»   » കമ്മാരന്‍റെ പ്രതികാരത്തിന് മുന്നില്‍ 'മോഹന്‍ലാല്‍' ഒതുങ്ങിയോ? ദിലീപ് -മഞ്ജു പോരാട്ടത്തില്‍ ആര് നേടി?

കമ്മാരന്‍റെ പ്രതികാരത്തിന് മുന്നില്‍ 'മോഹന്‍ലാല്‍' ഒതുങ്ങിയോ? ദിലീപ് -മഞ്ജു പോരാട്ടത്തില്‍ ആര് നേടി?

Written By:
Subscribe to Filmibeat Malayalam

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. രാമലീലയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ദിലീപ് ചിത്രമാണ് കമ്മാരസംഭവം. ആമിക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന മഞ്ജു വാര്യര്‍ ചിത്രമാണ് മോഹന്‍ലാല്‍. കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത കഥാപാത്രവുമായാണ് ഇത്തവണ താരം എത്തുന്നത്. രമേഷ് പിഷാരടി ,ജയറാം ,കുഞ്ചാക്കോ ബോബന്‍ ടീമിന്റെ പഞ്ചവര്‍ണ്ണതത്തയും ഇത്തവണ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിട്ടുണ്ട്.

മോഹന്‍ലാല്‍ ആരാധകരെ നയിക്കാന്‍ മീനൂട്ടി എത്തുന്നു, കമ്മാരനോടാണ് ഏറ്റുമുട്ടല്‍, പ്രിവ്യൂ വായിക്കാം!


രാമലീലയും ഉദാഹരണം സുജാതയും നേരത്തെ ഒരുമിച്ചായിരുന്നു തിയേറ്ററുകളിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയായിരുന്നു ഇരുചിത്രങ്ങള്‍ക്കും ലഭിച്ചത്. രാമനുണ്ണിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പെടാപ്പാട് പെടുന്ന സുജാതയെയായിരുന്നു ആദ്യ ദിനത്തില്‍ കണ്ടത്. എന്നാല്‍ ഇത്തവണത്തെ താരപോരാട്ടം എങ്ങനെയാണെന്നറിയേണ്ടേ? തുടര്‍ന്നുവായിക്കൂ.


ചങ്കും ചങ്കിടിപ്പുമായി 'ഏട്ടന്റെ' കുട്ടികളെത്തി, നടനം ജീവിതമാക്കിയ 'മോഹന്‍ലാല്‍' ഓഡിയന്‍സ് റിവ്യൂ


ദിലീപിന്റെയും മഞ്ജുവിന്റെയും ചിത്രങ്ങള്‍

ഇത്തവണത്തെ വിഷുവിന്റെ പ്രധാന ആകര്‍ഷണീയതകളിലൊന്നാണ് ദിലീപ് മഞ്ജു താരപോരാട്ടം. മോഹന്‍ലാലിന്റെ സിനിമാജീവിതത്തെ അടിസ്ഥാനമാക്കി അദ്ദേഹത്തിനുള്ള ട്രിബ്യൂട്ടായൊരുക്കിയ മോഹന്‍ലാല്‍ എന്ന സിനിമയുമായാണ് മഞ്ജു വാര്യര്‍ എത്തിയത്. ചരിത്ര കഥ പറയുന്ന ചിത്രവുമായാണ് കമ്മരസംഭവുമായാണ് ജനപ്രിയ നായകനായ ദിലീപ് എത്തിയിട്ടുള്ളത്.


കമ്മാരനോട് നീതി പുലര്‍ത്തിയെന്ന് ദിലീപ്

രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രമാണ് കമ്മാരസംഭവം. സ്വാതന്ത്ര്യ സമരത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. അഭിനേതാവ് കൂടിയായ മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ ഗാനങ്ങളും ടീസറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.


സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യത

ദിലീപിന്റെ പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായ രാമലീലയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള കാര്യമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രവുമൊക്കെ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.


മോഹന്‍ലാലിനും പിന്തുണ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മോഹന്‍ലാലിനോടുള്ള ആരാധനയെക്കുറിച്ചുളള സിനിമയാണ് മോഹന്‍ലാല്‍. മലയാളികള്‍ സ്വകാര്യ അഹങ്കാരമായി കൊണ്ട് നടക്കുന്ന താരത്തെക്കുറിച്ചുള്ള ചിത്രമാണിത്. മഞ്ജു വാര്യരും ഇന്ദ്രജിത്തുമാണ് ചിത്രത്തിലെ നായികാനായകന്‍മാര്‍. ഞാന്‍ ജനിച്ചന്ന് മുതല്‍ എന്ന ടൈറ്റില്‍ സോങ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പ്രാര്‍ത്ഥന ഇന്ദ്രജിത്താണ് ഗാനം ആലപിച്ചത്.


ഗംഭീര തുടക്കം

വിഷു ദിനത്തില്‍ തിയേറ്ററുകളിലേക്കെത്തിയ രണ്ട് ചിത്രങ്ങള്‍ക്കും ഗംഭീര സ്വീകരണമാണ് ലഭിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. സിനിമകളുടെ ബുക്കിങ് ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. പ്രേക്ഷകര്‍ ഇരുസിനിമകളെയും കൈനീട്ടി സ്വീകരിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. നല്ല സിനിമകളെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ ഇരുചിത്രങ്ങളെയും സ്വീകരിക്കുമെന്ന വിശ്വാസത്തിലായിരുന്നു അണിയറപ്രവര്‍ത്തകര്‍.


English summary
Audience response of Kammarasambavam and Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X