»   » മത്സരിക്കുന്നത് ജയസൂര്യയോട്, മരുഭൂമിയിലെ ആന ബിജു മേനോനെ രക്ഷിക്കുമോ?

മത്സരിക്കുന്നത് ജയസൂര്യയോട്, മരുഭൂമിയിലെ ആന ബിജു മേനോനെ രക്ഷിക്കുമോ?

By: Sanviya
Subscribe to Filmibeat Malayalam

ബിജു മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മരുഭൂമിയിലെ ആനയുടെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ആഗസ്റ്റ് 12ന് ചിത്രം റിലീസ് ചെയ്യും. ഈ മാസം അഞ്ചിന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ പല കാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് നീട്ടി വച്ചു.

ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രം പ്രകാശ് സംവിധാനം ചെയ്യുന്ന മരുഭൂമിയിലെ ആന. വൈ വി രാജേഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.


സംവിധാനം തിരക്കഥ

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മരുഭൂമിയിലെ ആന. വൈ വി രാജേഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.


ട്രെയിലറിന് മികച്ച സ്വീകരണം

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് പ്രേക്ഷകര്‍ക്ക് ഇടയില്‍ മികച്ച സ്വീകരണമായിരുന്നു. ഒരു കോമഡി എന്റര്‍ടെയ്‌നര്‍ കൂടിയാണ് ചിത്രം.


അനുരാഗ കരിക്കിന്‍ വെള്ളത്തിന്റെ വിജയ ശേഷം

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ബിജു മേനോന്‍ നായകനായി എത്തുന്ന ചിത്രം കൂടിയാണിത്.


ബോക്‌സ് ഓഫീസ് യുദ്ധം

ജയസൂര്യ നായകനാകുന്ന രണ്ട് ചിത്രങ്ങളാണ് ആഗസ്റ്റ് 12ന് തിയേറ്ററുകളില്‍ എത്തുന്നത്. ബോക്‌സ് ഓഫീസില്‍ ഒരു യുദ്ധം നടക്കുമെന്ന് തീര്‍ച്ച.


പ്രധാന കഥാപാത്രങ്ങള്‍ ആരൊക്കെ

കൃഷ്ണ ശങ്കര്‍, ബാലു വര്‍ഗ്ഗീസ്, ലാലു അലക്‌സ്, കാണാരന്‍ ഹാരിഷ്, മേജര്‍ രവി എന്നിവരാണ് മരുഭൂമയിലെ ആനയിലെ പ്രധാന കഥാപാത്രങ്ങള്‍.


English summary
Biju Menon starrer Marubhoomiyile Aana, which was earlier expected to hit the theatres on August 5, 2016 has now got a new release date.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam