മോഹന്‍ലാല്‍ ഒടി വെച്ചിട്ട് ഇന്നേക്ക് 1 വര്‍ഷം പൂര്‍ത്തിയായി! ഒടിയന്‍ മാണിക്യനുമായി വീണ്ടും ആരാധകര്‍
കഴിഞ്ഞ വര്‍ഷം സിനിമാപ്രേമികള്‍ ഏറെ കാത്തിരുന്നത് മോഹന്‍ലാലിന്റെ ഒടിയന്‍ റിലീസിന് വേണ്ടിയായിരുന്നു. വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിലേക്ക് എത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസിന് മുന്നോടിയായി ഡിസംബര്‍ പതിനാലിനായിരുന്നു ഒടിയന്റെ പിറവി. കേരളത്തിലും മറ്റിടങ്ങളിലുമായി വലിയ റിലീസ് ആയിരുന്നു സിനിമയ്ക്ക് വേണ്ടി ഒരുക്കിയിരുന്നത്.
കാലങ്ങള്‍ക്ക് മുന്‍പ് മധ്യകേരളത്തില്‍ ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥ പറഞ്ഞെത്തിയ സിനിമയില്‍ മോഹന്‍ലാല്‍ ഒന്നിലധികം ഗെറ്റപ്പുകളിലാണ് അഭിനയിച്ചിരുന്നത്. ഒടിയന്‍ മാണിക്യന്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. മോഹന്‍ലാലിനൊപ്പം പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, നരേന്‍, നന്ദു, കൈലാഷ് എന്നിവരായിരുന്നു താരങ്ങള്‍. മഞ്ജു വാര്യരായിരുന്നു നായിക.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു നിര്‍മാണം. റിലീസിനെത്തി ആദ്യ പതിനാല് ദിവസം കൊണ്ട് അമ്പത്തിനാല് കോടിയോളമായിരുന്നു ഒടിയന്റെ കളക്ഷന്‍. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും പണം വാരിയ സിനിമകളിലൊന്നും ഒടിയനായിരുന്നു. സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ പതിനെട്ട് കിലോയോളം ശരീരഭാരം കുറച്ചതും വലിയ വാര്‍ത്തയായിരുന്നു.


Click it and Unblock the Notifications











