»   » മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും ശബരിമലയില്‍ പോയോ? സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ചിത്രമിതാ!

മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും ശബരിമലയില്‍ പോയോ? സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ചിത്രമിതാ!

Posted By:
Subscribe to Filmibeat Malayalam
മോഹൻലാല്‍ ശബരിമലയില്‍? ചിത്രങ്ങള്‍ വൈറല്‍ | filmibeat Malayalam

സന്തതസഹചാരിയായ ആന്‍റണി പെരുമ്പാവൂരിനൊപ്പം മോഹന്‍ലാല്‍ ശബരിമലയ്ക്ക് പോയോ, സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ചിത്രം കണ്ട ആരാധകര്‍ ചോദിക്കുന്നത് ഇങ്ങനെയാണ്. വെളുത്ത ഷര്‍ട്ടും കാവി ലുങ്കിയുമണിഞ്ഞ് മറ്റ് ഭക്തര്‍ക്കൊപ്പം മല ഇറങ്ങുന്ന മോഹന്‍ലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ഫോട്ടോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം പകര്‍ത്തിയ ചിത്രമെന്ന തരത്തിലാണ് ചിലര്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. ഇതോടെയാണ് ആരാധകര്‍ ഇരുവരും ശബരിമലയയ്ക്ക് പോയോയെന്ന് അന്വേഷിച്ച് തുടങ്ങിയത്.

സാജന്‍ സൂര്യയോട് ഇപ്പോള്‍ പഴയ പോലെ ബഹുമാനമൊന്നുമില്ല, എലീനയുടെ വെളിപ്പെടുത്തല്‍!

മോഹന്‍ലാലിന്‍റെ മകള്‍ക്ക് സിനിമയില്‍ ഭാവിയില്ലേ? ഒന്നും അങ്ങോട്ട് ശരിയാവുന്നില്ലല്ലോ?

2015 ലെ ചിത്രമാണിത്. 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2015 ലാണ് മോഹഹന്‍ലാല്‍ വീണ്ടും ശബരിമല സന്ദര്‍ശിച്ചത്. അന്നെടുത്ത ചിത്രം വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഒടിയന്റെ ചിത്രീകരണത്തിനിടയില്‍ ഇരുവരും ശബരിമലയിലേക്ക് പോയെയെന്നതായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രം

ദര്‍ശനം കഴിഞ്ഞ് മറ്റ് ഭക്തര്‍ക്കൊപ്പം മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ശബരിമലയില്‍ നിന്നും ഇറങ്ങി വരുന്ന ചിത്രമാണിത്. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അടുത്തിടെ പകര്‍ത്തിയതാണോ?

അടുത്തിടെ പകര്‍ത്തിയ ചിത്രമെന്ന തരത്തിലാണ് ഫോട്ടോ പ്രചരിക്കുന്നത്. എന്നാല്‍ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ
അവസാനഘട്ട ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. അതിനിടയില്‍ ശബരിമല സന്ദര്‍ശിച്ചോയെന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്.

ചിത്രം പകര്‍ത്തിയത്

11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ 2015ലാണ് ശബരിമല സന്ദര്‍ശനം നടത്തിയത്. അന്ന് പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ഒടിയന്‍ അവസാനഘട്ടത്തിലേക്ക്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ഒടിയന്‍ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പാലക്കാട് വെച്ചുള്ള രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്.

ആദിക്കൊപ്പം തുടങ്ങി

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുന്ന സിനിമയായ ആദിക്കൊപ്പമാണ് ഒടിയന്‍ സിനിമയുടേയും പൂജ നടത്തിയത്. സകുടുംബമാണ് മോഹന്‍ലാല്‍ ചടങ്ങിനെത്തിയത്. ഇരുവരുടേയും സിനിമ എന്ന് റിലീസ് ചെയ്യുമെന്നറിയാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

ആദി റീലീസ് ചെയ്യുന്നത്

മോഹന്‍ലാല്‍ ഇല്ലാതെ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമായ ആദി ജനുവരി 26നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരു ജനുവരി 26നായിരുന്നു മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ നരസിംഹം റിലീസ് ചെയ്തത്.

ആന്‍റണിയും മോഹന്‍ലാലും

മോഹന്‍ലാലിന്റെ സന്തത സഹചാരിയാണ് ആന്റണി പെരുമ്പാവൂര്‍. ഡ്രൈവറായി തുടങ്ങി പിന്നീട് ഓള്‍ ഇന്‍ ഓളായി മാറുകയായിരുന്നു ആ ചെറുപ്പക്കാരന്‍. മോഹന്‍ലാലുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങള്‍ക്കും പലരും ആദ്യം സമീപിക്കുന്നത് ആന്റണിയെയാണ്. ഇടയ്ക്ക് മോഹന്‍ലാലിനോടൊപ്പം ചില ചിത്രങ്ങളിലും ആന്റണി പ്രത്യക്ഷപ്പെട്ടിരുന്നു.

സിനിമയിലും മുഖം കാണിച്ചു

മോഹന്‍ലാലിന്റെ നിഴലായി കൂടെ നടക്കുന്ന ആന്റണി സിനിമയിലും ലാലിനൊപ്പം എത്തിയിരുന്നു. പുലിമുരുകന്‍, ദൃശ്യം, ഒപ്പം തുടങ്ങിയ ചിത്രങ്ങളില്‍ ആന്റണി വേഷമിട്ടിരുന്നു. ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രമായ വില്ലനില്‍ ശക്തമായ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

English summary
Mohanlal and Antony Perumbavoor went to Sabarimala, pics getting viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam