»   » പാട്ടു പഠിക്കണമെന്നും യേശുദാസിനെപ്പോലെ പാടണമെന്നുമൊക്കെ ആഗ്രഹിച്ചിരുന്നുവെന്ന് മോഹന്‍ലാല്‍ !

പാട്ടു പഠിക്കണമെന്നും യേശുദാസിനെപ്പോലെ പാടണമെന്നുമൊക്കെ ആഗ്രഹിച്ചിരുന്നുവെന്ന് മോഹന്‍ലാല്‍ !

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ മോഹന്‍ലാല്‍ ഗാനരംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പലപ്പോഴും ഒറിജിനാലിറ്റി അനുഭവപ്പെടാറുണ്ട്. താരത്തിന് വേണ്ടി ഗായകന്‍ പാടി റെക്കോര്‍ഡ് ചെയ്തതാണെന്ന് തോന്നിപ്പിക്കാത്ത തരത്തില്‍ ഗാനരംഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ താരത്തിന് കഴിയാറുണ്ട്. ഗാനരംഗങ്ങളില്‍ ഇത്രയധികം തിളങ്ങിയ മറ്റൊരു താരത്തെ കണ്ടെത്താന്‍ തന്നെ പ്രയാസമാണ്. എംജി ശ്രീകുമാറിന്റെ ശബ്ദവും മോഹന്‍ലാലിന്റെ രൂപവും സ്‌ക്രീനിലെത്തിയാല്‍ പ്രേക്ഷകര്‍ക്ക് ശരിക്കുമൊരു വിഷ്വല്‍ ട്രീറ്റ് തന്നെയാണ് ലഭിക്കാറുള്ളത്.

സംഗീത പ്രാധാന്യമുള്ള നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞിട്ടുണ്ട്. ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, ആറാം തമ്പുരാന്‍, കിഴക്കുണരും പക്ഷി തുടങ്ങിയ ചിത്രങ്ങളിലെ ഗാനരംഗം ഉത്തമോദാഹരണമാണ്. ഏയ് ഓട്ടോ, ചിത്രം, സ്ഫടികം, ഉസ്്താദ്, കണ്ണെഴുതി പൊട്ടും തൊട്ട്, ചതുരംഗം, ബാലേട്ടന്‍, ഭ്രമരം, റണ്‍ ബേബി റണ്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി മോഹന്‍ലാല്‍ ഗാനം ആലപിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട് ഈ ഗാനരംഗങ്ങള്‍. സംഗീതത്തോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം.

പാട്ടു പഠിക്കണമെന്ന് ആഗ്രഹിച്ചിരുന്നു

പാട്ടുപഠിക്കണമെന്ന് കുട്ടിക്കാലം മുതലേ ആഗ്രഹിച്ചിരുന്നുവെന്ന് മോഹന്‍ലാല്‍ പറയുന്നു. കുട്ടിക്കാലത്തെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു അത്. പാട്ടു പഠിക്കുന്നതും യേശുദാസിനെപ്പോലെ പാടുന്നതിനെക്കുറിച്ചൊക്കെ അക്കാലത്ത് ആഗ്രഹിച്ചിരുന്നു.

പാട്ടുകാരിയായ അമ്മ

അമ്മ നന്നായി പാടുമായിരുന്നുവെന്ന് താരം പറയുന്നു. ശാസ്ത്രീയ സംഗീതം അഭ്യസിച്ചിരുന്നു. പക്ഷേ സംഗീതം പഠിക്കാനുള്ള സൗകര്യങ്ങള്‍ കുറവായിരുന്നു അക്കാലത്ത്. വീട്ടില്‍ ഭാഗവരെ വരുത്തി തന്നെയും സംഗീതം പഠിപ്പിരുന്നു. എന്നാല്‍ അത് പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു.

പാതിവഴിയില്‍ നിലച്ചു പോയ സംഗീത പഠനം

വീട്ടില്‍ ഭാഗവതരെ നിര്‍ത്തി സംഗീതം പഠിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും പഠനം മുഴുമിപ്പിക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞില്ല. ശ്വാസസംബന്ധമായ ചില അസുഖത്തെത്തുടര്‍ന്നാണ് പഠനം പാതിവഴിയില്‍ നിര്‍ത്തിയത്.

ജ്യേഷ്ഠനും സംഗീതത്തില്‍ താല്‍പര്യമുണ്ടായിരുന്നു

കുട്ടിക്കാലത്ത് സ്ഥുരമായി റേഡിയോ ഗാനങ്ങള്‍ കേള്‍ക്കുന്ന പതിവുണ്ടായിരുന്നു. ഗാനത്തിനനുസരിച്ച് അമ്മയും പാടുമായിരുന്നു.ബാലമുരളീകൃഷ്ണയുടെ ഫാനായ ജ്യേഷ്ഠ്യന് ക്ലാസില്‍ മ്യൂസിക്കിനോടായിരുന്നു കൂടുതല്‍ താല്‍പര്യം.

സിനിമയിലൂടെ യാഥാര്‍ത്ഥ്യമാക്കി

പാടണമെന്നുള്ള ആഗ്രഹം സിനിമയിലൂടെ യാഥാര്‍ത്ഥ്യമയതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് താരമിപ്പോള്‍. കുഞ്ഞുന്നാളില്‍ മുഴുമിപ്പിക്കാന്‍ കഴിയാതെ പോയ പഠനം സിനിമയിലൂടെയെങ്കിലും നടക്കുന്നുണ്ടല്ലോ എന്നു ചിന്തിക്കുകയല്ല മറിച്ച് പാടാനുള്ള അവസരം ഇടയ്‌ക്കൊക്കെ സിനിമകളിലൂടെ ലഭിച്ചിരുന്നുവല്ലോ.

സംഗീത പ്രാധാന്യമുള്ള ചിത്രങ്ങളുടെ ഭാഗമാവാന്‍ കഴിഞ്ഞു

തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കുന്നതിനായി മോഹന്‍ലാല്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് പ്രേക്ഷകര്‍ക്കെല്ലാം അറിയാവുന്നതാണ്. സംഗീതവുമായി ബന്ധപ്പെട്ട പുറത്തിറങ്ങിയ ചിത്രങ്ങളുടെ ഭാഗമാവാനും ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

എം ജി ശ്രീകുമാറിന്റെ ശബ്ദവും മോഹന്‌ലാലിന്റെ അഭിനയവും

കുട്ടിക്കാലം മുതലേ സുഹൃത്തുക്കളായിരുന്നു മോഹന്‍ലാലും എം ജി ശ്രീകുമാറും. സംഗീത പാരമ്പര്യമുള്ള കുടുബമായതിനാല്‍ ആ വഴിക്ക് സഞ്ചരിക്കാനായിരുന്നു ശ്രീകുമാറിന് താല്‍പര്യം. ഏകദേശം ഒരേ സമയത്താണ് ഇരവരും സിനിമയിലേക്ക് പ്രവേശിച്ചത്.

മോഹന്‍ലാലിന് വേണ്ടി പാടുന്നു

മോഹന്‍ലാലിന് വേണ്ടി പല ഗായകരും പാടുന്നുണ്ടെങ്കിലും എംജി ശ്രീകുമാറിനോളം പെര്‍ഫെക്ഷന്‍ മറ്റാരില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന പ്രേക്ഷകര്‍ വളരെ മുന്‍പേ തന്നെ വിലയിരുത്തിയിട്ടുള്ള കാര്യമാണ്.

English summary
Mohanlal is talking about music.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam