twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ ഭാഗ്യ ദിനമാണ് ഡിസംബര്‍ 25! ക്രിസ്തുമസിന് ഹിറ്റാക്കിയ സിനിമകള്‍ 4, ഇത്തവണ ഒടിയന്‍!

    |

    മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍ ഓരോ വര്‍ഷം കഴിയുംതോറും അതിശയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം മോഹന്‍ലാലിന് അത്ര നല്ല വര്‍ഷമായിരുന്നില്ല. വലിയ പ്രതീക്ഷകളോടെ വന്ന സിനിമകള്‍ പരാജയത്തിലേക്ക് കൂപ്പുകുത്തുന്നതായിരുന്നു കാണേണ്ടി വന്നത്. ഈ ക്രിസ്തുമസിന് മുന്നോടിയായി ഒടിയന്‍ എന്ന ബിഗ് ബജറ്റ് മൂവിയായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്.

    ഒടിയന് ആദ്യം ലഭിച്ചത് നെഗറ്റീവ് റിവ്യൂ ആയിരുന്നു. എങ്കിലും ബോക്‌സോഫീസില്‍ നല്ല കളക്ഷന്‍ സ്വന്തമാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. ഓരോ ക്രിസ്തുമസ് വരുമ്പോഴും മോഹന്‍ലാലിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായിരിക്കും പ്രേക്ഷകര്‍ക്ക് ഓര്‍മ്മ വരിക. മോഹന്‍ലാലിന്റെ നാലോളം ഹിറ്റ് സിനിമകളായിരുന്നു ഡിസംബര്‍ 25 ന് റിലീസിനെത്തിയത്.

     മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍

    മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍

    മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച സിനിമയാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. നരേന്ദ്രന്‍ എന്ന വില്ലനായിട്ടായിരുന്നു സിനിമയില്‍ മോഹന്‍ലാല്‍ അവതരിച്ചത്. ഫാസില്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ നവോദയ സ്റ്റുഡിയോയുടെ ബാനറില്‍ അപ്പച്ചനായിരുന്നു നിര്‍മ്മിച്ചത്. ശങ്കറും പൂര്‍ണിമ ജയറാമും നായിക നായകന്മാരായി അഭിനയിച്ച സിനിമ 1980 ലെ ക്രിസ്തുമസ് ദിനത്തിലായിരുന്നു റിലീസിനെത്തിയത്. അക്കാലത്തെ ഹിറ്റുകളില്‍ ഒന്നായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. ആദ്യ സിനിമയിലൂടെ തന്നെ കഴിവ് തെളിയിച്ച മോഹന്‍ലാലിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

     വിയ്റ്റനാം കോളനി

    വിയ്റ്റനാം കോളനി

    മോഹന്‍ലാലിന്റെ കരിയറിലെ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു വിയ്റ്റനാം കോളനി. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ സംവിധാനം ചെയ്ത സിനിമ 1992 ലെ ക്രിസ്തുമസ് ദിനത്തിലായിരുന്നു റിലീസിനെത്തിയത്. തിയറ്ററുകളില്‍ നല്ല പ്രതികരണം സ്വന്തമാക്കിയ സിനിമ ബോക്‌സോഫീസില്‍ നല്ല സാമ്പത്തിക വിജയം നേടിയിരുന്നു. കോമഡി ഡ്രാമയായി ഒരുക്കിയ വിയ്റ്റനാം കോളനിയില്‍ മോഹന്‍ലാലിന്റെ നായികയായി എത്തിയത് കനകയായിരുന്നു. കെപിഎസി ലളിത, ഇന്നസെന്റ് എന്നിവരായിരുന്നു മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

     മണിച്ചിത്രത്താഴ്

    മണിച്ചിത്രത്താഴ്

    1993 ഡിസംബര്‍ 25 ഒരു ക്രിസ്തുമസ് ദിനത്തിലായിരുന്നു മണിച്ചിത്രത്താഴ് റിലീസിനെത്തുന്നത്. ഈ ക്രിസ്തുമസിന് സിനിമ 25ാം വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ്. ഫാസിലിന്റെ സംവിധാനത്തിലെത്തിയ സിനിമയില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവരായിരുന്നു നായിക നായകന്മാര്‍. താരങ്ങളെല്ലാം തകര്‍ത്തഭിനയിച്ച സിനിമ അക്കാലത്തെ ഹിറ്റുകളില്‍ ഒന്നായിരുന്നു. ഒരു വര്‍ഷത്തോളം സിനിമ പ്രദര്‍ശനം നടന്നിരുന്നു. ഏറ്റവും നല്ല ജനപ്രിയ ചിത്രത്തിനുള്ള ദേശീയസംസ്ഥാന പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിര്‍മ്മിച്ച സിനിമയാണെന്നുള്ള റെക്കോര്‍ഡും മണിച്ചിത്രത്താഴ് സ്വന്തമാക്കി.

     ആറാം തമ്പുരാന്‍

    ആറാം തമ്പുരാന്‍

    മോഹന്‍ലാലും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ഹിറ്റ് സിനിമ ആറാം തമ്പുരാന്‍ 1997 ലെ ക്രിസ്തുമസ് ദിനത്തിലായിരുന്നു റിലീസിനെത്തിയത്. രഞ്ജിത്ത് തിരക്കഥ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നായിരുന്നു. കണിമംഗലം കോവിലകത്തെ ജഗനാഥന്‍ തമ്പുരനായി മോഹന്‍ലാല്‍ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, നരേന്ദ്ര പ്രസാദ്, പ്രിയരാമന്‍, തുടങ്ങി വമ്പന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്.

    English summary
    Mohanlal's hit movies released on December 25
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X