്യങ്ങള്‍ വ്യത്യസ്തമാണ്. എന്റെ സിനിമകള്‍ ഞാനാണ് തിരഞ്ഞെടുക്കുന്നത്. ഇപ്പോഴും ഒരു സ്‌ക്രീപ്റ്റ് കീറിമുറിച്ച് വിശകലനം ചെയ്യാനാകില്ല. അത് കൊണ്ട് തീരുമാനമെടുക്കുക ബുദ്ധിമുട്ടാണ്. കാര്യങ്ങള്‍ ലളിതമാകും അതിനാല്‍ തന്നെ. ഈ സിനിമ തിയറ്ററില്‍ പോയി ഞാന്‍ കാണുമോ എന്ന് ചിന്തിക്കും. അതേ എന്നാണെങ്കില്‍ മുന്നോട്ട് പോവും. ഉദാഹരണത്തിന് ലൂസിഫര്‍ ഞാന്‍ അഭിനയിച്ചിട്ടില്ലായിരുന്നെങ്കില്‍ പോലും ആ ചിത്രം ഞാന്‍ തിയറ്ററില്‍ പോയി കാണുമായിരുന്നു എന്നും മഞ്ജു പറയുന്നു.

    പേളി മാണി മാത്രമല്ല, ബൈക്കില്‍ മാസ് ആയി എത്തി നൂറിന്‍ ഷെരീഫ്! വീഡിയോ വൈറലാവുന്നുപേളി മാണി മാത്രമല്ല, ബൈക്കില്‍ മാസ് ആയി എത്തി നൂറിന്‍ ഷെരീഫ്! വീഡിയോ വൈറലാവുന്നു

    English summary
    Manju Warrier Talks About Her Story Selection
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X