»   » ലാലേട്ടന്റെ പാട്ടിന്‌ മമ്മുക്കയുടെ കോംപ്ലിമെന്റ്‌

ലാലേട്ടന്റെ പാട്ടിന്‌ മമ്മുക്കയുടെ കോംപ്ലിമെന്റ്‌

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്‌ മലയാള സിനിമയിലുള്ള സ്ഥാനം എന്താണെന്ന്‌ ആരെങ്കിലും ചോദിച്ചു എന്നിരിക്കട്ടെ. ഏതു കുഞ്ഞുകുട്ടിയും വയോവൃദ്ധനും ഒരേ സ്വരത്തില്‍ പ്രതികരിക്കും. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ പ്രമുഖന്‍ എന്ന്‌. അത്‌ ഇന്ത്യന്‍ സിനിമയ്‌ക്കു കൂടി ബാധകമാണെന്നത്‌ ഒരു യാഥാര്‍ത്ഥ്യവും.

ഇവിടെ വിഷയം മോഹന്‍ലാല്‍ സിനിമയില്‍ പാടുമ്പോള്‍ എന്താണ്‌ സംഭവിക്കുന്നത്‌ എന്നാണ്‌. സിനിമയില്‍ അഭിനയത്തിനപ്പുറം ഒരു മേഖലയിലും കൈകടത്താന്‍ താല്‍പ്പര്യമില്ലാത്ത ആളാണ്‌ താനെന്ന്‌ ലാല്‍ തന്നെ പറയുന്നു.

അതിന്‌ കാരണമായി ലാല്‍ തന്നെ മുന്നോട്ടു വെക്കുന്ന കാര്യങ്ങള്‍ ഏറെ പ്രസക്തവുമാണ്‌. ഒട്ടേറെ വ്യത്യസ്‌തമായ പ്രതിഭകളുടെ കൂട്ടായ്‌മയിലുണ്ടാകുന്ന സിനിമയില്‍ ഒരോ രംഗത്തും അവരവര്‍ അര്‍ഹിക്കുന്ന ആദരവും പരസ്‌പര ബഹുമാനവും പാലിക്കേണ്ടത്‌ അനിവാര്യമാണ്‌.

സിനിമയില്‍ ചില നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങിയാണ്‌ പാട്ടുകള്‍ പാടേണ്ടി വന്നതെന്ന്‌ ലാല്‍ അടിവരയിടുന്നു. ഒരോ പ്രേക്ഷകനും മോഹന്‍ ലാല്‍ എന്ന നടനെയാണ്‌ നെഞ്ചേറ്റുന്നത്‌, പാട്ടുകാരനെയല്ല. മോഹന്‍ ലാല്‍ പാട്ടുകാരനുമല്ല.

വാജ്‌പേയി കവിത എഴുതുമ്പോള്‍, മന്ത്രിമാര്‍ പാടുമ്പോള്‍, ലാല്‍ - മമ്മൂട്ടിമാര്‍ പാടുമ്പോള്‍, കാവ്യ മാധവന്‍ കവിതയെഴുതി ട്യൂണ്‍ ചെയ്‌ത്‌ പാടുമ്പോള്‍ ഒക്കെ മഹത്തരം എന്നുപറയാന്‍ വെമ്പുന്ന കുറെ ആരാധകര്‍ സിനിമയിലും രാഷ്ട്രീയത്തിലും ഒക്കെയുണ്ട്‌. അതിലേറെ പൊതുസമൂഹത്തിലും.

ഇതൊരിക്കലും ഒരപരാധമായി ചിത്രീകരിക്കുകയല്ല. മറിച്ച്‌ പലപ്പോഴും അവനവന്‍ വിഹരിക്കുന്ന പ്രതിഭയുടെ മേഖലയില്‍ വില കുറഞ്ഞ തിളക്കം സൃഷ്ടിക്കാന്‍ ഇത്തരം ചങ്കൂറ്റങ്ങള്‍ ഇടവരുത്തുന്നുണ്ട്‌. ബാലേട്ടനിലെ പാട്ട്‌ മോഹന്‍ ലാല്‍ പാടിയതില്‍ തല്‍പ്പരനല്ല താനെന്ന്‌ സംഗീത സംവിധായകന്‍ പറയുമ്പോള്‍ ചില ഇടപെടലുകള്‍ പാട്ടിനെ തളര്‍ത്തുന്നത്‌ തിരിച്ചറിയണം.

ഒരു വേദിയിലെ പ്രകടനം പോലയോ ഒരു പുസ്‌തകം പ്രസിദ്ധീകരിക്കുന്ന പോലയോ അല്ലല്ലോ സിനിമയില്‍ ഒരു പാട്ട്‌ നിലകൊള്ളുന്നത്‌. ഇതൊക്കെ പറയുംമ്പോഴും റണ്‍ ബേബി റണ്ണിലെ പാട്ട്‌ മോഹന്‍ലാല്‍ പാടി കൊഴുപ്പിച്ചു എന്നുതന്നെ പറയാം.

പാടുന്നവര്‍ക്ക്‌ ആടാന്‍ തോന്നുകയും ആടുന്നവര്‍ക്ക്‌ പാടാന്‍ തോന്നുകയുമൊക്കെയാവാം, ഒരു പരീക്ഷണമെന്നനിലയില്‍. മോഹന്‍ലാലിന്റെ റണ്‍ ബേബി റണ്ണിലെ പാട്ട്‌ കേട്ട്‌ ലാലിന്‌ ഇനി ധൈര്യമായി പാടാം എന്നാണ്‌ മമ്മൂട്ടിയുടെ കമന്റ്‌.

English summary
Super star Mammotty gives compliment to super star Mohanlal for his song in Run Baby Run

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam