»   » തേന്മാവിന്‍ കൊമ്പത്തിനോട് പരാജയപ്പെട്ട മോഹന്‍ലാല്‍ ചിത്രം, പില്‍ക്കാലം പ്രേക്ഷകരുടെ പ്രിയ ചിത്രം!

തേന്മാവിന്‍ കൊമ്പത്തിനോട് പരാജയപ്പെട്ട മോഹന്‍ലാല്‍ ചിത്രം, പില്‍ക്കാലം പ്രേക്ഷകരുടെ പ്രിയ ചിത്രം!

Posted By:
Subscribe to Filmibeat Malayalam

ഒരു താരത്തിന്റെ രണ്ട് ചിത്രങ്ങള്‍ ഒരേ ദിവസം തിയറ്ററില്‍ റിലീസിന് എത്തുക എന്നത് ഇന്നത്തെ കാലത്ത് ഒരു അപൂര്‍വ്വതയാണ്. യുവതാരം ജയസൂര്യയുടെ രണ്ട് ചിത്രങ്ങള്‍ ഒരേ ദിവസം തിയറ്ററിലെത്തിയതായിരുന്നു ഒടുവിലെ സംഭവം. പ്രേതം, ഇടി എന്നീ ചിത്രങ്ങളായിരുന്നു ഒരേ ദിവസം തിയറ്ററിലെത്തിയത്.

നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍', ആന്റണിയുടെ പുതിയ അവതാരം കാണാം...

എന്നാല്‍ 80കളിലും 90കളിലും ഇത് ഒരു സാധരണ സംഭവങ്ങളായിരുന്നു. ഒരേ ദിവസം രണ്ട് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതും ഇതില്‍ ഒരു ചിത്രം പരാജപ്പെടുകയും ഒന്ന് വിജയിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. നിരവധി മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഇത്തരത്തില്‍ തിയറ്ററിലെത്തിയിട്ടുണ്ട്. അങ്കിള്‍ ബണ്‍- കിലുക്കം, യോദ്ധ- അദ്വൈതം എന്നിവ അവയില്‍ ചിലത് മാത്രം. പിന്‍ഗാമി- തേന്‍മാവിന്‍ കൊമ്പത്ത് എന്നിവ ഒരാഴ്ചത്തെ വ്യത്യാസത്തിലാരുന്നു റിലീസ് ചെയ്തത്.

തേന്‍മാവിന്‍ കൊമ്പത്ത്- പിന്‍ഗാമി

1994ലായിരുന്നു തേന്‍മാവിന്‍ കൊമ്പത്ത്- പിന്‍ഗാമി എന്നീ ചിത്രങ്ങള്‍ തിയറ്ററിലെത്തിയത്. ഒരാഴ്ച്ചത്തെ വ്യത്യാസത്തില്‍ തിയറ്ററിലെത്തിയ ഈ ചിത്രങ്ങളില്‍ ബോക്‌സ് ഓഫീസ് വിജയം നേടാനായത് തേന്‍മാവിന്‍ കൊമ്പത്തിന് മാത്രമായിരുന്നു. എന്നാല്‍ പില്‍ക്കാലം പിന്‍ഗാമിയും പ്രേക്ഷകരുടെ പ്രിയ ചിത്രമായി മാറി.

തേന്‍മാവിന്‍ കൊമ്പത്ത്

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമായിരുന്നു തേന്‍മാവിന്‍ കൊമ്പത്ത്. മോഹന്‍ലാല്‍- ശോഭന ഭാഗ്യ ജോഡികള്‍ ഒരിക്കലൂടെ ബോക്‌സ് ഓഫീസില്‍ വിസ്മയം തീര്‍ത്തു. ശ്രീനിവാസന്റെ അപ്പക്കാള എന്ന കഥാപാത്രവും പ്രേക്ഷക പ്രീതി നേടി.

പിന്‍ഗാമി

പതിവ് സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ നിന്ന് വഴി മാറി വ്യത്യസ്തമായ പ്രമേയവും അവതരണവുമായി എത്തിയ ചിത്രമായിരുന്നു പിന്‍ഗാമി. തിലകന്റെ കുമാരേട്ടനും മോഹന്‍ലാലിന്റെ ക്യാപ്ടന്‍ വിജയ് മേനോനുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. എന്നാല്‍ ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിച്ചില്ല.

പരാജയ കാരണം

പിന്‍ഗാമിയുടെ പുതിയ അവതരണ രീതിയെ ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ക്ക് സാധിച്ചില്ല. ഹാസ്യരംഗങ്ങളുടെ അഭാവത്തില്‍ ഗൗരവപൂര്‍വ്വം മുന്നോട്ട് പോയ ചിത്രത്തെ പിന്നോട്ടടിച്ചത് തേന്‍മാവിന്‍ കൊമ്പത്ത് എന്ന ചിത്രമായിരുന്നു. ഹാസ്യമായിരുന്നു തേന്‍മാവിന്‍ കൊമ്പത്തിന്റെ വിജയ ഘടകം.

സ്വീകാര്യത നേടി

ബോക്‌സ് ഓഫീസില്‍ ചിത്രം പരാജയമായി മാറിയെങ്കിലും പില്‍ക്കാലത്ത് പിന്‍ഗാമി സ്വീകരിക്കപ്പെട്ടു. മിനി സ്‌ക്രീനില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രം തിയറ്ററില്‍ പരാജയമായിരുന്നു എന്നത് ഇന്ന് അവിശ്വസനീയമാണ്. രണ്ട് ചിത്രങ്ങള്‍ക്കും ഇന്ന് ചാനലുകളില്‍ വ്യക്തമായ പ്രേക്ഷകരുണ്ട്.

പ്രിയദര്‍ശന്റെ ദൃശ്യവിസ്മയം

തമിഴിലെ ശൃദ്ധേയനായ ഛായാഗ്രഹകനും പിന്നീട് സംവിധായകനുമായി മാറിയ കെവി ആനന്ദ് ആദ്യമായി ക്യാമറ കൈകാര്യം ചെയ്ത ചിത്രമായിരുന്നു തേന്‍മാവിന്‍ കൊമ്പത്ത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്‌കാരവും കെവി ആനന്ദ് സ്വന്തമാക്കി. പൊള്ളാച്ചിയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ആദ്യമായിട്ടല്ല

ആദ്യമായിട്ടല്ല ഒരു മോഹന്‍ലാല്‍ ചിത്രത്തിന് മറ്റൊരു മോഹന്‍ലാല്‍ ചിത്രം വില്ലനായത്. പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളില്‍ ഒന്നായ യോദ്ധ തിയറ്ററില്‍ ശരാശരി വിജയത്തില്‍ മാത്രം ഒതുങ്ങിയപ്പോള്‍ അതേ ദിവസം തിയയറ്ററിലെത്തിയ അദ്വൈതം സൂപ്പര്‍ ഹിറ്റായി. കിലുക്കം ബ്ലോക്ക് ബസ്റ്ററായി മാറിയപ്പോള്‍ അങ്കിള്‍ ബണ്‍ ബോക്‌സ് ഓഫീസില്‍ പരാജയം ഏറ്റുവാങ്ങി.

English summary
Mohanlal defeated by his own film on Box Office.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X