Don't Miss!
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Automobiles
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കളക്ഷനില്‍ മിന്നിച്ച് മേരാ നാം ഷാജി, നാദിര്‍ഷയുടെ സംവിധാനത്തിലെത്തിയ കോമഡി ത്രില്ലര്‍!
നാദിര്‍ഷയുടെ സംവിധാനത്തില്‍ പിറന്ന മൂന്നാമത്തെ ചിത്രമാണ് മേരാ നാം ഷാജി. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള മൂന്ന് ഷാജിമാരുടെ കഥയുമായിട്ടെത്തിയ ചിത്രത്തില്‍ ബിജു മേനോന്, ആസിഫ് അലി, ബൈജു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ ചിത്രം മിശ്ര പ്രതികരണമായിരുന്നു സ്വന്തമാക്കിയത്. എന്നാലും ബോക്സോഫീസില്‍ അത്യാവശ്യം മോശമില്ലാത്ത തുക കണ്ടെത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്.
സിനിമയുടെ കളക്ഷനെ സംബന്ധിച്ച് ഔദ്യോഗികമായ കണക്ക് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും 2.30 കോടിയോളം രൂപ സിനിമ നേടിയതായി റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രമുള്ള കണക്കാണ്. ടോട്ടല്‍ ബിസിനസില്‍ ചിത്രം നഷ്ടം വരുത്തിയിട്ടില്ലെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാവുന്നത്. തിയറ്ററുകളിലേക്ക് പുത്തന്‍ സിനിമകള്‍ വരുന്നതോടെ പ്രദര്‍ശനം ഏകദേശം അവസാനിക്കാന്‍ പോവുകയാണ്.
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമാണ് മേരാ നാം ഷാജി. ആദ്യ രണ്ട് സിനിമകള്‍ പോലെ തികച്ചും കോമഡി എന്റര്‍ടെയിനറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 5 നായിരുന്നു റിലീസ് ചെയ്തത് ചിത്രത്തില്‍ നിഖില വിമലാണ് നായിക. ഇവര്‍ക്കൊപ്പം ശ്രീനിവാസന്, ധര്മജന് ബോള്‍ഗാട്ടി, സുരഭി, ടിനി ടോം, കലാഭവന്‍ നവാസ്, ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി, മൈഥിലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.