Just In
- 10 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 11 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 11 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 11 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു, കേരളത്തില്‍ ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍
- Sports
IND vs AUS: ആവേശകരമായ ക്ലൈമാക്സിലേക്ക്, ഇന്ത്യ പൊരുതുന്നു
- Lifestyle
തൊഴിലന്വേഷകര്‍ക്ക് ജോലി സാധ്യത: ഇന്നത്തെ രാശിഫലം
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു റീല്‍ കാര്‍ഡ് ഞാന്‍ കണ്ടു, പ്രേക്ഷകർ കാത്തിരുന്ന പ്രഖ്യാപനവുമായി മോഹൻലാൽ
പ്രഖ്യാപനം മുതൽ മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രമാണ് ദൃശ്യം2. ഇന്ത്യൻ സിനിമയിൽ തന്നെ ഏറെ ചർച്ചയായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ലോക്ക് ഡൗണിന് ശേഷം കൊവിഡ് നിയന്ത്രണങ്ങളോട് കൂടിയാണ് ദൃശ്യം 2 ചിത്രീകരിച്ചത്. ഏറെ നാളുകൾക്ക് ശേഷം ആരംഭിച്ച ചിത്രമായത് കൊണ്ട് തന്നെ ആദ്യം മുതൽ അവസാനം വരെ ദൃശ്യം 2 വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു.
ഇപ്പോഴിത ചിത്രത്തിനെ കുറിച്ചുള്ള നിർണ്ണായക പ്രഖ്യാപനവുമായി മോഹൻലാൽ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിനെ കുറിച്ചുള്ള പുതിയ വിശേഷം പങ്കുവെച്ചത്. ദൃശ്യം ആദ്യ ഭാഗത്തിന്റെ ഏഴാം വാർഷികത്തിനോടനുബന്ധിച്ചാണ് ചിത്രത്തിന്റെ രണ്ടാം പതിപ്പിന്റെ വിശേഷം പങ്കുവെച്ചിരിക്കുന്നത്. ചിത്രീകരണം പൂർത്തിയായ ദൃശ്യം 2 ന്റെ എഡിറ്റിങ്ങ് ജോലികൾ പുരോഗമിക്കുകയാണ്.

ദൃശ്യം 2ന്റെ ടീസർ 2021 ജനുവരി 1 എത്തും. ടീസറിലെ ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് സന്തോഷ വാർത്ത മോഹൻലാൽ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തെ കുറിച്ചുള്ള ഒരു ഓർമ പങ്കുവെച്ച് കൊണ്ടാണ് ടീസർ പ്രഖ്യാപനത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ചുവടെ...

മോഹൻലാലിന്റെ വാക്കുകൾ
വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഡബ്ബിങ് സ്റ്റുഡിയോയുടെ മോണിറ്ററില്‍ ഇതു പോലൊരു റീല്‍ കാര്‍ഡ് ഞാന്‍ കണ്ടു. പിന്നീട് നടന്നത്, നിങ്ങള്‍ക്കും എനിക്കും അറിയാവുന്ന ചരിത്രം. ദൃശ്യം. ഇന്ന് ഈ ഡിസംബര്‍ 19ന് ദൃശ്യം നിങ്ങളിലേക്കെത്തിയിട്ട് 7 വര്‍ഷം തികയുന്ന ദിവസം, നിങ്ങളിലേക്ക് ഒരു റീല്‍ കാര്‍ഡ് കൂടെ. ദൃശ്യം2 ടീസറിന്റെ കാത്തിരിക്കാന്‍ ഇനി കുറച്ചു നാളുകള്‍ കൂടെ. ജനുവരി 1ന് പുതുവത്സര ദിനത്തില്‍ ദൃശ്യം 2 ടീസര്‍ നിങ്ങളിലേക്ക്" എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ലാലേട്ടന്റെ കുറിപ്പും അതിനോടൊപ്പം പങ്കുവെച്ച ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

മോഹൻലാലിന്റെ ടീസർ പ്രഖ്യാപനം പ്രേക്ഷകർ ആഘോഷമാക്കിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിനായുള്ള ആകാംക്ഷ എത്രത്തോളമാണെന്ന് പ്രേക്ഷകരുടെ കമന്റുകളിൽ നിന്ന് വ്യക്തമാണ്. ദൃശ്യം പുറത്തിറങ്ങി 7 വർഷം കഴിഞ്ഞിട്ടും ഇന്നു പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള പവർ ചിത്രത്തിനുണ്ടെന്നാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്.

ലോക്ക് ഡൗണിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ദൃശ്യം 2ന്റെ ചിത്രീകരണം ആരംഭിച്ചത്. സെപ്റ്റംബർ 21 ന് ചിത്രീകരണം ആരംഭിച്ച ചിത്രം 46 ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കുകയായിരുന്നു. 56 ദിവസമായിരുന്നു ചിത്രീകരണത്തിനായി തീരുമാനിച്ചത്. എന്നാൽ 10 ദിവസം മുൻപ് തന്നെ ദൃശ്യം2 പൂർത്തിയാക്കുകയായിരുന്നു.

ജോർജ്ജ്കുട്ടിയുടേയും കുടുംബത്തിന്റേയും ഇപ്പോഴത്തെ ജീവിതമാണ് രണ്ടാം ഭാഗത്തിൽ പറയുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ആദ്യത്തെ ഭാഗത്തെ പോലെ തന്നെ വൻ താരനിരയാണ് രണ്ടാം ഭാഗത്തിലും എത്തുന്നത്. മോഹന്‍ലാലിനൊപ്പം മീന, മുരളി ഗോപി, സിദ്ദീഖ്,ആശാ ശരത്, അനീഷ് ജി മേനോന്‍, ഗണേഷ് കുമാര്‍ അന്‍സിബാ ഹസ്സന്‍, എസ്തര്‍,ആന്റണി പെരുമ്പാവൂര്‍, ബോബന്‍ സാമുവല്‍ എന്നിവരും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ തന്നെയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗവും നിര്‍മ്മിക്കുന്നത്.